വിദ്യാഭ്യാസ ചട്ടങ്ങളില്‍ മാറ്റം വരുത്താന്‍ മന്ത്രിസഭാ തീരുമാനം
കേരള വിദ്യാഭ്യാസ ചട്ടങ്ങളില്‍ മാറ്റം വരുത്താന്‍ മന്ത്രിസഭാ യോഗത്തില്‍ തീരുമാനമായി. ഇത് സംബന്ധിച്ച വിദ്യാഭ്യാസ വകുപ്പിന്റെ നിര്‍ദ്ദേശത്തിന് മന്ത്രിസഭാ യോഗം അംഗീകാരം നല്കി. അധ്യാപക ബാങ്ക് രൂപീകരിക്കുക, യുഐഡി അടിസ്ഥാനമാക്കിയുള്ള കുട്ടികളുടെ എണ്ണമെടുപ്പും അധ്യാപക തസ്തിക നിര്‍ണയവും നടപ്പാക്കുക അടക്കമുള്ള മാറ്റങ്ങളാണ് കെഇആറിന്റെ ഭാഗമാകുക.
വിദ്യാഭ്യാസ അവകാശനിയമം അനുസരിച്ചുള്ള മാറ്റങ്ങള്‍, വിദ്യാര്‍ഥി, അധ്യാപക അനുപാതം, ഹെഡ് ടീച്ചറുടെ നിയമനം ഇവയും ഇതോടെ നിയമപരമാകും.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha