അനുമതിയില്ലാത്ത പാറമടകള്‍ അടച്ചുപൂട്ടുന്നത് ഹൈക്കോടതി സ്റ്റേ ചെയ്തു
പാരിസ്ഥിതിക അനുമതിയില്ലാത്ത പാറമടകള്‍ അടച്ചുപൂട്ടണമെന്ന ഉത്തരവ് ഹൈക്കോടതി സ്റ്റേ ചെയ്തു. ഹൈക്കോടതി സിംഗിള്‍ ബഞ്ചാണ് ജിയോളജി വകുപ്പ് ഡയറക്ടറുടെ ഉത്തരവ് താത്ക്കാലികമായി സ്റ്റേ ചെയ്തത്. കേസില്‍ വിശദമായ വാദം കേട്ട് പിന്നീട് അന്തിമ വിധി പറയുന്നതുവരെയാണ് സ്റ്റേ.
പാരിസ്ഥിതി അനുമതിയില്ലാത്ത ഖനനലൈസന്സുകള് റദ്ദാക്കണമെന്ന ദേശീയ ഹരിത ട്രൈബ്യൂണലിന്റെ ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് സംസ്ഥാന ജിയോളജി വകുപ്പ് ഡയറക്ടറാണ് ഉത്തരവിറക്കിയത്.
ഇതിനെതിരെ ഒരു കൂട്ടം പാറമടഉടമകളാണ് ഹൈക്കോടതിയെ സമീപിച്ചത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha