പ്രിയദര്ശന് ചലച്ചിത്ര അക്കാഡമി സ്ഥാനം രാജിവച്ചു
സംവിധായകന് പ്രിയദര്ശന് ചലച്ചിത്ര അക്കാഡമി സ്ഥാനം രാജി വച്ചു. ബുധനാഴ്ച രാത്രി തന്നെ രാജി വകുപ്പ് മന്ത്രിക്ക് കൈമാറിയതായി പ്രിയദര്ശന് അറിയിച്ചു. അനാവശ്യമായ വിവാദങ്ങളുടെ ഭാഗമാകാന്‍ തനിക്ക് താത്പര്യമില്ലെന്നും അക്കാഡമിയില്‍ തൃപ്തികരമായ അന്തരീക്ഷമല്ല ഉണ്ടായിരുന്നതെന്നും അദ്ദേഹം പ്രതികരിച്ചു.
ഈ മാസം 31 വരെ താന്‍ ആ സ്ഥാനം തുടരുമെന്നും അതിനുശേഷം തുടരുവാന്‍ താത്പര്യമില്ലെന്നുമാണ് രാജി കത്തില്‍ പറഞ്ഞിരിക്കുന്നത്. പല സ്വപ്നങ്ങളും ബാക്കിയാക്കിയാണ് താന്‍ അക്കാഡമിയുടെ പടിയിറങ്ങുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. വരാനിരിക്കുന്ന ഫിലിം ഫെസ്റ്റിവല്‍ ഒരു കുഴപ്പവും കൂടാതെ നടക്കുമെ#്നും ഇനി കൂടുതലായും സിനിമയില്‍ ശ്രദ്ധ പതിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു.
https://www.facebook.com/Malayalivartha