സ്ത്രീകള്‍ക്കെതിരെയുള്ള ആക്രമണങ്ങള്‍ക്കെതിരെ രമ്യാ നമ്പീശന്
അടുത്തകാലത്ത് സ്ത്രീകള്‍ക്കെതിരെ ഉണ്ടായ ആക്രമണങ്ങള്‍ക്കെതിരെ നടി രമ്യാനമ്പീശന് രംഗത്തെത്തി. ഇത്തരം സംഭവങ്ങള്‍ ഉണ്ടാകുമ്പോള്‍ അറിവും വിദ്യാഭ്യാസവും ഉള്ളവര്‍ മാത്രമാണ് പ്രതികരിക്കുന്നത്. അവര്‍ ഇതേക്കുറിച്ച് ചര്‍ച്ചകളും ബോധവല്ക്കരണങ്ങളും നടത്തുന്നു. എന്നാല്‍ സമൂഹത്തിന്റെ താഴേ തട്ടിലുള്ളവരും വിദൂര ഗ്രാമങ്ങളിലുള്ളവര്‍ക്കും ഇത്തരം കാര്യങ്ങളില്‍ പങ്കാളിത്തം ലഭിക്കുന്നില്ല.
തമിഴ്നാട്ടില്‍ ഉള്‍പ്പെടെ ഗ്രാമങ്ങളില്‍ പലയിടങ്ങളിലും ആളുകള്‍ പത്രം പോലും വായിക്കാറില്ല. അവരെയൊക്കെ ബോധവല്‍ക്കരിക്കുകയും പുരുഷനൊപ്പം സ്ത്രീകള്‍ക്കും സ്ഥാനമുണ്ടെന്ന് ബോധ്യപ്പെടുത്തുകയും വേണം. രക്ഷിതാക്കള്‍ പെണ്‍കുട്ടികള്‍ക്ക് ആണ്‍കുട്ടികള്‍ക്കൊപ്പം സ്ഥാനം നല്‍കണം. രമ്യ പറഞ്ഞു. സംസ്ഥാന സര്‍ക്കാരിന്റെ നിര്‍ഭയ കേരളം പദ്ധതിയുമായി രമ്യ സഹകരിക്കുന്നുണ്ട്. പദ്ധതിയുടെ കൊച്ചിയിലെ ലോഞ്ചിന് രമ്യ എത്തിയിരുന്നു.
സിനിമയില്‍ ശക്തമായ സ്ത്രീകഥാപാത്രങ്ങള്‍ ഉണ്ടാകാറുണ്ട്. താനും അതുപോലുള്ള കഥാപാത്രങ്ങള്‍ക്കായി കാത്തിരിക്കുകയാണ്. ആദ്യമായി കന്നടയില്‍ അഭിനയിക്കുകയാണ് രമ്യ. പിസ ഹിറ്റായതോടെയാണ് തെന്നിന്ത്യയില്‍ രമ്യയുടെ ജാതകം തെളിഞ്ഞത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha