കേരളത്തില്‍ രണ്ടു ദിവസം മഴ ഉണ്ടാകുമെന്ന് കാലാവസ്‌ഥാ നിരീക്ഷണ കേന്ദ്രം

കേരളത്തില്‍ തുടര്‍ച്ചയായി രണ്ടു ദിവസും പരക്കെ മഴപെയ്യാന്‍ സാധ്യതയുണ്ടെന്ന് കാലാവസ്‌ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. തെക്കന്‍ കേരളത്തില്‍ ഇന്ന് രാവിലെ മുതല്‍ പരക്കെ മഴ തുടരുകയാണ്. കൊച്ചിയിലെയും കോട്ടയത്തേയും പല റോഡുകളും വെള്ളക്കെട്ടിനടിയിലായി. റോഡിലെ കുഴി കൂടിയായപ്പോള്‍ ഗതാഗത തടസവും രൂക്ഷമാണ്. പ്രധാന ജംക്‌ഷനുകള്‍ കടന്ന് വാഹനം നീങ്ങാന്‍ ഏറെ സമയമെടുക്കുന്നുണ്ട്.
ഇന്നലെ കൊച്ചി നഗരത്തില്‍ 16 മില്ലീ മീറ്റര്‍ മഴയാണ് രേഖപ്പടുത്തിയിരുന്നത്. തിരുവനന്തപുരം നഗരത്തിലും ഗതാഗത കുരുക്ക് രൂക്ഷമാണ്. ഇന്നലെ മഴ ഒഴിഞ്ഞു നിന്ന ശേഷമാണ് ഇന്നു വീണ്ടും ശക്‌തിപ്പെട്ടത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha





















