Widgets Magazine
07
Mar / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ചാണ്ടിയും ആര്യാടനും സൗന്ദര്യപിണക്കത്തില്‍ ; പാവം മലയാളിയുടെ നടുവൊടിയുന്നു

16 AUGUST 2014 08:54 PM IST
മലയാളി വാര്‍ത്ത.

ഗാര്‍ഹിക ഉപഭോക്താക്കളുടെ കറന്റ്‌ ചാര്‍ജില്‍ 24% വര്‍ധന വരുത്തിയ മന്ത്രി ആര്യാടന്‍ മുഹമ്മദിന്റെ നടപടി മുഖ്യമന്ത്രിയുടെ നിലപാട്‌ മറികടന്ന്‌. ഇത്രയധികം വര്‍ദ്ധനവ്‌ ആവശ്യമില്ലെന്ന്‌ മുഖ്യമന്ത്രി ആര്യാടനെ അറിയിച്ചിട്ടും നിരക്ക്‌ വര്‍ദ്ധിപ്പിക്കാനുളള ശുപാര്‍ശ റഗുലേറ്ററി കമ്മീഷന്‌ നല്‍കാന്‍ ആര്യാടന്‍ നിര്‍ദേശിക്കുകയായിരുന്നു. ഭരണത്തിലേറിയ അന്നുമുതല്‍ ഉമ്മന്‍ചാണ്ടിക്കെതിരെ കരുക്കള്‍ നീക്കുന്ന ആര്യാടന്‍ ഫലത്തില്‍ മലയാളികളെ ഒന്നടങ്കം ഉമ്മന്‍ചാണ്ടിക്കെതിരെ തിരിച്ചിരിക്കുകയാണ്‌. കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പിനിടയില്‍ വൈദ്യുതി ചാര്‍ജ്ജ്‌ വര്‍ദ്ധിപ്പിക്കാനായിരുന്നു ആര്യാടന്റെ തീരുമാനം. അന്ന്‌ പവര്‍ സെക്രട്ടറി എം.കെ.ശിവശങ്കരനെ ഫോണില്‍ വിളിച്ച്‌ നിരക്ക്‌ വര്‍ദ്ധിപ്പിക്കാന്‍ കഴിയില്ലെന്ന്‌ മുഖ്യമന്ത്രി അറിയിക്കുകയായിരുന്നു. ഇത്തവണ നാലപതു ശതമാനം വര്‍ദ്ധനവ്‌ ഗാര്‍ഹിക ഉപഭോക്താക്കള്‍ക്ക്‌ കൊണ്ടുവരാനായിരുന്നു ആര്യാടന്‍ തീരുമാനിച്ചത്‌. ഇക്കാര്യം വൈദ്യുതി ബോര്‍ഡിലെ യൂണിയനുകള്‍ വഴി അറിഞ്ഞ ഉമ്മന്‍ചാണ്ടി പാടേ എതിര്‍ത്തതു കാരണമാണ്‌ സംഗതി നടക്കാതെ പോയത്‌.
ഉമ്മന്‍ചാണ്ടിയും ആര്യാടനും തമ്മിലുളള സൗന്ദര്യ പിണക്കത്തില്‍ പാവം മലയാളിയുടെ നട്ടെല്ലൊടിയുകയാണ്‌. ഇവര്‍ തമ്മിലുളള ഗ്രൂപ്പ്‌ യുദ്ധം എല്ലാ സീമകളും ലംഘിച്ചിരിക്കുന്നു. സോളാര്‍ കേസ്‌ ഉമ്മന്‍ചാണ്ടക്കെതിരെ കുത്തിപൊക്കിയതില്‍ ഒരു പ്രധാന പങ്ക്‌ ആര്യാടനുണ്ട്‌. എന്നാല്‍ വിവാദം ഫലത്തല്‍ ആര്യാടനെതിരെ തിരിയുകയായിരുന്നു. സോളാര്‍ സരിതയുമായുളള ആര്യാടന്റെ ഇടപാടുകള്‍ പുറത്തുവന്നതോടെ ഉമ്മന്‍ചാണ്ടിക്കിതിരെയുളള പണി ആര്യാടന്‍ താല്‌ക്കാലികമായി അവസാനിപ്പിച്ചു. തനിക്കുമാത്രം ഒന്നിനും കൊളളാത്ത വകുപ്പുകള്‍ നല്‍കിയതാണ്‌ ആര്യാടന്റെ പ്രതിഷേധത്തിനു കാരണം.
വൈദ്യുതി ചാര്‍ജ്ജ്‌ വന്‍തോതില്‍ വര്‍ദ്ധിപ്പിക്കുകയും അതേസമയം ബാറുകള്‍ക്കുവേണ്ടി ശബ്‌ദം ഉയര്‍ത്തുകയും ചെയ്യുന്നതില്‍ ജനങ്ങള്‍ മുഖ്യമന്ത്രിക്കെതിരെ തിരിഞ്ഞിരിക്കുകയാണ്‌. എന്നാല്‍ ആര്യാടന്റെ തന്ത്രമാണ്‌ വൈദ്യുതി ചാര്‍ജ്‌ വര്‍ദ്ധനയെന്ന കാര്യം ഉമ്മന്‍ചാണ്ടി കൂട്ടുത്തരവാദിത്വത്തിന്റെ പേരില്‍ പുറത്തു പറയുന്നില്ല. കറന്റ്‌ ചാര്‍ജ്ജ്‌ വര്‍ദ്ധിപ്പിക്കുന്ന കാര്യം ആര്യാടന്‍ മന്ത്രിസഭയില്‍ ചര്‍ച്ച ചെയ്‌തിരുന്നില്ല. ഗാര്‍ഹിക ഉപഭോക്താക്കള്‍ക്ക്‌ കനത്ത ഇരുട്ടടി കൊടുത്ത വിവരം അിറിഞ്ഞ്‌ ആര്യാടനെ ഫോണില്‍ ബന്ധപ്പെട്ടപ്പോള്‍ വൈദ്യുതി റഗുലേറ്ററി അതോറിറ്റിയില്‍ ചാര്‍ജ്ജ്‌ വര്‍ദ്ധനവിന്റെ കാര്യം പറഞ്ഞുവെന്നാണ്‌ വിവരം. ഇത്തരമൊരു മറുപടി ഉമ്മന്‍ചാണ്ടി ഒരിക്കലും പ്രതീക്ഷിച്ചിരുന്നതല്ല. ഉമ്മന്‍ചാണ്ടി സര്‍ക്കാരിനെ ഏതുവിധേനയും തളളിയിടുകയാണ്‌ ആര്യാന്‍ മുഹമ്മദിന്റെ ലക്ഷ്യം. ഇതിന്‌ ഭരണത്തിലും പാര്‍ട്ടിയിലുമുളള പ്രമുഖരുടെ പിന്തുണയും ഉണ്ട്‌.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കോളേജ് വിദ്യാര്‍ത്ഥിനികളെ ശുചിമുറിയില്‍ വിദ്യാര്‍ത്ഥിനികള്‍ മരിച്ച നിലയില്‍  (3 minutes ago)

കൊച്ചിയിലെ ഇറാന്റെ യുദ്ധക്കപ്പലിന്റെ ചിത്രമെടുക്കാന്‍ ശ്രമിച്ച മാദ്ധ്യമ പ്രവര്‍ത്തകര്‍ അറസ്റ്റില്‍  (14 minutes ago)

നെയ്യാറ്റിൻകരയിൽ പത്താം ക്ലാസുകാരി കുളത്തിൽ മരിച്ച നിലയിൽ; പോലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു...  (2 hours ago)

കെ എസ് യു എം ഏജന്റിക് എഐ ഹാക്കത്തോൺ: അഞ്ച് ടീമുകൾ വിജയികൾ  (2 hours ago)

നിറമില്ലാത്ത ജീവിതങ്ങളെ ബ്ലാക്ക് ആന്‍ഡ് വൈറ്റില്‍ പകര്‍ത്തി: മധുരാജിന്റെ എൻഡോസള്‍ഫാൻ ഫോട്ടോ പ്രദര്‍ശനം  (2 hours ago)

നയീം മൊഹൈമിൻ്റെ 'എ മിസ്സിംഗ് കാൻ ഓഫ് ഫിലിം' കൊച്ചി ബിനാലെയിൽ  (2 hours ago)

ബിനാലെ പ്രദർശനങ്ങൾ കാഴ്ചക്കാരന്റെ പൊതുബോധത്തെ ആഴത്തിൽ സ്വാധീനിക്കും: എം എ ബേബി  (2 hours ago)

കനത്ത ചൂടും, ഇടിമിന്നലോടുകൂടിയ മഴയും  (2 hours ago)

മുഖ്യമന്ത്രി പിണറായി വിജയൻ ഇന്ത്യൻ ഗ്രാൻഡ് മുഫ്തിയെ സന്ദർശിച്ചു...  (2 hours ago)

കലാഭവൻ മണി - സഹജീവികൾക്കായ് ജീവിതം സമർപ്പിച്ച സർഗ്ഗപ്രതിഭ: ഡോ. പ്രമോദ് പയ്യന്നൂർ  (2 hours ago)

ഫിലഡൽഫിയയിൽ "ആശയവിനിമയ കളരി": സീന മാത്യു നയിക്കുന്ന ക്ലാസ് മാർച്ച് 15-ന്  (2 hours ago)

വേനൽ ചൂടിന് ശമനമാകുമോ? അഞ്ച് ദിവസം മഴ പെയ്യാൻ സാധ്യതയെന്ന് കാലാവസ്ഥാ വകുപ്പ്...  (2 hours ago)

അമേരിക്കൻ പ്രതിരോധ കവചത്തിന് കനത്ത ആഘാതം: 30 കോടി ഡോളറിന്റെ റഡാർ തകർത്തു...  (3 hours ago)

ഇനി ആക്രമിക്കില്ല  (3 hours ago)

ആറ്റുകാൽ മാലിന്യവിവാദം; മേയർക്ക് മറുപടിയുമായി മന്ത്രി ശിവൻകുട്ടി: 'കോർപ്പറേഷന് മുകളിലാണ് സർക്കാർ...  (3 hours ago)

Malayali Vartha Recommends