Widgets Magazine
07
Mar / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

പൂട്ടി കിടക്കുന്ന ബാറുകള്‍ ഉടന്‍ തുറക്കും; സര്‍ക്കാര്‍ ബാറിന്റെ വഴിയേ...

16 AUGUST 2014 09:06 PM IST
മലയാളി വാര്‍ത്ത.

പൂട്ടിയ 418 ബാറുകളില്‍ നിലവാരമുള്ളവ തുറക്കണമെന്ന്‌ സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിക്കും. ഹൈക്കോടതി നിര്‍ദ്ദേശപ്രകാരം എക്‌സൈസ്‌ കമ്മീഷണര്‍ അന്വേഷണം ആരംഭിച്ചു കഴിഞ്ഞു. അന്വേഷണത്തില്‍ 300 ബാറുകളെങ്കിലും തുറക്കണമെന്ന്‌ സര്‍ക്കാര്‍ ഹൈക്കോടതിയോട്‌ ആവശ്യപ്പെടും. പൂട്ടി കിടക്കുന്ന ബാറുകളില്‍ ഭൂരിഭാഗവും സര്‍ക്കാര്‍ നിര്‍ദ്ദേശാനുസരണം നന്നാക്കി കഴിഞ്ഞു. മദ്യനയം സംബന്ധിച്ച്‌ കഴിഞ്ഞ ദിവസം കേരള ഹൈക്കോടതിയില്‍ നിന്നുണ്ടായ വിധി ഫലത്തില്‍ ഉമ്മന്‍ചാണ്ടിയെയും കെ ബാബുവിനെയും സഹായിക്കുന്നതായിരുന്നു. ഇത്‌ മനസ്സിലാക്കാന്‍ കോടതി വിധി ചോദിച്ചു വാങ്ങുന്നു എന്നാണ്‌ സുധീരന്‍ പ്രതികരിച്ചത്‌.
മദ്യനയം സംബന്ധിച്ച്‌ സര്‍ക്കാര്‍ നയം ഹൈക്കോടതിയെ അറിയിക്കാന്‍ താമസിക്കുന്നിടത്തോളം 418 ബാറുകളും തുറക്കാന്‍ ഹൈക്കോടതി അനുമതി നല്‍കും. കാരണം സ്ഥിരമായി ബാറുകള്‍ പൂട്ടിയിടാന്‍ നിയമം അനുവദിക്കുന്നില്ല. മദ്യനയം പ്രഖ്യാപിക്കുകയാണെങ്കില്‍ അതിനനുസരിച്ച്‌ ഹൈക്കോടതിക്ക്‌ ഉത്തരവ്‌ നല്‍കാനാവും.
2007 ലെ ചട്ടങ്ങളനുസരിച്ച്‌ 2 സ്റ്റാര്‍ നിലവാരമുള്ള ബാറുകള്‍ തുറന്നു പ്രവര്‍ത്തിക്കും. ചട്ടങ്ങളില്‍ ഇതുവരെയും സര്‍ക്കാര്‍ ഒരു മാറ്റവും വരുത്തിയിട്ടില്ല. അങ്ങനെ സംഭവിക്കാത്ത കാലത്തോളം 2 സ്റ്റാര്‍ ബാറുകള്‍ പൂട്ടിയിടാന്‍ സര്‍ക്കാരിന്‌ അവകാശവുമില്ല. ഇതാണ്‌ ബാര്‍ ഉടമകള്‍ കോടതിയില്‍ ചോദ്യം ചെയ്‌തിരിക്കുന്നത്‌.
സുധീരനും ചില കോണ്‍ഗ്രസ്‌ നേതാക്കളും ആവര്‍ത്തിക്കുന്നത്‌ അവരുടെ ആഗ്രഹങ്ങളാണ്‌. ഹൈക്കോടതിയില്‍ ആഗ്രഹങ്ങള്‍ക്കും ആദര്‍ശങ്ങള്‍ക്കും വിലയുമില്ല. മദ്യനയം തീരുമാനിച്ചാല്‍ സര്‍ക്കാരിന്‌ അക്കാര്യം ഹൈക്കോടതിയെ അറിയിച്ച്‌ അതിനനുസരിച്ച്‌ തീരുമാനമെടുക്കാന്‍ ഹൈക്കോടതിയോട്‌ അഭ്യര്‍ത്ഥിക്കാം. ഇപ്പോള്‍ കേരളത്തില്‍ നടക്കുന്നത്‌ നിയമവിരുദ്ധമായ ചര്‍ച്ചകളാണ്‌. 418 ബാറുകളും തുറക്കാനാവില്ലെന്ന്‌ ഒരിക്കലും സുധീരന്‌ പറയാനാവില്ല. അഥവാ പറഞ്ഞാല്‍ തന്നെ അതിന്‌ യാതൊരു ഫലവുമുണ്ടാകില്ല. കാരണം നിയമപ്രകാരം അത്‌ കൈമാറി.
പൂട്ടി കിടക്കുന്ന ബാറുകളില്‍ 4 സ്റ്റാര്‍ , 5 സ്‌റാറര്‍ നിലവാരമുള്ളവയുമുണ്ട്‌. ഇതെല്ലാം എങ്ങനെ പൂട്ടിയെന്ന്‌ ആര്‍ക്കും അറിയില്ല. ഒരു പക്ഷേ ചില ഉദ്യോഗസ്ഥരുടെ കുതന്ത്രങ്ങളാവാം ഇതിനു പിന്നിലെന്ന്‌ എക്‌സൈസ്‌ മന്ത്രാലയം സംശയിക്കുന്നു. അങ്ങനെ വന്നാല്‍ ഇത്തരം ബാറുകള്‍ തുറക്കാന്‍ ഹൈക്കോടതി നിര്‍ദ്ദേശം നല്‍കും. വി.എം സുധീരനും ഇക്കാര്യം അറിയാം.
ഏതായാലും പൂട്ടികിടക്കുന്ന 418 ബാറുകള്‍ തുറക്കാന്‍ അധികം ദിവസങ്ങളില്ല . ഹൈക്കോടതിയില്‍ കേസ്‌ വരുമ്പോള്‍ എക്‌സൈസ്‌ മന്ത്രാലയത്തില്‍ മധുരപലഹാരം വിതരണം ചെയ്യുന്നത്‌ കേരളം കാണും.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കോളേജ് വിദ്യാര്‍ത്ഥിനികളെ ശുചിമുറിയില്‍ വിദ്യാര്‍ത്ഥിനികള്‍ മരിച്ച നിലയില്‍  (4 minutes ago)

കൊച്ചിയിലെ ഇറാന്റെ യുദ്ധക്കപ്പലിന്റെ ചിത്രമെടുക്കാന്‍ ശ്രമിച്ച മാദ്ധ്യമ പ്രവര്‍ത്തകര്‍ അറസ്റ്റില്‍  (15 minutes ago)

നെയ്യാറ്റിൻകരയിൽ പത്താം ക്ലാസുകാരി കുളത്തിൽ മരിച്ച നിലയിൽ; പോലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു...  (2 hours ago)

കെ എസ് യു എം ഏജന്റിക് എഐ ഹാക്കത്തോൺ: അഞ്ച് ടീമുകൾ വിജയികൾ  (2 hours ago)

നിറമില്ലാത്ത ജീവിതങ്ങളെ ബ്ലാക്ക് ആന്‍ഡ് വൈറ്റില്‍ പകര്‍ത്തി: മധുരാജിന്റെ എൻഡോസള്‍ഫാൻ ഫോട്ടോ പ്രദര്‍ശനം  (2 hours ago)

നയീം മൊഹൈമിൻ്റെ 'എ മിസ്സിംഗ് കാൻ ഓഫ് ഫിലിം' കൊച്ചി ബിനാലെയിൽ  (2 hours ago)

ബിനാലെ പ്രദർശനങ്ങൾ കാഴ്ചക്കാരന്റെ പൊതുബോധത്തെ ആഴത്തിൽ സ്വാധീനിക്കും: എം എ ബേബി  (2 hours ago)

കനത്ത ചൂടും, ഇടിമിന്നലോടുകൂടിയ മഴയും  (2 hours ago)

മുഖ്യമന്ത്രി പിണറായി വിജയൻ ഇന്ത്യൻ ഗ്രാൻഡ് മുഫ്തിയെ സന്ദർശിച്ചു...  (2 hours ago)

കലാഭവൻ മണി - സഹജീവികൾക്കായ് ജീവിതം സമർപ്പിച്ച സർഗ്ഗപ്രതിഭ: ഡോ. പ്രമോദ് പയ്യന്നൂർ  (2 hours ago)

ഫിലഡൽഫിയയിൽ "ആശയവിനിമയ കളരി": സീന മാത്യു നയിക്കുന്ന ക്ലാസ് മാർച്ച് 15-ന്  (2 hours ago)

വേനൽ ചൂടിന് ശമനമാകുമോ? അഞ്ച് ദിവസം മഴ പെയ്യാൻ സാധ്യതയെന്ന് കാലാവസ്ഥാ വകുപ്പ്...  (2 hours ago)

അമേരിക്കൻ പ്രതിരോധ കവചത്തിന് കനത്ത ആഘാതം: 30 കോടി ഡോളറിന്റെ റഡാർ തകർത്തു...  (3 hours ago)

ഇനി ആക്രമിക്കില്ല  (3 hours ago)

ആറ്റുകാൽ മാലിന്യവിവാദം; മേയർക്ക് മറുപടിയുമായി മന്ത്രി ശിവൻകുട്ടി: 'കോർപ്പറേഷന് മുകളിലാണ് സർക്കാർ...  (3 hours ago)

Malayali Vartha Recommends