Widgets Magazine
07
Mar / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ഇനി മദ്യ വിമുക്ത കേരളം; \'സുധീരന്‍ സ്റ്റാര്‍\' മദ്യനയം

21 AUGUST 2014 08:02 PM IST
മലയാളി വാര്‍ത്ത.

നമ്മുടെ രാഷ്‌ട്ര പിതാവായ മഹാത്മ ഗാന്ധിയുടെ സ്വപ്‌നമായിരുന്നു സമ്പൂര്‍ണ മദ്യ നിരോധനം. എന്നാല്‍ ഗാന്ധി ശിക്ഷ്യരെന്ന്‌ സ്വയം പറഞ്ഞു നടക്കുകയും മറ്റുള്ളവരെക്കൊണ്ട്‌ പറയിപ്പിക്കുകയും ചെയ്യുന്ന കുട്ടി നേതാക്കള്‍ മുതല്‍ ആദര്‍ശവാന്മാരായ ഭരണ നേതാക്കള്‍ക്ക്‌ വരെ ഇക്കാര്യത്തില്‍ ഒന്നും ചെയ്യാന്‍ കഴിഞ്ഞില്ല. മാത്രമല്ല സര്‍ക്കാരിന്റെ സിംഹ വരുമാന മാര്‍ഗമായ മദ്യമേഖലയെ ഒളിഞ്ഞും തെളിഞ്ഞും പ്രോത്സാഹിപ്പിക്കുകയും ചെയ്‌തു. മദ്യലോബിയും ഒരു പ്രത്യേക സമുദായവുമെല്ലാം സമ്മര്‍ദ്ധ തന്ത്രങ്ങളുമായി മുന്നേറുമ്പോള്‍ മദ്യ നിരോധനം പ്രസംഗിക്കാന്‍ കൊള്ളാമെന്നായി.
ഇത്രയും സങ്കീര്‍ണമായ മേഖലയില്‍ നിന്നും സര്‍ക്കാര്‍ എങ്ങനെ സമ്പൂര്‍ണ മദ്യ നിരോധനത്തിലേക്ക്‌ പോയി എന്ന്‌ അന്വേഷിക്കുകയാണ്‌ മലയാളി വാര്‍ത്ത.
മദ്യനയത്തില്‍ സംഭവിച്ചതെന്ത്‌?
മാര്‍ച്ച്‌ 31ന്‌ മുമ്പ്‌ അടുത്ത വര്‍ഷത്തെ ബാര്‍ ലൈസന്‍സ്‌ പുതുക്കേണ്ടതുണ്ടായിരുന്നു. അതിനായി പുതിയ മദ്യ നയവും രൂപീകരിക്കണമായിരുന്നു. പുതിയ മദ്യ നയത്തിനായി എക്‌സൈസ്‌ വകുപ്പ്‌ വളരെ നേരത്തേ നിയമ വകുപ്പിന്റെ അനുമതി തേടണമായിരുന്നു. എന്നാല്‍ നിയമ വകുപ്പിന്റെ അനുമതി ഇല്ലാതെ മദ്യനയം മന്ത്രിസഭയുടെ പരിഗണനയ്‌ക്ക്‌ വന്നു. ഇതിനെ നിയവകുപ്പ്‌ ശക്തിയായി എതിര്‍ത്തു. അതോടെ മദ്യനയത്തിന്‌ അംഗീകാരം നേടിയെടുക്കാന്‍ കഴിഞ്ഞില്ല.
ഇതോടെ ബാര്‍ വിഷയം കെപിസിസി പ്രസിഡന്റ്‌ വി.എം. സുധീരന്‍ ഏറ്റെടുത്തു. നിലവാരമില്ലാതെ പൂട്ടിയ 418 ബാറുകള്‍ തുറക്കരുതെന്ന കര്‍ശന നിലപാട്‌ സുധീരനെടുത്തു. ഇതിനെതിരെ എക്‌സൈസ്‌ മന്ത്രി കടുത്ത വിമര്‍ശനവുമായി രംഗത്തെത്തിയെങ്കിലും സുധീരന്‍ നിലപാട്‌ മാറ്റിയില്ല. തുടര്‍ന്ന്‌ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പ്രശ്‌നം ഏറ്റെടുത്തു. എ ഗ്രൂപ്പ്‌ നേതാക്കള്‍ ബാര്‍ തുറക്കണമെന്ന ആവശ്യവുമായി രംഗത്തെത്തി. മദ്യദുരന്തമുണ്ടാകുമെന്ന ഭീഷണിയും സുധീരന്‍ കേട്ടില്ല. തുടര്‍ന്ന്‌ എ, ഐ ഗ്രൂപ്പുകളുടെ തുറന്ന പോരിലേക്ക്‌ വരെ കാര്യങ്ങള്‍ എത്തി. ഉടന്‍ ഹൈക്കമാന്‍ഡ്‌ ഇടപെട്ടെങ്കിലും സുധീരന്‍ നിലപാട്‌ മാറ്റിയില്ല.
ഇതിനിടെ ക്രിസ്‌ത്യന്‍ സഭകള്‍ ഒന്നാകെ മദ്യ നിരോധത്തിനായി നില കൊണ്ടു. അതോടൊപ്പം മുസ്ലീം സമുദായ നേതാക്കളും മദ്യ നിരോധനത്തിനായി ഉറച്ച നിലപാടെടുത്തു. ഇത്‌ മുസ്ലീം ലീഗിന്‌ തള്ളിക്കളയാനായില്ല. ഇതോടെ പതുക്കെ സുധീരന്‌ പിന്തുണ കൂടി. എതിര്‍ത്തവരെല്ലാം ഒന്നൊന്നായി സുധീരന്റെ പുറകിലായി. എന്നാല്‍ എതിര്‍ത്ത ഒരുകൂട്ടര്‍ വെള്ളാപ്പള്ളിയും പരിവാരങ്ങളുമാണ്‌. പ്രമുഖ ഘടകകക്ഷി നേതാവായ കെ.എം. മാണി ആദ്യം മുതല്‍ തന്നെ സമ്പൂര്‍ണ മദ്യ നിരോധനം ആവശ്യപ്പെട്ടിരുന്നു. ഇതിനിടെ രമേശ്‌ ചെന്നിത്തലയുടെ പിന്തുണ കൂടി ലഭിച്ചതോടെ സുധീരനും ഐ ഗ്രൂപ്പും വലുതായി.
കേരളത്തില്‍ മദ്യലോബി പണം, സ്വാധീനം എന്നിവയില്‍ ശക്തമാണെങ്കിലും അതിനെക്കാളുപരി ജനാധിപത്യ സംവിധാനം അതിശക്തമാണെന്ന ധാരണ ജനങ്ങളില്‍ പടരുന്നതിന്‌ സര്‍ക്കാരിന്റെ ഈ മദ്യനയം കാരണമായി.
അങ്ങനെ മദ്യ ലോബി കേരളത്തില്‍ ആദ്യമായി തോറ്റു. കേരളം സമ്പൂര്‍ണ സുധീരന്‍ സ്റ്റൈല്‍ മദ്യനിരോധനത്തിലേക്ക്‌.... 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കോളേജ് വിദ്യാര്‍ത്ഥിനികളെ ശുചിമുറിയില്‍ വിദ്യാര്‍ത്ഥിനികള്‍ മരിച്ച നിലയില്‍  (4 minutes ago)

കൊച്ചിയിലെ ഇറാന്റെ യുദ്ധക്കപ്പലിന്റെ ചിത്രമെടുക്കാന്‍ ശ്രമിച്ച മാദ്ധ്യമ പ്രവര്‍ത്തകര്‍ അറസ്റ്റില്‍  (15 minutes ago)

നെയ്യാറ്റിൻകരയിൽ പത്താം ക്ലാസുകാരി കുളത്തിൽ മരിച്ച നിലയിൽ; പോലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു...  (2 hours ago)

കെ എസ് യു എം ഏജന്റിക് എഐ ഹാക്കത്തോൺ: അഞ്ച് ടീമുകൾ വിജയികൾ  (2 hours ago)

നിറമില്ലാത്ത ജീവിതങ്ങളെ ബ്ലാക്ക് ആന്‍ഡ് വൈറ്റില്‍ പകര്‍ത്തി: മധുരാജിന്റെ എൻഡോസള്‍ഫാൻ ഫോട്ടോ പ്രദര്‍ശനം  (2 hours ago)

നയീം മൊഹൈമിൻ്റെ 'എ മിസ്സിംഗ് കാൻ ഓഫ് ഫിലിം' കൊച്ചി ബിനാലെയിൽ  (2 hours ago)

ബിനാലെ പ്രദർശനങ്ങൾ കാഴ്ചക്കാരന്റെ പൊതുബോധത്തെ ആഴത്തിൽ സ്വാധീനിക്കും: എം എ ബേബി  (2 hours ago)

കനത്ത ചൂടും, ഇടിമിന്നലോടുകൂടിയ മഴയും  (2 hours ago)

മുഖ്യമന്ത്രി പിണറായി വിജയൻ ഇന്ത്യൻ ഗ്രാൻഡ് മുഫ്തിയെ സന്ദർശിച്ചു...  (2 hours ago)

കലാഭവൻ മണി - സഹജീവികൾക്കായ് ജീവിതം സമർപ്പിച്ച സർഗ്ഗപ്രതിഭ: ഡോ. പ്രമോദ് പയ്യന്നൂർ  (2 hours ago)

ഫിലഡൽഫിയയിൽ "ആശയവിനിമയ കളരി": സീന മാത്യു നയിക്കുന്ന ക്ലാസ് മാർച്ച് 15-ന്  (2 hours ago)

വേനൽ ചൂടിന് ശമനമാകുമോ? അഞ്ച് ദിവസം മഴ പെയ്യാൻ സാധ്യതയെന്ന് കാലാവസ്ഥാ വകുപ്പ്...  (2 hours ago)

അമേരിക്കൻ പ്രതിരോധ കവചത്തിന് കനത്ത ആഘാതം: 30 കോടി ഡോളറിന്റെ റഡാർ തകർത്തു...  (3 hours ago)

ഇനി ആക്രമിക്കില്ല  (3 hours ago)

ആറ്റുകാൽ മാലിന്യവിവാദം; മേയർക്ക് മറുപടിയുമായി മന്ത്രി ശിവൻകുട്ടി: 'കോർപ്പറേഷന് മുകളിലാണ് സർക്കാർ...  (3 hours ago)

Malayali Vartha Recommends