താമരശേരിയില്‍ ഉരുള്‍പൊട്ടി, ഈങ്ങാപ്പുഴ, അടിവാരം മേഖലകളില്‍ വെള്ളം കയറി

താമരശേരി ചുരം ഒന്നാംവളവില്‍ ഉരുള്‍പൊട്ടി. ഈങ്ങാപ്പുഴ, അടിവാരം മേഖലകളില്‍ വെള്ളം കയറി. ദുരന്ത നിവാരണ സേന സംഭവസ്‌ഥലത്തേക്കു തിരിച്ചിട്ടുണ്ട്. ആരും മണ്ണിനടിയില്‍ പെട്ടിട്ടില്ലെന്നാണ് പ്രഥമിക വിവരം. ചുരത്തിലൂടെയുള്ള ഗതാഗതം താത്‌കാലികമായി തടസപ്പെട്ടെങ്കിലും പിന്നീട് പുനസ്‌ഥാപിച്ചു.
നാട്ടുകാരുടെയും പൊലീസിന്റെയും നേതൃത്വത്തില്‍ മണ്ണു നീക്കാനുള്ള ശ്രമം തുടരുന്നു. കനത്തമഴ തുടരുന്നത് മണ്ണുമാറ്റുന്നതിന് തടസമാകുന്നു. ഉരുള്‍പൊട്ടലില്‍ വന്‍ തോതില്‍ കൃഷി നാശമുണ്ടായിട്ടുണ്ട്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha





















