ഒരു മാധ്യമ ഉപദേശകന്‍, ഒരു സ്‌പെഷന്‍ സെക്രട്ടറി, അഡീഷണല്‍ സെക്രട്ടറിയുടെ റാങ്കിലുള്ള മുന്‍ ദേശാഭിമാനിക്കാരന്‍, പിആര്‍ഡി മുന്‍ ഡെപ്യൂട്ടി ഡയറക്ടര്‍, ഒരു ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍, ഒരു അസിസ്റ്റന്റ് ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ എന്നീ പുലികളുള്ള, മുഖ്യമന്ത്രിയുടെ മീഡിയാ ടീം പരാജയമെന്ന് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ പ്രസ് സെക്രട്ടറി

ഷുബൈബിന്റെ അരുംകൊല നടന്നതിന്റെ ആറാം നാള്‍ മുഖ്യമന്ത്രി മൗനംവെടിഞ്ഞു. സംഭവത്തെ അപലപിച്ച് എട്ട് വാചകങ്ങളില്‍ ഒരു എഫ്ബി പോസ്റ്റ്. അഡാര്‍ ലവ്വിനു ഉടനടി നല്‍കിയ പ്രതികരണത്തിന്റെ പകുതി വാചകങ്ങള്‍. എട്ട് വാചകം എഴുതാന്‍ ആറുദിവസം!
Better late than never എന്നല്ലേ ചൊല്ല്!ഓഖി ദുരന്തം ഉണ്ടായപ്പോഴും ഇതു തന്നെ സംഭവിച്ചു. ദുരന്തം ഉണ്ടായി ദിവസങ്ങള്‍ കഴിഞ്ഞ് തീരദേശത്ത് എത്തിയ മുഖ്യമന്ത്രിക്ക് ജനരോഷം കാരണം സ്വന്തം കാര്‍ ഉപേക്ഷിച്ച് മറ്റൊരു കാറില്‍ രക്ഷപ്പെടേണ്ടി വന്നു.
സത്യത്തില്‍ എന്താണ് മുഖ്യമന്ത്രിക്കും അദ്ദേഹത്തിന്റെ ഉപദേശകര്‍ക്കും സംഭവിക്കുന്നത്? ഉപദേശകരുടെ ബാഹുല്യമാണോ?
മീഡിയ വിഭാഗം മാത്രമെടുക്കാം. ഒരു മാധ്യമ ഉപദേശകന്‍, ഒരു സ്‌പെഷന്‍ സെക്രട്ടറി, അഡീഷണല്‍ സെക്രട്ടറിയുടെ റാങ്കിലുള്ള മുന്‍ ദേശാഭിമാനിക്കാരന്‍, പിആര്‍ഡി മുന്‍ ഡെപ്യൂട്ടി ഡയറക്ടര്‍, ഒരു ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍, ഒരു അസിസ്റ്റന്റ് ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ എന്നിവര്‍ ഉള്‍പ്പെടുന്നതാണ് മുഖ്യമന്ത്രിയുടെ കോര്‍ മീഡിയ ടീം. സോഷ്യല്‍ മീഡിയയക്ക് പ്രത്യേക വിഭാഗം. ഒരു ഡിസൈനിംഗ് ഏജന്‍സി നടത്തിക്കൊണ്ടിരുന്ന ആളെയും അദ്ദേഹത്തിന്റെ കൂടെ ഏഴ് പേരെയും എടുത്താണ് സോഷ്യല്‍ മീഡിയയുടെ നടത്തിപ്പ്. ഒരു ചാനലിന്റെ മുന്‍ ബ്യൂറോ ചീഫിനു പ്രത്യേക ചുമതല. കോഓര്‍ഡിനേറ്റു ചെയ്യാന്‍ മറ്റൊരു പിആര്‍ഡി മുന്‍ ഡെപ്യൂട്ടി ഡയറക്ടര്‍. സാങ്കേതിക സഹായം മാത്രം സിഡിറ്റ്.
ഇതിനിടെ പിആര്‍ഡിയുടെ ഡയറക്ടറെ മാറ്റി പുതിയ ആളെ വയ്ക്കുന്നു. ആളു കൂടിയാലും പാമ്പു ചാകില്ല എന്നാണല്ലോ ചൊല്ല്! എങ്കിലും അസൂയ തോന്നിപ്പോകുന്ന മീഡിയ ടീം. വ്യക്തിപരമായി നോക്കിയാല്‍ എല്ലാവരും കിടിലന്‍ ആണു കേട്ടോ. ഇനി ഉമ്മന്‍ ചാണ്ടിയുടെ കാലത്തെ മീഡിയ ടീം. 2004ല്‍ ഞാന്‍ പ്രസ് സെക്രട്ടറിയായപ്പോള്‍, 7500 രൂപ മാത്രം ശമ്പളമുള്ള അസി. ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ ആയിരുന്നു. കൂടാതെ പിആര്‍ഡിയില്‍ നിന്ന് ഒരു അസി. ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍.2011ല്‍ പ്രസ് സെക്രട്ടറിയായപ്പോള്‍ 50,000 രൂപ ശമ്പളമുള്ള ഇന്‍ഫര്‍മേഷന്‍ ഓഫീസറായി പ്രമോഷനായിരുന്നു. കൂടാതെ പിആര്‍ഡിയില്‍ നിന്ന് ഒരു അസി. ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍. സോഷ്യല്‍ മീഡിയ നോക്കാന്‍ പിഎ റാങ്കില്‍ ഒരാള്‍. സോഷ്യല്‍ മീഡിയ സ്റ്റാഫ് സിഡിറ്റില്‍ നിന്നു മാത്രമായിരുന്നു. അതായിരുന്നു ഞങ്ങളുടെ മീഡിയ ടീം. ഞങ്ങള്‍ മലമറിച്ചെന്നൊന്നും അവകാശപ്പെടുന്നുമില്ല. രാവിലെ തുടങ്ങി പാതിരാ കഴിഞ്ഞും നീളൂന്ന ജോലിഭാരം. പത്രത്തിലെ ജോലി മടുത്താണ് സര്‍ക്കാരിലെത്തിയത്. പക്ഷേ, വറചട്ടയില്‍ നിന്ന് എരിതീയിലേക്കായിരുന്നു അത്. എന്നാലും ജീവിതത്തിലെ സുവര്‍ണകാലവും അതു തന്നെയായിരുന്നു!!
https://www.facebook.com/Malayalivartha