തന്നെക്കുറിച്ച് എന്ത് പറഞ്ഞു പരത്തിയാലും വിഷമമില്ല... പരസ്യമായി കാമുകന് സര്‍പ്രൈസ് സമ്മാനവുമായി ശ്രുതി ഹാസ്സൻ

ശ്രുതിയുടെയും മൈക്കള്‍ കോര്‍സാലെയും ചേര്‍ത്ത് ഗോസിപ്പുകള്‍ വരാന്‍ തുടങ്ങിയിട്ട് കുറച്ചുകാലങ്ങളായി. എന്നാല്‍ ശ്രുതിയും മൈക്കിളും വാര്‍ത്തകളോട് ഇതുവരെ വ്യക്തമായി പ്രതികരിച്ചിട്ടില്ല. തന്നേക്കുറിച്ച് എന്ത് പറഞ്ഞു പരത്തിയാലും വിഷമമില്ലെന്നായിരുന്നു ശ്രുതിയുടെ പ്രതികരണം.
എന്നാലിപ്പോൾ കാമുകന് പിറന്നാള്‍ ആശംസകള്‍ നേരുന്ന ശ്രുതി ഹാസന്റെ പോസ്റ്റ് വൈറലാകുന്നു. ട്വിറ്റര്‍, ഇന്‍സ്റ്റാഗ്രാം തുടങ്ങിയ സാമൂഹിക മാധ്യമങ്ങളിലാണ് ശ്രുതി ലണ്ടന്‍ സ്വദേശിയായ മൈക്കിള്‍ കോര്‍സാലെയ്ക്ക് ആശംസകള്‍ നേര്‍ന്നത്. ഇരുവരും ഒരുമിച്ച് നില്‍ക്കുന്ന ചിത്രത്തിനൊപ്പം ശ്രുതി ഇങ്ങനെ കുറിച്ചു...
'എന്റെ ഏറ്റവും മികച്ച സുഹൃത്ത്, കുറ്റകൃത്യങ്ങളിലെ പങ്കാളി, രസഭാഷണ നിപുണന്‍, കലയുടെ ലോകത്തെ സഹയാത്രികന്‍, എല്ലാറ്റിലും ഉപരി എന്തിലും എനിക്കൊപ്പം ചിരിക്കുന്നവന്‍, നിങ്ങള്‍ക്ക് എന്റെ പിറന്നാള്‍ ആശംസകള്‍'.
എന്നാൽ ആരധകരും ഇവരെ വെറുതെ വിട്ടിട്ടില്ല. വിവാഹം എന്നാനിന്നും പ്രണയത്തെ കുറിച്ചുമൊക്കെ ചോദിച്ചുകൊണ്ടാണ് ആരാധകരുടെ കമൻറ്റുകൾ.
https://www.facebook.com/Malayalivartha