ആകാശിന് പി.ജയരാജനുമായി അടുത്തബന്ധം; ആകാശ് സോഷ്യല്‍ മീഡിയയില്‍ സദാചാര പൊലീസ് ചമഞ്ഞപ്പോള്‍ ജയരാജന്‍ വിലക്കി

യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകനായ ഷുഹൈബ് വധത്തില്‍ അറസ്റ്റിലായ ആകാശ് സോഷ്യല്‍ മീഡിയയിലെ സദാചാര പൊലീസ് ആണെന്ന് സി.പി.എം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി.ജയരാജന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റ്. 2017 മേയ് ഒന്നിന് പി.ജയരാജന്‍ ഇട്ട ഫെയിസ്ബുക്ക് പോസ്റ്റാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. അന്ന് ജയരാജന്‍ പറഞ്ഞത് ഇതാണ്. കഴിഞ്ഞ ദിവസം കൂത്തുപറമ്പ് രക്തസാക്ഷി സ്തൂപത്തിന് സമീപത്തിരുന്ന് ഒരു യുവാവും യുവതിയും സംസാരിച്ചിരുന്നപ്പോള്‍ ചിലര്‍ ചോദ്യം ചെയ്തു. യുവതികളും യുവാക്കളും പകല്‍ രക്തസാക്ഷി മണ്ഡപത്തിലോ, മറ്റെവിടെയെങ്കിലും നിന്നോ സംസാരിച്ചു എന്നത് കൊണ്ട് മാത്രം ചോദ്യം ചെയ്യപ്പെട്ടിട്ടുണ്ടെങ്കില്‍ അത് തെറ്റാണ്, എതിര്‍ക്കപ്പെടേണ്ടതാണ്.
യുവതിയെയും യുവാവിനെയും ചോദ്യം ചെയ്തവരെ കുറിച്ച് പറയുന്നതിങ്ങനെ: തെറ്റ് ചെയ്‌തെന്ന് ആരോപിക്കപ്പെടുന്ന വ്യക്തികള്‍ സി.പി.ഐ എം അനുഭാവികളും ഈ വിഷയം പ്രചരിപ്പിച്ച ആകാശ് എന്ന യുവാവ് പാര്‍ട്ടി അംഗവുമാണ്. ആ നിലയില്‍ നോക്കുമ്പോള്‍ അനുഭാവിയേക്കാള്‍ ഉത്തരവാദിത്തം പാര്‍ട്ടി അംഗത്തിനുണ്ട്. ഒരു പാര്‍ട്ടി അംഗം പ്രശ്‌നങ്ങളെ പരിശോധിക്കേണ്ടത് വിമര്‍ശനത്തിന്റെയും സ്വയം വിമര്‍ശനത്തിന്റെയും അടിസ്ഥാനത്തിലാണ്. ഇങ്ങിനെയൊരു വിഷയം ഉണ്ടായപ്പോള്‍ ആകാശ് കൂടുതല്‍ ജാഗ്രത കാണിക്കേണ്ടതായിരുന്നു. അവിടെ വെച്ച് പറഞ്ഞ് പരിഹരിക്കാന്‍ പറ്റുമായിരുന്ന പ്രശ്‌നം ഈ നിലയിലേക്ക് എത്തിക്കാനുണ്ടായ സാഹചര്യം ഗൗരവമാണെന്നും ജയരാജന്‍ പോസ്റ്റില്‍ ചൂണ്ടിക്കാട്ടുന്നു. ആകാശിനെതിരെ ആരോപണം ഉയര്‍ന്നതോടെ ഈ പോസ്റ്റ് ഡിലീറ്റ് ചെയ്തു.
https://www.facebook.com/Malayalivartha