എം.ജി യൂണിവേഴ്സിറ്റി വൈസ് ചാന്‍സിലര്‍ നിയമനം റദ്ദാക്കി; ഡോ.ബാബു സെബാസ്റ്റ്യന്‍ യോഗ്യതയില്ലാത്ത ആളെന്ന് ഹൈക്കോടതി

മഹാത്മാ ഗാന്ധി സർവകലാശാല വൈസ് ചാൻസലറായിഡോ. ബാബു സെബാസ്റ്റ്യനെ നിയമിച്ചത് ഹൈക്കോടതി റദ്ദാക്കി. മതിയായ യോഗ്യത ഇല്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ഹൈക്കോടതിയുടെ നടപടി. വി.സിയ്ക്ക് മതിയായ യോഗ്യതയില്ലെന്നും അതിനാൽ അയോഗ്യനാക്കണമെന്നും ആവശ്യപ്പെട്ട് സാമൂഹിക പ്രവർത്തകനായ ചാലക്കുടി സ്വദേശി ടി.ആർ. പ്രേംകുമാർ നൽകിയ ഹർജിയിലാണ് കോടതിയുടെ ഉത്തരവ്.
യു.ജി.സി മാർഗനിർദേശ പ്രകാരം സർവകലാശാല സംവിധാനത്തിലോ ഗവേഷണ സൗകര്യമുള്ള സ്ഥാപനങ്ങളിലോ പ്രൊഫസറായോ തുല്യ തസ്തികയിലോ കുറഞ്ഞത് പത്ത് വർഷത്തെ അദ്ധ്യാപന പരിചയമുള്ളവരെ ആയിരിക്കണം വി.സിയായി നിയമിക്കേണ്ടതെന്നാണ് വ്യവസ്ഥ. ഇത് അട്ടിമറിച്ചാണ് ബാബു സെബാസ്റ്റ്യനെ വി.സിയായി നിയമിച്ചത്. മാത്രമല്ല, വി.സിയെ തിരഞ്ഞെടുക്ക സെർച്ച് കമ്മിറ്റി നടപടിക്രമങ്ങൾ ഒന്നും തന്നെ പാലിച്ചില്ലെന്നും കോടതി പറഞ്ഞു. ബാബു സെബാസ്റ്റ്യന് സ്വകാര്യ എയ്ഡഡ് കോളജിൽ അസോസിയേറ്റ് പ്രൊഫസറായി മാത്രമാണ് യോഗ്യതയും പ്രവൃത്തിപരിചയവും ഉള്ളതെന്നുമുള്ള ഹർജിക്കാരന്റെ വാദം കോടതി അംഗീകരിച്ചു.
കേരള കോൺഗ്രസ് എമ്മിന്റെ നോമിനിയായിട്ടാണ് ബാബു സെബാസ്റ്റ്യൻ വൈസ് ചാൻസലറായത്. ബാബു സെബാസ്റ്റ്യസന് 16 വർഷത്തെ അദ്ധ്യാപന പരിചയവും പത്ത് വർഷത്തെ ഭരണ നിർവഹണ പരിചയവും ഉണ്ടെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു അദ്ദേഹത്തെ വി.സിയായി സെർച്ച് കമ്മിറ്റി നിശ്ചയിച്ചത്.
https://www.facebook.com/Malayalivartha