പി.ജെ ജോസഫിന്റെ മകന്‍ അപു ജോണ്‍ ജോസഫ് രാഷട്രീയത്തിലേക്ക്....

കേരളാ കോണ്‍ഗ്രസിന്റെ പാരമ്പര്യം കാക്കാന്‍ ഒരാള്‍കൂടി സജ്ജീവ രാഷ്ട്രീയത്തിലേക്ക് കടന്നുവരുന്നു. കേരളാ കോണ്‍ഗ്രസ് (എം) വര്‍ക്കിംഗ് ചെയര്‍മാന്‍ പി ജെ ജോസഫിന്റെ പുത്രന്‍ അപു ജോണ്‍ ജോസഫാണ് പുതിയ കുപ്പായമണിയാന്‍ തയ്യാറാകുന്നത്. കേരള കോണ്‍ഗ്രസുകളില്‍ കെ എം മാണിയുടെ മകന്‍ ജോസ് കെ മാണിയും പി.ടി ചാക്കോയുടെ മകന്‍ പി.സി തോമസും കെ.എം ജോര്‍ജ്ജിന്റെ മകന്‍ പ്രിന്‍സ് ജോര്‍ജ്ജും അന്തരിച്ച ടി.എം ജേക്കബ്ബിന്റെ മകന്‍ അനൂപ് ജേക്കബ്ബും ആര്‍.ബാലകൃഷ്ണപിള്ളയുടെ മകന്‍ കെ.ബി ഗണേഷ് കുമാറും പി.സി ജോര്‍ജ്ജിന്റെ മകന്‍ ഷോണ്‍ ജോര്‍ജ്ജും മുന്‍ ചെയര്‍മാന്‍ ഒ. വി ലൂക്കോസിന്റെ മകന്‍ പ്രിന്‍സ് ലൂക്കോസും സജീവ രാഷട്രീയപ്രവര്‍ത്തകരാണ്.
എഞ്ചിനീയറിംഗില്‍ ഉന്നത വിദ്യാഭ്യാസം നേടിയ ശേഷം സ്വിറ്റ്‌സര്‍ലന്‍ഡില്‍ ജോലി ചെയ്യുകയായിരുന്നു അപു. പിതാവിന്റെ കാര്‍ഷിക കാര്യങ്ങള്‍ ഏറ്റെടുക്കുന്നതിനായി കുറച്ച് വര്‍ഷങ്ങള്‍ക്ക് മുന്‍പ് ജോലി രാജിവെച്ച് നാട്ടിലെത്തി. ഇപ്പോള്‍ പിതാവിന്റെ ഫാംഹൗസും മറ്റ് കൃഷികളും നോക്കിനടത്തുന്നത് അപുവാണ്. അച്ഛനെ പോലെ സംഗീതത്തിലും തല്‍പരനാണ് മകന്‍. കുറച്ച് സംഗീത ആല്‍ബങ്ങള്‍ അപു നിര്‍മിച്ചിട്ടുണ്ട്. കേരളാ കോണ്‍ഗ്രസിലെ മറ്റ് നേതാക്കള്‍ക്കെല്ലാം അപുവിന്റെ രംഗപ്രവേശനത്തോട് പൂര്‍ണയോജിപ്പാണ്. പി.ജെ ജോസഫ് മാത്രം നിലപാട് അറിയിച്ചിട്ടില്ല. പാര്‍ട്ടിയില്‍ സീനിയറായ ധാരാളം പേരുണ്ട്. അവരുടെയൊക്കെ അഭിപ്രായം ആരാഞ്ഞ ശേഷമായിരിക്കും പി.ജെ കാര്യങ്ങളില്‍ വ്യക്തത വരുത്തുക
മുമ്പ് മകനെ പാര്‍ട്ടിയിലേക്ക് കൊണ്ടുവരാന്‍ പി.ജെ ജോസഫ് ആലോചിച്ചിരുന്നു. പക്ഷെ, അപു അതില്‍ നിന്ന് പിന്‍വാങ്ങുകയായിരുന്നു. പിതാവിന്റെ പിന്‍ഗാമിയായി ജോസഫ് ഗ്രൂപ്പിന്റെ നേതൃത്വം ഏറ്റെടുക്കുമെന്നും അറിയുന്നു. വാര്‍ദ്ധക്യകാല അവശതകള്‍ പി.ജെ ജോസഫിനെ അലട്ടുന്നുണ്ട്. അതുകൊണ്ടാണ് സജീവ രാഷ്ട്രീയത്തില്‍ അദ്ദേഹം കൂടുതല്‍ സജീവമാകാതെ നിക്കുന്നത്.
https://www.facebook.com/Malayalivartha