അഭിപ്രായ സ്വാതന്ത്ര്യത്തെ ഹനിക്കുന്നു; നടി പ്രിയ വാര്യർ സുപ്രീം കോടതിയിലേക്ക്

'മാണിക്യ മലരായ പൂവി' എന്ന ഗാനത്തിനെതിരായ കേസ് അഭിപ്രായ സ്വാതന്ത്ര്യത്തെ ഹനിക്കുന്നുവെന്ന് ചൂണ്ടിക്കാട്ടി ചിത്രത്തിലെ നായിക പ്രിയ വാര്യര്‍ സുപ്രീം കോടതിയെ സമീപിച്ചു. ഒരു അഡാര്‍ ലവ് എന്ന ചിത്രത്തിലെ 'മാണിക്യ മലരായ പൂവി' എന്ന ഗാനം മതവികാരം വൃണപ്പെടുത്തുന്നതാണെന്ന് കാട്ടി ഹൈദരാബാദിലെ ഒരു കൂട്ടം യുവാക്കാള്‍ രംഗത്തെത്തിയിരുന്നു.
യുവാക്കളുടെ പരാതിയിൽ തെലങ്കാന പൊലീസ് കേസെടുക്കുകയും ചെയ്തു. ഇതോടെ പാട്ട് വലിയ വിവാദമായി. പിന്നാലെ ഹൈദരാബാദ് പൊലീസ് സംവിധായകന്‍ ഒമര്‍ ലുലുവിന് നോട്ടീസ് അയച്ചിരുന്നു. 15 ദിവസത്തിനകം വിശദീകരണം നല്‍കണമെന്നാണ് നിര്‍ദേശം. ഇതോടെ പ്രിയക്ക് പുറമെ ഒമര്‍ ലുലുവും സുപ്രീം കോടതിയെ സമീപിച്ചു.
പാട്ടിനെതിരെ വിവാദം ശക്തമായതോടെ ചിത്രത്തില്‍ നിന്ന് ഗാനം പിന്‍വലിക്കുമെന്ന് പ്രഖ്യാപിച്ച അണിയറ പ്രവര്‍ത്തകര്‍ പ്രേക്ഷക പിന്തുണ കണ്ട് തീരുമാനം മാറ്റുകയായിരുന്നു. പാട്ടിന് പിന്തുണയുമായി മുഖ്യമന്ത്രി പിണറായി വിജയൻ അടക്കമുള്ളവർ പിന്തുണയുമായി രംഗത്തെത്തിയിരുന്നു.
https://www.facebook.com/Malayalivartha