പോലീസ്, കേരളം നിങ്ങളെ വിശ്വസിക്കുന്നു. പാര്‍ട്ടിയുടെ ഈ കൊലപാതകഭ്രാന്തിന് ഇനിയെങ്കിലും ഒരറുതി വരുത്തിക്കൂടെ

ഐ.എസ്. ഭീകരര്‍പോലും ചെയ്യാന്‍ മടിക്കുന്ന ക്രൂരത. വീണവനെ നിലത്തിരുന്ന് കൊത്തിയരിയുക. മുപ്പത്തേഴ് വെട്ട്. ഇവിടെ വെട്ടിന്റെ എണ്ണമാണ് പ്രധാനം. അതാണ് പേടിപ്പിക്കലിന്റെ മനശാസ്ത്രം.
ഉത്തരമേഖല ഡി.ജി.പി. രാജേഷ് ദിവാന്‍ ഉറപ്പിച്ചു പറയുന്നു. പിടിയിലായവര്‍ സി.പി.എം. പ്രവര്‍ത്തകര്‍ അവരാണ് കൊലയില്‍ നേരിട്ട് പങ്കാളിയായ അഞ്ചുപേരിലെ രണ്ടാള്‍. 28 വയസ്സ് മാത്രം പ്രായമുള്ള, ഒരുപാടു മോഹങ്ങള്‍ മനസ്സില്‍ താലോലിച്ചിരുന്ന ഷുഹൈബിനെ വെട്ടിക്കൊലപ്പെടുത്തിയത് ചെറിയൊരു സംഘടനാ വൈരാഗ്യത്തിന്റെ പേരില്‍. അന്വേഷണം ശരിയായ രീതിയില്‍ മുന്നേറുന്നുവെന്ന ഉത്തരമേഖല ഡി.ജി.പി.യുടെ വാക്കുകള്‍ ഞങ്ങള്‍ വിശ്വസിക്കുന്നു. പോലീസിനുമേല്‍ ബാഹ്യസമ്മര്‍ദ്ദമില്ല എന്നും ഞങ്ങള്‍ വിശ്വസിക്കാന്‍ ശ്രമിക്കുന്നു.
കേസിലെ ഗൂഢാലോചനയാണ് ഇനി തെളിയിക്കേണ്ടത്. അതിനുള്ള ആര്‍ജ്ജവം പോലീസ് കാണിക്കുമെന്ന് കേരളം കരുതുന്നു. പ്രതികളുടെ കാര്യത്തില്‍ വ്യക്തിപരമായ ഉത്തരവാദിത്വം ഏറ്റെടുത്ത രാജേഷ് ദിവാന് അഭിനന്ദനം. സാര്‍ അങ്ങു പറഞ്ഞതുപോലെ ഈ കേസിനു പിന്നില്‍ പ്രവര്‍ത്തിച്ചവരെ എത്രയും പെട്ടെന്ന് നിയമത്തിനു മുന്നില്‍ ഹാജരാക്കുക.
https://www.facebook.com/Malayalivartha