ബസ് ഉടമകൾക്ക് കാരണം കാണിക്കൽ നോട്ടീസ്; കടുത്ത നടപടികളുമായി സർക്കാർ

സംസ്ഥാനത്തെ സ്വകാര്യ ബസ് സമരത്തെ നേരിടാൻ ഉറച്ച് സർക്കാർ. പണിമുടക്ക് നടത്തുന്ന ബസ് ഉടമകള്‍ക്ക് കാരണം കാണിക്കല്‍ നോട്ടീസ് നല്‍കി. വ്യക്തമായ മറുപടി ലഭിച്ചില്ലെങ്കിൽ പെര്‍മിറ്റ് റദ്ദ് ചെയ്യുന്നതടക്കമുള്ള നടപടികളിലേക്ക് കടക്കാനാണ് സർക്കാർ തീരുമാനം.
നേരത്തെ മുഖ്യമന്ത്രിയുമായി നടത്തിയ ചർച്ച പരാജയപ്പെട്ടതിന് പിന്നാലെയാണ് സമരം ആരംഭിച്ചത്. എന്നാൽ സമരം നാലാംദിവസത്തിലേക്ക് കടന്നതോടെ ബസ് ഉടമകൾക്ക് താക്കീതുമായി ഗതാഗതമന്ത്രി രംഗത്തെത്തിയിരുന്നു. ഒത്തു തീര്‍പ്പിന് തയാറായില്ലെങ്കില്‍ കടുത്ത നടപടികളുമായി സർക്കാർ മുന്നോട്ട് പോകുമെന്ന് ഗതാഗതമന്ത്രി വ്യക്തമാക്കി.
സമരത്തിന് നേരെ സർക്കാർ മുഖം തിരിച്ചതോടെ ഒരു വിഭാഗം സ്വകാര്യ ബസുകൾ സർവീസ് നടത്തി തുടങ്ങി. നാളെ രാവിലെ ഒന്‍പതിന് ബസ് ഓണേഴ്സ് അസോസിയേഷന്‍ ഭാരവാഹികള്‍ മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തിയേക്കും.
https://www.facebook.com/Malayalivartha