ബസ് ഓടിയില്ലെങ്കില്‍ പെര്‍മിറ്റ് റദ്ദാക്കും... സ്വകാര്യബസ് സമരത്തെ നേരിടാനുറച്ചു സര്‍ക്കാര്‍, ചില സ്വകാര്യബസുകള്‍ സര്‍വീസ് നടത്തി

സര്‍ക്കാരിനെ ഭയന്ന് ചില ബസുകള്‍ ഓടിത്തുടങ്ങി.പെര്‍മിറ്റ് റദ്ദാക്കുന്നതടക്കമുള്ള നടപടികളിലേക്കു സര്‍ക്കാര്‍ കടന്നതോടെ ചില ബസുടമകള്‍ സമരത്തില്‍നിന്നു പിന്മാറി. തൊടുപുഴയിലും തിരുവനന്തപുരത്തും ചില സ്വകാര്യബസുകള്‍ സര്‍വീസ് നടത്തി. തൃശൂര്‍ ജില്ലയില്‍ നൂറോളം ടൂറിസ്റ്റ് ബസും സര്‍വീസ് നടത്തി.
പ്രശ്‌നപരിഹാരത്തിന് മുഖ്യമന്ത്രി പിണറായി വിജയനെ കാണാന്‍ ബസ് ഉടമകള്‍ ശ്രമിച്ചെങ്കിലും ചര്‍ച്ചയ്ക്കില്ലെന്നാണ് അദ്ദേഹത്തിന്റെ നിലപാട്. ബസ് ഉടമകളുടെ സംഘടനയില്‍ ഭിന്നതയും രൂക്ഷമാണ്. 12 സംഘടനകളുള്‍പ്പെട്ട കോ ഓര്‍ഡിനേഷന്‍ കമ്മിറ്റിയില്‍ സമരം പെട്ടെന്നു തീര്‍ക്കണമെന്ന അഭിപ്രായത്തിനാണ് മുന്‍തൂക്കം. സര്‍വീസ് നടത്താന്‍ തയാറാവുന്ന സ്വകാര്യ ബസുകള്‍ക്ക് സര്‍ക്കാര്‍ സംരക്ഷണം നല്‍കുമെന്ന് ഗതാഗതമന്ത്രി എ.കെ. ശശീന്ദ്രന്‍ അറിയിച്ചിട്ടുണ്ട്.\
ബസ് നിരക്കില്‍ വര്‍ധന വരുത്താനും മിനിമം ചാര്‍ജ് എട്ടു രൂപയാക്കാനും സര്‍ക്കാര്‍ തീരുമാനിച്ചിരുന്നു. എന്നാല്‍ മിനിമം ചാര്‍ജ് 10 രൂപയാക്കുക, വിദ്യാര്‍ഥികളുടെ കണ്‍സഷന്‍ നിരക്ക് വര്‍ധിപ്പിക്കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് സമരം. നിലവില്‍ വിദ്യാര്‍ഥികളുടെ കണ്‍സഷന്‍ വര്‍ധിപ്പിക്കുക എന്ന ആവശ്യത്തില്‍തട്ടിയാണ് സമരം മുന്നോട്ടുപോകുന്നത്. സമരം നടത്തുന്ന ബസുകളുടെ പെര്‍മിറ്റ് റദ്ദാക്കുന്നതടക്കമുള്ള നടപടികള്‍ സ്വീകരിക്കാനാണ് ട്രാന്‍സ്‌പോര്‍ട്ട് കമ്മിഷണര്‍ക്ക് മന്ത്രി എ.കെ.ശശീന്ദ്രന്‍ നിര്‍ദേശം നല്‍കിയിട്ടുള്ളത്.
https://www.facebook.com/Malayalivartha