ഷുഹൈബ് കൊലപാതകം; കേസ് പ്രത്യേക സംഘം അന്വേഷിക്കുമെന്ന് ബെഹ്‌റ, ഐ.ജി മഹിപാല്‍ യാദവിന്റെ നേതൃത്വത്തിലുള്ള പ്രത്യേക സംഘത്തിനാണ് അന്വേഷണ ചുമതല

യൂത്ത് കോണ്‍ഗ്രസ് നേതാവ് ഷുഹൈബ് കൊല്ലപ്പെട്ട കേസ് പ്രത്യേക സംഘം അന്വേഷിക്കുമെന്ന് ഡി.ജി.പി ലോക്‌നാഥ് ബെഹ്‌റ.
ഐ.ജി മഹിപാല്‍ യാദവിന്റെ നേതൃത്വത്തിലുള്ള പ്രത്യേക സംഘത്തിനാണ് അന്വേഷണ ചുമതല. നിലവില്‍ കേസുമായി ബന്ധപ്പെട്ട അന്വേഷണം ശരിയായ ദിശയിലാണെന്നും ബെഹ്‌റ പറഞ്ഞു.
അറസ്റ്റിലായിരിക്കുന്നത് ഡമ്മി പ്രതികളാണെന്ന ഡി.സി.സി പ്രസി!ഡന്റിന്റെ ആരോപണങ്ങള്‍ അടിസ്ഥാന രഹിതമാണ്. കേസ് താന്‍ നേരിട്ട് വീക്ഷിക്കുന്നുണ്ട്. അന്വേഷണവുമായി ബന്ധപ്പെട്ട പരാതികളും പുതിയ അന്വേഷണസംഘം പരിശോധിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
കേസുമായി ബന്ധുണ്ടെന്ന് സംശയിക്കുന്ന ആറ് പേരെ ചോദ്യം ചെയ്തിരുന്നു. നിര്‍ണായക വിവരങ്ങള്‍ കിട്ടിയെന്ന് പൊലീസ് വെളിപ്പെടുത്തി.
കണ്ണൂരിലെ തെരൂരിലെ തട്ടുകടയില്‍ ഭക്ഷണം കഴിച്ചുകൊണ്ടിരിക്കെയാണ് ഷുഹൈബിനെ അക്രമിസംഘം വെട്ടിക്കൊലപ്പെടുത്തിയത്.
ബോംബെറിഞ്ഞ് ഭീതിപരത്തി, ഷുഹൈബിനെയും കൂടെയുള്ളവരെയും ആശുപത്രിയിലെത്തിക്കുന്നതും വൈകിച്ചു. കോഴിക്കോട് മെഡിക്കല്‍ കോളേജിലെത്തിക്കുന്നതിന് മുന്‍പ് രക്തം വാര്‍ന്നായിരുന്നു മരണം.
https://www.facebook.com/Malayalivartha