കാശ് കൊടുത്തില്ലെങ്കിൽ 'ബുക്ക് മൈ ഷോ' ഇങ്ങനെയും പ്രതികാരം ചെയ്യും; നിർമാതാവിനുണ്ടായ അനുഭവം ഇങ്ങനെ

ഇന്ത്യയുടെ ഓണ്‍ലൈന്‍ ടിക്കറ്റ് ബുക്കിംഗ് വെബ്‌സൈറ്റായ ബുക്ക് മൈ ഷോയ്‌ക്കെതിരെ ആരോപണങ്ങളുമായി നിര്‍മാതാവ് ബിആര്‍ നസീബ് രംഗത്ത്. ബുക്ക് മൈ ഷോയ്ക്ക് കാശ് കൊടുക്കാത്തതിനാൽ 'കുഞ്ഞു ദൈവ'ത്തിന്റെ റേറ്റിംഗ് സൈറ്റ് കുറച്ചുകാണിച്ചെന്നാണ് നസീബ് പറയുന്നത്. റേറ്റിംഗ് ഉണ്ടായിട്ടും അത് കുറച്ചു കാണിച്ചെന്ന് നസീബ് ഫേസ്ബുക്ക് കുറിപ്പിലൂടെ ആരോപിക്കുന്നു. ബുക്ക് മൈ ഷോയില്‍ നിന്നും ഒരാൾ വിളിച്ച് കാശ് തന്നാൽ റേറ്റിംഗ് കൂട്ടി നൽകാമെന്ന് വാഗ്ദാനം ചെയ്തിരുന്നുവെന്നും നസീബ് പറയുന്നു. എന്നാൽ സ്പാമായിരിക്കും എന്ന് കരുതി അത് ഒഴിവാക്കുകയായിരുന്നു. നസീബിന്റെ ഫേസ്ബുക്ക് കുറിപ്പിനുശേഷം ബുക്ക് മൈ ഷോയ്‌ക്കെതിരെ #IHateBookMyShow, #SupportKunjuDaivam എന്നീ ഹാഷ് ടാഗ് ക്യാമ്പയിനുകൾ സമൂഹമാധ്യമങ്ങളിൽ തുടങ്ങിയിട്ടുണ്ട്.
നസീബ് ഫേസ്ബുക്ക് കുറിപ്പിൽ പറയുന്നു;
”ബുക്ക് മൈ ഷോ യൂസേഴ്‌സില്‍നിന്ന് നല്ല റേറ്റിംഗ് കിട്ടുമെന്ന പ്രതീക്ഷ ഉണ്ടായിരുന്നു. എന്നാല്‍, അവസാന റിസൾട്ടില്‍ അവര്‍ ഞങ്ങളെ തോല്‍പ്പിച്ചു. ഈ റേറ്റിംഗിന്റെ പിന്നിലുള്ള കണക്ക് എനിക്ക് മനസിലാകുന്നില്ല. 82 ശതമാനം ഉപയോക്താക്കളും 5 റേറ്റിംഗ് കൊടുത്തിട്ടും സൈറ്റില്‍ കാണിച്ചിരിക്കുന്ന ഓവറോള്‍ റേറ്റിംഗ് 22 ശതമാനം മാത്രമാണ്. ജനങ്ങള്‍ സിനിമയെക്കുറിച്ച് എന്ത് കരുതുന്നു എന്നത് വെറും കോമഡിയാക്കി കളഞ്ഞിരിക്കുകയാണ് അവര്‍. ഞങ്ങള്‍ക്ക് നല്ല റേറ്റിംഗ് തരാന്‍ ഞാനിനി ആവശ്യപ്പെടുന്നില്ല. മറിച്ച് ബുക്ക് മൈ ഷോയില്‍ റേറ്റ് ചെയ്യുന്നത് നിര്‍ത്തണം എന്നാണ് എനിക്ക് പറയാനുള്ളത്. കുഞ്ഞുദൈവം അടുത്തുള്ള തിയേറ്ററില്‍ പോയി കാണു. സിനിമാ പ്രേമികളെ, ഈ ചിത്രത്തെ സഹായിക്കണം''.
https://www.facebook.com/Malayalivartha