Widgets Magazine
28
Jul / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സുപ്രീംകോടതി മുൻ ജസ്റ്റിസ് സിറിയക് ജോസഫ് കോം ഇന്ത്യ ഗ്രീവൻസ് കൗൺസിൽ ചെയർമാൻ; വേണു രാജാമണി ഐഎഫ്എസ്, ഡോ. ജോർജ് ഓണക്കൂർ, ജോർജ് കള്ളിവയലിൽ എന്നിവർ അംഗങ്ങൾ


ചൊവ്വാ ഗ്രഹത്തിന്റെ അപൂർവ്വ സ്വാധീനം: ഈ രാശിക്കാർ നാളെ തികഞ്ഞ ജാഗ്രത പാലിക്കുക!


സംസ്ഥാനത്ത് സ്വർണവിലയിൽ വർദ്ധനവ്.... പവന് 680 രൂപയുടെ വർദ്ധനവ്


ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ട തീവ്ര ന്യൂനമർദ്ദത്തിന്റെ സ്വാധീനം... സംസ്ഥാനത്ത് മഴ മുന്നറിയിപ്പിൽ മാറ്റം... ഏഴ് ജില്ലകളിൽ യെല്ലോ അലർട്ട്


മറ്റൊരു പ്രതിസന്ധി... കപ്പൽ ആക്രമിച്ച യുക്രെയ്നിന് ഇറാന്റെ മുന്നറിയിപ്പ്; രണ്ടുദിവസമായി യുഎസ് ആക്രമണങ്ങളില്ല; പ്രത്യാക്രമണങ്ങൾ നിർത്തിവച്ചെന്ന് ഇറാൻ

സംസ്ഥാനത്ത്‌ കനത്ത മഴ തുടരുന്നു, പല സ്ഥലങ്ങളിലും ഉരുള്‍പൊട്ടലും മണ്ണിടിച്ചിലും, 7 പേര്‍ മരിച്ചു

23 AUGUST 2014 10:17 AM IST
മലയാളി വാര്‍ത്ത.

സംസ്ഥാനത്ത്‌ ഇന്നലെ മുതല്‍ തുടരുന്ന കനത്ത മഴയില്‍ വ്യാപക നാശനഷ്ടമാണ്‌ ഉണ്ടായത്‌. സംസ്ഥാനത്തെ പലസ്ഥലങ്ങളിലും വൈദ്യുതിബന്ധം തകരാറിലായിരിക്കുകയാണ്‌. മണ്ണിടിച്ചിലില്‍ പലയിടങ്ങളിലും വ്യാപകമായ കൃഷിനാശവും സംഭവിച്ചിട്ടുണ്ട്‌. തിരുവനന്തപുരത്തെ പൊന്മുടിയില്‍ ഉരുള്‍പൊട്ടി. വാമനപുരം നദിയുടെ തീരത്തു താമസിക്കുന്നവര്‍ക്കു ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്‌. മല്‍സ്യത്തൊഴിലാളികള്‍ക്കും ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്‌. ആര്യനാട്‌ ഇറവൂര്‍ പേയ്‌ക്കാവിളയിലെ തങ്കപ്പന്‍ ആശാരി (69) വീടിന്റെ ചുമരിടിഞ്ഞ്‌ വീണു മരിച്ചു. മലവെള്ള പാച്ചില്‍ വീടിലേക്കു വരുന്നത്‌ തടയുന്നിനിടെ തെന്നിവീണ്‌ വയനാട്‌ ആദിവാസി കോളനിയിലെ ചന്ദ്രനും മരിച്ചു. 

കോഴിക്കോട്‌ താമരശേരിക്ക്‌ അടുത്ത്‌ ഈങ്ങാപ്പുഴ, അടിവാരം ടൗണുകള്‍ വെള്ളത്തിലായി. കൈതപ്പൊയിലില്‍ പുഴയില്‍ അകപ്പെട്ടവരെ അഗ്നിശമന സേന രക്ഷപ്പെടുത്തി. കുറ്റിയാടി കാവിലുംപാറ പഞ്ചായത്തിലെ നാഗംപാറ, വട്ടിപ്പന, നാഗംപാറ ലക്ഷംവീടു കോളനിറോഡ്‌ എന്നിവിടങ്ങളില്‍ മണ്ണിടിച്ചിലുണ്ടായി. ഒരു വീട്‌ ഭാഗികമായി തകര്‍ന്നു. മലപ്പുറം ജില്ലയിലെ കാളികാവ്‌ ജംക്‌ഷനില്‍ നിലമ്പൂര്‍-പെരുമ്പിലാവ്‌ സംസ്‌ഥാനപാതയില്‍ വെള്ളം കയറി ഗതാഗതം നിലച്ചു. കാളികാവില്‍ അഞ്ചു കുടുംബങ്ങള്‍ വെള്ളക്കെട്ടില്‍ കുടുങ്ങി.
കനത്ത മഴയില്‍ പൊന്മുടി ഒറ്റപ്പെട്ടിരിക്കുകയാണ്‌. കല്ലാര്‍ കരകവിഞ്ഞൊഴുക്കുകയാണ്‌. പൊന്മുടിയില്‍ നിന്ന്‌ ഇന്നലെ വൈകിട്ടു തന്നെ സന്ദര്‍ശകരെ ഒഴിപ്പിച്ചു. 

സംസ്‌ഥാനത്ത്‌ അടുത്ത മൂന്നു ദിവസം ശക്‌തമായ മഴ പെയ്യുമെന്നു കാലാവസ്‌ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. കന്യാകുമാരിക്കു തെക്ക്‌ ന്യൂനമര്‍ദം രൂപപ്പെട്ടതിനാല്‍ 26 വരെ കേരളത്തില്‍ ശക്‌തമായ മഴ പെയ്യാനാണ്‌ സാധ്യത. മുന്‍കരുതലെടുക്കാന്‍ കലക്‌ടര്‍മാര്‍ക്കു നിര്‍ദേശം നല്‍കി.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഡല്‍ഹി ജന്തര്‍ മന്തറില്‍ വിദ്യാര്‍ഥികള്‍ നടത്തുന്ന പ്രക്ഷോഭത്തിന് പിന്തുണച്ച് മലയാളം താരങ്ങളും  (5 hours ago)

ജീവനക്കാരുടെ ശുചിമുറിയില്‍ ഒളിക്യാമറ സ്ഥാപിച്ച ഡോക്ടര്‍ക്ക് തടവുശിക്ഷ  (5 hours ago)

കേന്ദ്ര മന്ത്രി രാജിവെച്ചതിന് പിന്നാലെ കോക്രോച്ച് സമരത്തെ പ്രതികൂലിച്ച പേളീ മാണിക്കെതിരെ സോഷ്യല്‍ മീഡിയ  (5 hours ago)

വഞ്ചിയൂരില്‍ വിശാഖിനെ കൊലപ്പെടുത്താന്‍ ഉപയോഗിച്ച ആയുധങ്ങള്‍ കണ്ടെത്തി  (5 hours ago)

പി.എസ്. പ്രശാന്തിനെയും എ. അജികുമാറിനെയും കസ്റ്റഡിയില്‍ വാങ്ങാന്‍ എസ്.ഐ.ടി ഇന്ന് അപേക്ഷ നല്‍കും  (5 hours ago)

പൃഥിരാജ് നായകനാകുന്ന 'ഖലീഫ ' ആഗസ്റ്റ് 20ന് റിലീസ്  (5 hours ago)

വ്യാജവാര്‍ത്ത നല്‍കിയ സംഭവത്തില്‍ മാധ്യമങ്ങള്‍ക്ക് പി.കെ ശ്രീമതിയുടെ വക്കീല്‍ നോട്ടീസ്  (6 hours ago)

പ്ലാസ്റ്റിക് നോട്ടുകള്‍ പുറത്തിറക്കാനുള്ള ആര്‍ബിഐയുടെ നിര്‍ദേശത്തിന് കേന്ദ്രധനമന്ത്രാലയത്തിന്റെ അംഗീകാരം  (8 hours ago)

കെട്ടിടത്തിന്റെ അനുമതിക്കായി കൈക്കൂലി വാങ്ങിയ തൊടുപുഴ നഗരസഭാ എഞ്ചിനീയര്‍ പിടിയില്‍  (8 hours ago)

നീറ്റ് പരീക്ഷാ ക്രമക്കേടുമായി ബന്ധപ്പെട്ട് നടത്തിയ സമരരംഗത്തുണ്ടായിരുന്നവരെ പൊലീസ് വേട്ടയാടുന്നുവെന്ന് കോക്രോച്ച് ജനതാ പാർട്ടി  (9 hours ago)

നിലകേണിയെ ഇറക്കിയത് വെറുതെയല്ല..! പാറ്റകളെ ചതക്കാൻ മോദി... ഞെട്ടി രാഹുൽ 48 മണിക്കൂറിനുള്ളിൽ.  (9 hours ago)

ഒരടി തോറ്റു..മോദി പതുങ്ങിയത് വെറുതെയല്ല...! ദേ ഈ ബുദ്ധി..! അടുത്ത മാസം രാജ്യത്ത് ഈ മാറ്റങ്ങൾ എല്ലാം ഉടൻ അറിയാം..!  (9 hours ago)

SFI പ്രവർത്തകന്റെ കരണത്തടിച്ച് DYFI; കൂട്ടയടിയിൽ പ്രസിഡന്റിനും പരിക്കേറ്റ് ആശുപത്രിയിൽ..! അടങ്ങാത്ത പക... കേസ്..!"  (10 hours ago)

അമേരിക്കൻ പട്ടാളത്തെ വിളിപ്പിച്ച് ട്രംപ്.യുദ്ധാന്ത്യം കലാശക്കൊട്ട് പേടിച്ച് ഇറാൻ ഇറാനികളുടെ അന്ത്യം  (10 hours ago)

"പാറ്റകളെ ചതക്കാൻ മോദി നിലകേണിയെ ഇറക്കിയത് വെറുതെയല്ല..! അസ്ത്രം കണ്ട് ഞെട്ടി രാഹുൽ..! 48 മണിക്കൂറിനുള്ളിൽ..  (11 hours ago)

Malayali Vartha Recommends