Widgets Magazine
10
May / 2025
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പ്രധാനമന്ത്രിയുടെ വസതിയിൽ ഉന്നതതല യോഗം..മൂന്ന് ഇന്ത്യന്‍ സൈനിക മേധാവികളും ലോക് കല്യാണ്‍ മാര്‍ഗില്‍ എത്തി..പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗും എത്തി..


പുതിയൊരു അറിയിപ്പുമായി കേരള സർക്കാർ.. ഗവ. സെക്രട്ടേറിയറ്റ് കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന, കൺട്രോൾ റൂമിന്റെ മെയിൽ ഐ.ഡി.യിൽ മാറ്റം. ..എല്ലാവരും ശ്രദ്ധിക്കുക...


വിഴിഞ്ഞത്ത് നങ്കൂരമിട്ട് കപ്പൽ..! 48 മണിക്കൂറിനകം തീരം വിടണമെന്ന് കോസ്റ്റ്ഗാര്‍ഡ്.. ഉദ്യോഗസ്ഥരെത്തി കപ്പലിനുളളില്‍ പരിശോധന നടത്തിയത്..തിരുവനന്തപുരം പലരുടേയും കണ്ണിലെ കരടാണ്...


ഇന്ധനസ്റ്റേഷനുകൾ അടയ്‌ക്കാനുള്ള നീക്കത്തിൽ പാക്കിസ്ഥാൻ..48 മണിക്കൂർ സ്വകാര്യ വാഹനങ്ങൾക്കും പൊതുഗതാഗത വാഹനങ്ങൾക്കും ഇന്ധനം ലഭിക്കില്ല...?

ഒപ്പിടേണ്ട ഫയലുമായി ചെന്നപ്പോൾ ഒപ്പിനൊപ്പം വലതുകൈയിൽ മന്ത്രിയുടെ ഒരു ഉമ്മ ഫ്രീ...വിവാദമായി ഉദ്യോഗസ്ഥയുടെ ഫേസ്ബുക്ക് കുറിപ്പ്...

20 FEBRUARY 2018 09:11 AM IST
മലയാളി വാര്‍ത്ത

കുറേക്കാലം മുമ്പ് ഒപ്പിടേണ്ട ഫയലുമായി ചെന്നപ്പോൾ ഒരു മന്ത്രി തന്റെ വലതു കൈപ്പത്തിമേൽ ഉമ്മ വച്ചെന്ന് സംസ്ഥാന പബ്ലിക് റിലേഷൻസ് വകുപ്പിൽ നിന്ന് അഡിഷണൽ ഡയറക്ടറായി വിരമിച്ച ഉദ്യോഗസ്ഥയുടെ ഫേസ്ബുക്ക് കുറിപ്പ് (കഴിഞ്ഞ യു.ഡി.എഫ് സർക്കാരിന്റെ കാലത്ത് സർവീസിൽ നിന്ന് വിരമിച്ച ഉദ്യോഗസ്ഥയാണിവരെന്ന് അന്വേഷണത്തിൽ ബോദ്ധ്യമായി).

ഫേസ്ബുക്ക് പ്രൊഫൈലിൽ ഇട്ട വിശദമായ കുറിപ്പ് മുൻ ഉദ്യോഗസ്ഥയുടെ തുറന്നുപറച്ചിലോടെ വിവാദമായി. കഴിഞ്ഞ ഭരണകാലത്ത് സാംസ്കാരിക വകുപ്പിന് കീഴിലെ ഒരു സ്ഥാപനത്തിന്റെ മേധാവിയായും ഇവർ പ്രവർത്തിച്ചിരുന്നു. നമ്മുടെ വീട്ടിൽ നമുക്ക് മാത്രമായി ഒരിടം ഉണ്ടാവണം എന്ന ആർക്കിടെക്ട് ജി. ശങ്കറിന്റെ ആശയത്തോട് ഐക്യദാർഢ്യം പ്രകടിപ്പിച്ച് എഴുതിയ കുറിപ്പിന്റെ അവസാനഭാഗത്താണ് വിവാദ വെളിപ്പെടുത്തൽ. ജീവിതത്തിൽ വൃത്തിബോധം അമിതമായാലുള്ള പ്രശ്നങ്ങളും ഫലിതരൂപേണ ഇതിൽ വിവരിക്കുന്നുണ്ട്.
കുറിപ്പിന്റെ അവസാനഭാഗം ഇങ്ങനെയാണ്:

കുറെക്കാലം മുമ്പ്. അടിയന്തര സ്വഭാവമുള്ള ഒരു ഫയലുമായി സെക്രട്ടേറിയറ്റിൽ മന്ത്രിയെ കാണാൻ ചെന്ന വൈകുന്നേരം. ഫയൽ ഒപ്പിട്ടശേഷം, അടുത്ത നിമിഷം മന്ത്രി എന്റെ വലം കൈപ്പത്തി മേലൊരുമ്മ തന്നു. ഒരു നിമിഷം ഞെട്ടുകയും ഒരു ആഴക്കടലിൽ പെട്ടെന്നവണ്ണം ഞാനുലയുകയും ചെയ്തു. ഒച്ചവച്ച് ആളെക്കൂട്ടാനുള്ള അവിവേകം എനിക്കുണ്ടായില്ല. ഒരു നിർദ്ദോഷ ഫലിതമെന്ന ഭാവേന പെട്ടെന്ന് രംഗമൊഴിയുകയാണ് ബുദ്ധി എന്ന് തോന്നി.

ചെറുപ്പക്കാരിയായ വിധവയാണ് ഞാൻ. ഒപ്പം നിൽക്കാൻ ആരുമില്ലാതായാൽ വാദി പ്രതിയായി മാറും. എന്റെ ചെറിയ രണ്ട് പെൺമക്കൾ സങ്കടപ്പെടും. എന്റെ ബാഗിൽ വെറ്റ് വൈപ്സും ഇമ്യൂണിറ്റി ബൂസ്റ്റ് ചെയ്യാൻ സാനിറ്റൈസറും ഉണ്ടല്ലോ. അതേലൊന്നെടുത്ത് കൈ തുടച്ച് നീരസം പ്രകടമാക്കിത്തന്നെ ഞാനിറങ്ങിപ്പോന്നു. പിന്നീട് ഇന്നോളം അയാളെ മുഖാമുഖം കണ്ടിട്ടേയില്ല....

ഇപ്പോഴിത് പറഞ്ഞത് മറ്റൊന്നിനുമല്ല, എന്റെ വൃത്തിബോധം യുക്തിബോധത്തെ അപകടകരമാം വിധം ഗ്രസിച്ചപ്പോൾ എന്നെ ഞാൻ തന്നെ ഹിപ്നോട്ടിസത്തിന് വിധേയയാക്കി. ഒന്ന്, രണ്ട്, മൂന്ന്, നാല്, അഞ്ച്.... ഉപബോധ മനസ് പുലമ്പിത്തുടങ്ങി. ഒപ്പം വൃത്തികെട്ട രണ്ട് ചുണ്ടുകളുടെ ചിത്രം മെല്ലെ തെളിയുകയായി... യുറേക്കാ.... അപ്പൊ അങ്ങനെയാണല്ലേ വൃത്തി ഒരു വിഭ്രാന്തിയായ് എന്നെയിട്ട് ചുറ്റിവരിയാൻ തുടങ്ങിയത് ? ഈ ഹിപ്നോട്ടിസത്തിന്റെ ഒരു കാര്യമേ'

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ആട് 3 വേദിയിൽ വിജയാഘോഷവുമായി പടക്കളം ടീം  (1 hour ago)

അതിര്‍ത്തിയില്‍ വീണ്ടും പാക് പ്രകോപനം  (1 hour ago)

ഷാജി പാപ്പനും കൂട്ടരും വീണ്ടും പ്രേക്ഷകർക്കു മുന്നിൽ; ആട്-3യ്ക്ക് തിരി തെളിഞ്ഞു  (1 hour ago)

വീടിന് തീപിടിച്ച് അടിമാലിയില്‍ 2 കുട്ടികള്‍ ഉള്‍പ്പെടെ 4 പേര്‍ പൊള്ളലേറ്റ് മരിച്ചതായി സൂചന  (1 hour ago)

ഇന്ത്യ- പാക് വെടിനിര്‍ത്തല്‍ പ്രാബല്യത്തില്‍ വന്നു: വെടിനിര്‍ത്തലിന് പിന്നാലെ വ്യോമാതിര്‍ത്തി തുറന്ന് പാകിസ്ഥാന്‍  (2 hours ago)

തട്ടിപ്പുകാര്‍ രംഗത്തിറങ്ങിയെന്ന മുന്നറിയിപ്പുമായി കേരള പൊലീസ്  (2 hours ago)

നിര്‍ത്തിയിട്ട കാര്‍ ഉരുണ്ടിറങ്ങി ദേഹത്ത് കയറി രണ്ടര വയസ്സുകാരന് ദാരുണാന്ത്യം  (2 hours ago)

എസ്എസ്എല്‍സി പരീക്ഷയ്ക്ക് എ പ്ലസ് കുറഞ്ഞതില്‍ മനംനൊന്ത് വിദ്യാര്‍ഥിനി ജീവനൊടുക്കി  (4 hours ago)

ആത്യന്തിക വിജയം സത്യത്തിനായിരിക്കും: മന്ത്രി വീണാ ജോര്‍ജ്; കോവിഡ് മരണങ്ങള്‍ രാജ്യത്ത് ഏറ്റവും കൃത്യതയോടെ സുതാര്യതയോടെ കണക്കാക്കിയ സംസ്ഥാനം  (5 hours ago)

കാസര്‍ഗോഡ് പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനി രക്തസ്രാവം മൂലം മരിച്ചു  (6 hours ago)

ജീവന്‍ പണയപ്പെടുത്തി മുന്നിലേക്കിറങ്ങുന്ന ഇന്ത്യന്‍ സൈന്യത്തിന് വേണ്ടി നമുക്ക് പ്രാര്‍ത്ഥിക്കാം  (6 hours ago)

പ്രായപൂര്‍ത്തിയാകാത്ത വിദ്യാര്‍ത്ഥിനികളെ മദ്യം നല്‍കി പീഡിപ്പിച്ച സംഭവത്തില്‍ മൂന്നുപേര്‍ പിടിയില്‍  (6 hours ago)

ഉന്നതതല യോഗം  (6 hours ago)

മാതാപിതാക്കള്‍ക്കൊപ്പം റിസോര്‍ട്ടിലെത്തിയ പെണ്‍കുട്ടി മരിച്ചനിലയില്‍  (6 hours ago)

പാകിസ്ഥാൻ ലക്ഷ്യമിടുന്നത് ജനവാസ കേന്ദ്രങ്ങളെയും സൈനിക കേന്ദ്രങ്ങളെയും; ഇന്ത്യയ്ക്കു നേരെ പാക്കിസ്ഥാൻ ഫത്ത മിസൈൽ ഉപയോഗിച്ചെന്ന് കേന്ദ്രസർക്കാർ  (7 hours ago)

Malayali Vartha Recommends