പി.ആര്‍.ഡി.യുടെ ഡെപ്യൂട്ടി റീജ്യണല്‍ ഡയറക്ടര്‍ സജീവ് എടക്കര അന്തരിച്ചു

കോഴിക്കോട്, കണ്ണൂര്‍, മലപ്പുറം ജില്ലാ പി.ആര്‍.ഡി.യുടെ ഡെപ്യൂട്ടി റീജ്യണല്‍ ഡയറക്ടര്‍ സജീവ് എടക്കര അന്തരിച്ചു.
പെട്ടന്നുണ്ടായ ക്ഷീണത്തെ തുടര്‍ന്ന് കോഴിക്കോട് നാഷണല്‍ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.വെന്റിലേറ്ററില്‍ കഴിയവെ തിങ്കളാഴ്ച വൈകീട്ടോടെയാണ് മരിച്ചത്.
കോഴിക്കോട് പുതിയങ്ങാടി സ്വദേശിയായ സജീവ് ഏറെക്കാലം ഡല്‍ഹിയിലായിരുന്നു. ഡെപ്യൂട്ടി ഡയറക്ടറായതോടെയാണ് കേരളത്തിലേക്ക് തിരിച്ചുവരുന്നത്.
എടക്കര പരേതനായ ഭരതന്‍, സൗമിനി ദമ്ബതികളുടെ മകനാണ് സജീവ് എടക്കര, റീനയാണ് ഭാര്യ. അശ്വിന്‍, അനഘ എന്നിവര്‍ മക്കളാണ്.
https://www.facebook.com/Malayalivartha