മട്ടന്നൂരില്‍ യൂത്ത് കോണ്‍ഗ്രസ് നേതാവ് ഷൂഹൈബിനെ വെട്ടിക്കൊലപ്പെടുത്തിയ സംഭവത്തിൽ അറസ്റ്റിലായ സിപിഎം പ്രവര്‍ത്തകന്‍ ആകാശ് തില്ലങ്കേരിയുടെ കൊലവിളിയിൽ ഇനി അവശേഷിക്കുന്നത് ആ ഒരാള്‍ മാത്രം...

കുറച്ച് ദിവസങ്ങൾക്ക് മുൻപ് മട്ടന്നൂരില്‍ യൂത്ത് കോണ്‍ഗ്രസ് നേതാവ് ഷൂഹൈബിനെ വെട്ടിക്കൊലപ്പെടുത്തിയ സംഭവത്തിൽ അറസ്റ്റിലായ സിപിഎം പ്രവര്‍ത്തകന്‍ ആകാശ് തില്ലങ്കേരി കൊലവിളി നടത്തിയതില്‍ ഇനി അവശേഷിക്കുന്നത് ഒരാള്‍ മാത്രം.
ആകാശ് തില്ലങ്കേരി വൈശാഖിനെതിരേ കൊലവിളി നടത്തിയ വീഡിയോയും പുറത്ത്. പയ്യന്നൂരിലെ സി പി ഐ എം പ്രവര്‍ത്തകര്‍ സംഘടിപ്പിച്ച പ്രതിഷേധ മാര്‍ച്ചിനിടയിലാണു നിന്നുടെ നാളുകള്‍ എണ്ണപ്പെട്ടു എന്ന മുദ്രാവാക്യം ആകാശ് ഉയര്‍ത്തിയത്.
തില്ലങ്കേരിയിലെ ആര്‍ എസ് എസ് പ്രവര്‍ത്തകനായ വിനീഷിനെ വെട്ടിക്കൊന്ന കേസിലെ മുഖ്യപ്രതിയാണ് ആകാശ്. വിനീഷിന്റെ കൊലപാതകം നടന്ന അന്നും ഷുഹൈബിന്റെ കൊലപാതകത്തിനു മുമ്പും നിന്നുടെനാളുകള്‍ എണ്ണപ്പെട്ടു എന്ന് മുദ്രാവാക്യം ആകാശ് ഉയര്‍ത്തിരുന്നു. മട്ടന്നൂര്‍ ആര്‍ എസ് എസ് സംഘര്‍ഷത്തില്‍ പ്രതിഷേധിച്ചു നേതാവ് വല്‍സന്‍ തില്ലങ്കേരിക്ക് എതിരെയും ഭീഷണി മുദ്രാവാക്യം വിളിക്കുന്നതു പ്രചരിക്കുന്നുണ്ട്.
https://www.facebook.com/Malayalivartha