കാനത്തെ തള്ളി, മാണിയെ പുകഴ്ത്തി ഇ.പി ജയരാജന്‍, ഞങ്ങടെ നയം ഞങ്ങള്‍ തീരുമാനിക്കും മാണിക്ക് കാര്‍ഷികമേഖലയില്‍ വലിയ സ്വാധീനം

കെ.എം മാണിയെ ഇടത് മുന്നണിയിലെടുക്കുമെന്ന വ്യക്തമായ സൂചനയുമായി സി.പി.എം കേന്ദ്രകമ്മിറ്റി അംഗം ഇ.പി ജയരാജന്‍. മാണി ജനകീയ അടിത്തറയുള്ള നേതാവാണ്. എല്‍.ഡി.എഫ് ആശയം സ്വീകരിക്കുന്നവരെ മുന്നണിയിലെടുക്കും. കെ.എം മാണിയെ പാര്‍ട്ടി സംസ്ഥാന സമ്മേളനസെമിനാറില്‍ ക്ഷണിച്ചതില്‍ തെറ്റില്ല. കെ.എം മാണിയെ മുന്നണിയില്‍ എടുക്കുന്നതിനെ സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ പരസ്യമായി എതിര്‍ത്തതിനെ കുറിച്ച് ചോദിച്ചപ്പോള്‍ ഞങ്ങടെ നയം ഞങ്ങള്‍ തീരുമാനിക്കുമെന്ന് ജയരാജന്‍ വ്യക്തമാക്കി. ഇതോടെ മാണിയുടെ ഇടത് മുന്നണി പ്രവേശനം ഉറപ്പായി.
മുന്നണിയുടെ അടിത്തറ വിപുലീകരിക്കണം. കേരളത്തില്‍ വിശാലമായ മുന്നേറ്റം തടത്തണം. അത് ദേശീയ രാഷ്ട്രീയത്തിന് കരുത്ത് പകരുന്നതാകണം. ഏതെങ്കിലും ഒരാളുടെ ഇഷ്ടത്തിനിന് അനുസരിച്ചല്ല, നയത്തിനനുസരിച്ചാണ് എല്‍.ഡി.എഫ് പ്രവര്‍ത്തിക്കുന്നതെന്നും ഇ.പി ജയരാജന്‍ വ്യക്തമാക്കി. ഫാസിസത്തിനെതിരെ ദേശീയതലത്തില്‍ ബദല്‍ രാഷ്ട്രീയം ഉരുത്തിരിഞ്ഞ് വരണം. കെ.എം മാണിയെ സംസ്ഥാന സമ്മേളനത്തില്‍ ക്ഷണിക്കാതിരുന്നിട്ട് കാര്യമില്ല. ജനകീയ അംഗീകാരമുള്ള ഉന്നതനായ ജനകീയനേതാവാണ് കെ.എം മാണി. കാര്‍ഷികമേഖലയില്‍ അദ്ദേഹത്തിന് നല്ല സ്വാധീനമുണ്ട്. അദ്ദേഹം സമ്മേളനത്തില്‍ വന്ന് രാഷ്ട്രീയ, സാമൂഹ്യ പ്രശ്‌നങ്ങളില്‍ അഭിപ്രായം പറയുന്നത് നല്ലതാണെന്നും ഇ.പി ജയരാജന്‍ പറഞ്ഞു.
തന്നെ കൊല്ലാന്‍ ശ്രമിച്ച കെ.സുധാകരന്‍ 48 മണിക്കൂര്‍ നിരാഹാരം കിടന്നാല്‍ പോരെന്നും ഇ.പി ജയരാജന്‍ പറഞ്ഞു. ഡമ്മി പ്രതികളെയാണ് ഷുഹൈബ് വധത്തില്‍ പൊലീസ് പിടികൂടിയതെന്ന കോണ്‍ഗ്രസ് ആരോപണം മറ്റാരയോ രക്ഷിക്കാനാണ്. കുറ്റക്കാര്‍ക്കെതിരെ പാര്‍ട്ടി നടപടിയെടുക്കുമെന്നും ഇ.പി ജയരാജന്‍ തൃശൂരില്‍ പറഞ്ഞു.
https://www.facebook.com/Malayalivartha