പാർലെമെന്റ് തെരഞ്ഞെടുപ്പ് പടിവാതുക്കൽ എത്തി നിൽക്കെ നടൻ സുരേഷ് ഗോപിയോട് തിരുവനന്തപുരം പാർലെമെന്റ് മണ്ഡലത്തിൽ സജീവമാകാൻ ബിജെപി ദേശീയ നേതൃത്വം ആവശ്യപ്പെട്ടതായി സൂചന

വെളളായണിയിൽ നടക്കുന്ന വാഴ മഹോത്സവത്തിൽ സജീവ സാന്നിധ്യമാണ് സുരേഷ് ഗോപി. ബിജെപിയാണ് വാഴ മഹോത്സവത്തിന്റെ സംഘാടകർ. ബി ജെ പി ഭരിക്കുന്ന കല്ലിയൂർ ഗ്രാമപഞ്ചായത്താണ് പരിപാടി സംഘടിപ്പിക്കുന്നത്. എം പി എന്ന നിലയിൽ സുരേഷ് ഗോപി കല്ലിയൂർ പഞ്ചായത്തിനെ ദത്തെടുത്തിരുന്നു. നിരവധി പദ്ധതികളാണ് അദ്ദേഹം ഇവിടെ നടപ്പിലാക്കുന്നത്.
കല്ലിയൂർ ഗ്രാമപഞ്ചായത്ത് തിരുവനന്തപുരം പാർലെമെൻറ് മണ്സലത്തിലെ എറ്റവും പ്രധാനപ്പെട്ട പഞ്ചായത്താണ്. ബി ജെ പി ക്ക് മൃഗീയ ഭൂരിപക്ഷമുള്ള പഞ്ചായത്താണ് കല്ലിയൂർ. ബിജെപിയുടെ തിരുവനന്തപുരം ജില്ലാ പ്രസിഡൻറ് താമസിക്കുന്നതും കല്ലിയൂർ ഗ്രാമപഞ്ചായത്തിലാണ്. കല്ലിയൂർ എന്ന കാർഷിക ഗ്രാമത്തിൽ വിത്തിറക്കിയാൽ നൂറുമേനി കൊയ്യാമെന്ന് ബിജെപി കരുതുന്നു. സമീപ സ്ഥലങ്ങളായ നേമം, കോവളം, കാട്ടാക്കട ,പാറശാല, നെയ്യാറ്റിൻകര നിയോജക മണ്ഡലങ്ങളിലും ബി ജെ പി ക്ക് അതിശക്തമായ പിൻബലമുണ്ട്. നേമത്ത് ബിജെപിക്ക് എം എൽ എ യുണ്ട്. തിരുവനന്തപുരത്തെ രണ്ട് മണ്ഡലങ്ങളിലും ശ്രീശാന്തും മുരളീധരനും മികച്ച വോട്ട് ഷെയർ നേടിയിരുന്നു. കാട്ടാക്കടയിൽ പി കെ കൃഷ്ണദാസും മികച്ച വോട്ട് നേടി. തിരുവനന്തപുരം നഗരത്തിലും ബി ജെ പി കാഴ്ചവയ്ക്കുന്നത് മിന്നുന്ന പ്രകടനമാണ്. ബിജെപിക്ക് തിരുവനന്തപുരം നിയോജക മണ്ഡലത്തിൽ ശക്തമായ വേരോട്ടമുണ്ട്.
ഇക്കഴിഞ്ഞ കേന്ദ്ര ബജറ്റിൽ ഏറ്റവുമധികം പദ്ധതികൾ നടപ്പിലാക്കിയത് തിരുവനന്തപുരം പാർലെമെന്റിലാണ്. നേമം റയിൽവേ ടെർമിനൽ ഉൾപ്പെടെ കോടി കണക്കിന് രൂപയാണ് കേന്ദ്ര സർക്കാർ വകയിരുത്തിയത്. ഇതെല്ലാം പാർലെമെന്റ് എന്ന ലക്ഷ്യം മുന്നിൽ കണ്ടു കൊണ്ടാണ്. സുരേഷ് ഗോപിയുടെ നേത്യത്വത്തിൽ ബിജെപി നേതാക്കൾ പ്രധാനമന്ത്രിയെയും ധനമന്ത്രിയെയും കണ്ടതിനെ തുടർന്നാണ് വൻകിട പദ്ധതികൾ അനുവദിച്ചത്.
തിരുവനന്തപുരത്ത് സുരേഷ് ഗോപി ജയിച്ചില്ലെങ്കിൽ നേമം അസംബ്ലിയിൽ സുഖമായി ജയിക്കാമെന്ന് ബിജെപി കരുതുന്നു. ഒ രാജഗോപാലിന് ജനപിന്തുണ കുറവാണെങ്കിലും തെരഞ്ഞടുപ്പോടെ അത് മാറുമെന്നാണ് ബിജെപി കരുതുന്നത്. ഒരു ചാനലിൽ രാജഗോപാൽ നൽകിയ അഭിമുഖം വിവാദമായതോടെയാണ് രാജഗോപാലിനെതിരെ സി പി എം നീങ്ങിയത്. രാജഗോപാലിനെതിരെ പോസ്റ്ററുകളും ഫ്ലക്സുകളും പ്രദർശിപ്പിച്ചു. ആദ്യം ഇക്കാര്യം ബി ജെ പി അവഗണിച്ചെങ്കിലും പിന്നീട് ഗൗരവമായെടുത്തു. കേന്ദ്ര ബജറ്റുമായി ബന്ധപ്പെട്ട് രാജഗോപാലിന് അനുകൂലമായി നിരവധി ഫ്ളക്സുകൾ ഉയർന്നു കഴിഞ്ഞു.
തിരുവനന്തപുരത്ത് നിന്നും ബിജെപി ജയിക്കുകയും ബിജെപി കേന്ദ്രത്തിൽ അധികാരത്തിലെത്തുകയും ചെയ്താൽ സുരേഷ് ഗോപി കേന്ദ്ര മന്ത്രിയാകും എന്ന വാഗ്ദാനവും പിന്നാലെയുണ്ടാകും.
https://www.facebook.com/Malayalivartha