ടി പി ചന്ദ്രശേഖരൻ വധക്കേസിന് പിന്നിലെ ഗൂഢാലോചനയെ കുറിച്ച് അന്വേഷിക്കുന്നതിന് സിബിഐയോട് നിർദ്ദേശിക്കാൻ ഒരുങ്ങി കേന്ദ്ര സർക്കാർ

ടി പി.യെ കൊന്ന കിർമാണി മനോജാണ് ശുഹൈബിനെ കൊന്നതെന്ന വെളിപ്പെടുത്തലിനെ തുടർന്നാണ് ടി .പി .കേസിലെ ഗൂഢാലോചന അന്വേഷിക്കാൻ കേന്ദ്ര സർക്കാർ ആലോചിക്കുന്നത്. ഗൂഢാലോചന ശരിയായ രീതിയിൽ അന്വേഷിക്കുകയാണെങ്കിൽ കേരളം കെട്ടി പൊക്കി നിർത്തിയ പല സി പി എം നേതാക്കളും വെള്ളത്തിൽ പോകും.
തിരുവഞ്ചൂർ ആഭ്യന്തര മന്ത്രിയായിരിക്കെ ഉമ്മൻ ചാണ്ടിയുടെ നിർദ്ദേശാനുസരണമാണ് ടി .പി.കേസിൽ ഗുഢാലോചന നടത്തിയ ചില ഉന്നത സി പി എം നേതാക്കളെ പല പോലീസ് ഒഴിവാക്കിയത്. ഇക്കാര്യം സി പി എം നേതാക്കൾക്കറിയാം. അതിന് പ്രതിഫലമായാണ് സോളാർ രാപകൽ സമരം രായ്ക്കുരാമാനം പിൻവലിച്ചത്. കോൺഗ്രസും കമ്മ്യൂണിസ്റ്റും ചേർന്നാന്ന് കേരളത്തിൽ ഹുഡായിപ്പ് നടത്തുന്നതെന്ന വസ്തുത കേസ് തെളിയുകയാണെങ്കിൽ ബിജെപിക്ക് പുറത്തു കൊണ്ടുവരാൻ കഴിയും.
കഴിഞ്ഞ ദിവസം ടി പി ഗൂഢാലോചന കേസ് സിബിഐ അന്വേഷിക്കണമെന്ന ഹർജി പരിഗണനക്കെത്തിയപ്പോൾ അതിന്റെ ആവശ്യമില്ലെന്ന് സംസ്ഥാന സർക്കാർ ഹൈക്കോടതിയെ അറിയിച്ചിരുന്നു. ഹൈക്കോടതി ഇക്കാര്യം മുഖവിലക്കെടുക്കില്ല. കാരണം ടി പി യെ കൊന്ന പാർട്ടിക്കാണ് കേരളം ഭരിക്കുന്നത്. കേസിൽ സിബിഐയുടെ ഭാഗം കേൾക്കുമ്പോൾ അന്വേഷണത്തിന് തയ്യാറാണെന്ന വിവരം അറിയിക്കാനാണ് ബി ജെ പി നൽകിയിരിക്കുന്ന നിർദ്ദേശം.
ബിജെപി ഇക്കാര്യത്തിൽ കരുതി കൂട്ടിയാണ് നീങ്ങുന്നത്. ഡൽഹിയിൽ ആർ എം പി സമരം നടത്തുന്നതും സി പി എമ്മിനെ കുരുക്കണമെന്ന ലക്ഷ്യത്തോടെയാണ്. പല സി പി എം നേതാക്കൾക്കും കണ്ണൂരിൽ നടക്കുന്ന ആക്രമണങ്ങളിൽ പങ്കുണ്ടെന്ന് കേന്ദ്ര സർക്കാർ കരുതുന്നു. സി പി എമ്മിന്റെ പ്രധാന നേതാക്കൾ നിയമത്തിനു മുന്നിൽ എത്തിയാൽ മാത്രമേ കണ്ണൂർ കൊലപാതകങ്ങൾ അവസാനിപ്പിക്കാൻ കഴിയുകയുള്ളുവെന്നും ബിജെപി കരുതുന്നു.
ടി പി യെ കൊന്നതിന് സമാനമായാണ് ശുഹൈബിനെയും കൊന്നത്. കൊല്ലാൻ ഓരോ കൊലപാതകിക്കും ഓരോ രീതിയുണ്ട്. കിർമാണിയുടെ രീതിയിലാണ് ശുഹൈബ് വധിക്കപ്പെട്ടതെന്ന പ്രസ്താവന അതീവ ഗൗരവത്തോടെയാണ് കേന്ദ്ര സർക്കാർ കരുതുന്നത്. ജയിലിൽ കഴിയുന്ന കിർമാണിയാണ് കൊല നടത്തിയതെങ്കിൽ അത് വലിയ സംഭവമായി മാറും. കേരളത്തിലെ സർക്കാരിനെ തന്നെ തൊഴുത്തിൽ കെട്ടാൻ കേന്ദ്ര സർക്കാരിന് അവസരം കൈവരും.
https://www.facebook.com/Malayalivartha