ഷുഹൈബ് കൊല്ലപ്പെടുന്നതിന് മുമ്പ് ടി.പി വധക്കേസിലെ പ്രതി കിര്‍മാണി മനോജ് പരോളിലിറങ്ങിയതെന്തിന്? കെ. സുധാകരന്‍ ചോദിക്കുന്നു

കണ്ണൂരില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ ഷുഹൈബിനെ കൊന്നത് ടി.പി ചന്ദ്രശേഖരന്‍ വധക്കേസിലെ പ്രതി കിര്‍മാണി മനോജ് ആണെന്ന് കെ. സുധാകരന്‍. കൊലപാതകത്തിന്റെ രീതിയില്‍ നിന്ന് അത് മനസിലാക്കാം. ഷുഹൈബ് കൊല്ലപ്പെടുന്നതിന് ദിവസങ്ങള്‍ക്ക് മുന്‍പ് കിര്‍മാണി മനോജ് പരോളിലിറങ്ങിയിരുന്നു. മനോജിനെ രക്ഷിക്കാനുള്ള ശ്രമമാണ് സി.പി.എം നടത്തുന്നത്. അതിനാണ് ഡമ്മി പ്രതികളെ ഹാജരാക്കിയത്. കെ.പി.സി.സി രാഷ്ട്രീയ കാര്യ നിര്‍വാഹക സമിതി അംഗം സുധാകരന്‍ ആരോപിച്ചു. ജില്ലാ പൊലീസ് മേധാവിയുടെ നിര്‍ദ്ദേശം ലംഘിച്ചാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. ഇതില്‍ ദുരൂഹതയുണ്ടെന്നും സുധാകരന്‍ പറഞ്ഞു.
യഥാര്‍ത്ഥ പ്രതികളെ പിടികൂടണമെന്ന് ആവശ്യപ്പെട്ട് നിരാഹാരം കിടക്കുകയാണ് സുധാകരന്‍. ജയിലില്‍ എല്ലാ സൗകര്യങ്ങള്‍ ലഭിക്കുന്നത് കൊണ്ടാണ് സി.പി.എം ക്രിമിനലുകള്‍ ജയിലില്‍ പോകാന്‍ തയ്യാറാകുന്നത്. ക്രിമിനലുകളെ വളര്‍ത്തുന്ന പാര്‍ട്ടിയായി സി.പി.എം മാറിയിരിക്കുകയാണ്. ഗുജറാത്തില്‍ മോദി ചെയ്യുന്നതാണ് കേരളത്തില്‍ സി.പി.എം ചെയ്യുന്നത്. കൊള്ളയും കൊലപാതകം നടത്തുന്ന സി.പി.എം മറ്റ് പാര്‍ട്ടികളുടെ പ്രവര്‍ത്തന സ്വാതന്ത്ര്യം നിഷേധിക്കുകയാണ്. ന്യൂനപക്ഷ വിഭാഗങ്ങളുടെ വീട് തേടിപിടിച്ചാണ് സി.പി.എം കൊള്ള നടത്തുന്നത്. വീടുകള്‍ കൊള്ളയടിച്ച് അക്രമം നടത്തി ഊഹോപഹങ്ങള്‍ പ്രചരിപ്പിച്ച് ജനങ്ങളെ തെറ്റിദ്ധരിക്കുവാനാണ് മുഖ്യമന്ത്രിയും സി.പി.എം ശ്രമിക്കുന്നത്. സി.പി.എം അക്രമത്തിനെതിരെ പോരാട്ടം ശക്തമാക്കണമെന്നും യുവത്വം കര്‍മ്മ സജ്ജരാകണമെന്നും സുധാകരന്‍ പറഞ്ഞു.
https://www.facebook.com/Malayalivartha