ലഹരിമരുന്ന് ഉപയോഗിച്ച് വാഹനമോടിക്കുന്നവരെ പിടിക്കാന്‍ ഉടന്‍ നടപടിയെടുക്കണമെന്ന് ഡിജിപിക്ക് ഹൈക്കോടതി നിര്‍ദ്ദേശം

ലഹരിമരുന്ന് ഉപയോഗിച്ച് വാഹനമോടിക്കുന്നവരെ പിടിക്കാന്‍ എട്ട് ആഴ്ചയ്ക്കകം നടപടിയെടുക്കണമെന്ന് ഹൈക്കോടി ഡി.ജി.പിക്ക് നിര്‍ദ്ദേശം നല്‍കി. അഡ്വ. തൗഫീഖ് അഹമ്മദ് മുഖേന നല്‍കിയ പൊതുതാല്പര്യ ഹര്‍ജിയിലാണ് ഉത്തരവ്. മദ്യപിച്ചും ലഹരിമരുന്ന് ഉപയോഗിച്ചും വാഹനമോടിക്കുന്നതാണ് റോഡപകടങ്ങള്‍ പെരുകാന്‍ കാരണം.
വാഹനം ഓടിക്കുന്നവരെ കണ്ടെത്താന്‍ പൊലീസില്‍ ബ്രെത്ത് അനലൈസര്‍ ഉണ്ടെങ്കിലും ലഹരി മരുന്ന് ഉപയോഗിക്കുന്നവരെ കണ്ടെത്താന്‍ നിലവില്‍ സംവിധാനങ്ങളില്ലെന്ന് ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടി. മദ്യത്തേക്കാള്‍ അപകടകരമായ ലഹരി മരുന്നുകള്‍ ഉപയോഗിക്കുന്നവര്‍ വാഹന പരിശോധനയില്‍ രക്ഷപ്പെടുന്ന സാഹചര്യമാണുള്ളത്. ലഹരി മരുന്ന് ഉപയോഗിക്കുന്നവരെ പിടികൂടാന്‍ ഡ്രഗ് ഡിറ്റക്റ്റിംഗ് മെഷീനുകള്‍ ഉപയോഗിക്കണമെന്ന് ഹര്‍ജിയില്‍ പറയുന്നു.
വിദേശരാജ്യങ്ങളില്‍ ഇങ്ങനെയുള്ളവരെ പിടിക്കാന്‍ പൊലീസ് ഉപയോഗിക്കുന്ന വിവിധ ഉപകരണങ്ങളും ഹര്‍ജിക്കാരന്‍ കോടതിയില്‍ സമര്‍പ്പിച്ചു. ഏത് മരുന്ന് എത്ര അളവില്‍ ഉപയോഗിച്ചുവെന്ന് ഇതിലൂടെ കണ്ടെത്താനാവും. ഇതിന്റെ സാദ്ധ്യതകള്‍ പരിശോധിക്കണമെന്നും കോടതി നിര്‍ദ്ദേശിച്ചു.
ലഹരിമരുന്ന് ഉപയോഗിക്കുന്നവരെ വാഹന പരിശോധനയില്‍ പിടിക്കപ്പെടുന്ന സാഹചര്യമുണ്ടായാല്‍ ഉപയോഗം വലിയതോതില്‍ കുറയ്ക്കാനാകുമെന്നും ഹര്‍ജിക്കാരന്‍ വാദിച്ചു.
https://www.facebook.com/Malayalivartha