മുഖ്യമന്ത്രിയും സര്‍ക്കാരും യഥാര്‍ത്ഥപ്രതികളെ സംരക്ഷിക്കാനാണ് ശ്രമിക്കുന്നതെന്ന് ചെന്നിത്തല; കെ. സുധാകരന്റെ സമരം അനിശ്ചിതകാലത്തേക്ക്

ഷുഹൈബ് വധത്തില്‍ കോണ്‍ഗ്രസ് നിലപാട് ശക്തമാക്കുന്നു. അറസ്റ്റിലായ സി.പി.എം പ്രവര്‍ത്തകന്‍ ആകാശ് തില്ലങ്കേരി കൊലപാതക സംഘത്തില്‍ ഇല്ലെന്ന് ഷുഹൈബിനൊപ്പം ഉണ്ടായിരുന്ന നൗഷാദ് വെളിപ്പെടുത്തിയതിനെ തുടര്‍ന്നാണ് പുതിയ തീരുമാനം. പൊലീസ് ഹാജരാക്കിയത് ഡമ്മി പ്രതികളാണെന്ന് വ്യക്തമായതായി പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. കെ. സുധാകരന്‍ നടത്തുന്ന 48 മണിക്കൂര്‍ നിരാഹാര സമരം നാളെ അവസാനിക്കുമെങ്കിലും അനിശ്ചിതകാലത്തേക്ക് തുടരാനാണ് പാര്‍ട്ടി തീരുമാനം. 22ന് കോണ്‍ഗ്രസ് എം.എല്‍.എമാരുടെയും എം.പിമാരുടെയും നേതാക്കളുടെയും യോഗം കണ്ണൂരില്‍ ചേരും. അതിന് ശേഷം ഭാവി പരിപാടികള്‍ തീരുമാനിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
അന്വേഷണ സംഘത്തിലുള്ള സി.പി.എം അനുഭാവികളായ പൊലീസുകാര്‍ വിവരങ്ങള്‍ പാര്‍ട്ടി നേതാക്കള്‍ക്ക് ചോര്‍ത്തുന്നതായി എസ്.പി തന്നെ വെളിപ്പെടുത്തി. കൊലപാതകം നടന്ന് ആറ് ദിവസം കഴിഞ്ഞാണ് മുഖ്യമന്ത്രി വാ തുറന്നത്. ആരെ സംരക്ഷിക്കാനാണ് മുഖ്യമന്ത്രിയും സര്‍ക്കാരും ശ്രമിക്കുന്നത്? കൊലപാതകത്തിന് ഉത്തരവാദികളായ യഥാര്‍ത്ഥപ്രതികളെ സംരക്ഷിക്കാനുള്ള നീക്കം അനുവദിക്കില്ല. തിരുവനന്തപുരത്ത് യൂത്ത് കോണ്‍ഗ്രസ്, കെ.എസ്.യു പ്രവര്‍ത്തകര്‍ക്ക് നേരെ പൊലീസ് അതിക്രൂരമായി ലാത്തിച്ചാര്‍ജ്ജ് നടത്തിയിരിക്കുകയാണ്. താന്‍ ഇടപെട്ടതിനെ തുടര്‍ന്ന് ചിലരെ മെഡിക്കല്‍ കോളജില്‍ അഡ്മിറ്റാക്കി. ഇതേക്കുറിച്ച് അന്വേഷണം വേണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു.
https://www.facebook.com/Malayalivartha