എല്ലാമാസവും പരോള്‍ ലഭിക്കുന്ന, ദുശ്ശീലങ്ങളും ബാധ്യതകളും ഇല്ലാത്ത എഴുത്തുകാരന്‍ ജീവിത പങ്കാളിയെ തേടുന്നു

പലതരം വിവാഹ ആലോചനകള്‍ കണ്ടിട്ടുണ്ട്, എന്നാല്‍ ഇത്തരത്തിലൊന്ന് ആദ്യം. തിരുവനന്തപുരം ഓപ്പണ്‍ ജയിലില്‍ കഴിയുന്ന പ്രതി അനുയോജ്യയായ വധുവിനെ തേടി മാട്രിമോണിയലില്‍ പരസ്യം നല്‍കിയിരിക്കുകയാണ്. ഫെബ്രുവരി 11ലെ മാതൃഭൂമി പത്രത്തിലാണ് ഏറെ കൗതുകമുണര്‍ത്തുന്ന ഈ വിവാഹ ആലോചന പരസ്യം വന്നത്. ഓപ്പണ്‍ ജയിലില്‍ കഴിയുന്ന, എല്ലാമാസവും പരോള്‍ ലഭിക്കുന്ന, ദുശ്ശീലങ്ങളില്ലാത്ത, ബാധ്യതകളില്ലാത്ത എഴുത്തുകാരന്‍ (50) ജീവിതപങ്കാളിയെ തേടുന്നു. സ്വന്തം കാലില്‍ നില്‍ക്കാന്‍ പ്രാപ്തിയും ഊഷ്മളമായ വൈവാഹിക ജീവിത താല്‍പര്യമുള്ളവരില്‍ നിന്നുമാണ് ആലോചന ക്ഷണിക്കുന്നത്. യാതൊരു ഡിമാന്റുമില്ല. ഫോണ്‍ 9207827172.
https://www.facebook.com/Malayalivartha