രാഷ്ട്രീയപ്രശ്നങ്ങള്‍ പരിഹരിക്കേണ്ടത് കൊലപാതകങ്ങളിലൂടെയല്ല; കൊലപാതകങ്ങള്‍ക്കെതിരെ രാഷ്ട്രീയ പാര്‍ട്ടികള്‍ ഉറച്ച നിലപാട് സ്വീകരിക്കണമെന്നും എംഎ ബേബി

കണ്ണൂരിലെ കൊലപാതക രാഷ്ട്രീയത്തിനെതിരെ പ്രതികരണവുമായി സിപിഎം നേതാവ് എംഎ ബേബി. രാഷ്ട്രീയപ്രശ്നങ്ങള്‍ പരിഹരിക്കേണ്ടത് കൊലപാതകങ്ങളിലൂടെയല്ലെന്നും കൊലപാതകങ്ങള്‍ക്കെതിരെ രാഷ്ട്രീയ പാര്‍ട്ടികള്‍ ഉറച്ച നിലപാട് സ്വീകരിക്കണമെന്നും അദ്ദേഹം പറഞ്ഞു. കണ്ണൂരില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ കൊല്ലപ്പെട്ട സംഭവത്തില്‍ സിപിഎമ്മിനെതിരെ വിമർശനങ്ങൾ ഉയരുന്ന സാഹചര്യത്തിലാണ് ബേബിയുടെ പ്രതികരണം.
രാഷ്ട്രീയപ്രശ്നങ്ങള്‍ക്ക് പരിഹാരം കൊലപാതകമല്ല. ഇക്കാര്യത്തില്‍ പാര്‍ട്ടി നേതൃത്വങ്ങള്‍ അണികളെ ബോധവത്കരിക്കണമെന്നും അദ്ദേഹം പറഞ്ഞു. കണ്ണൂരില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് രണ്ട് പ്രതികളെയാണ് പൊലീസ് ഇതുവരെ അറസ്റ്റ് ചെയ്തിരിക്കുന്നത്. ഇവർ സിപിഎം പ്രവർത്തകരാണെന്ന് പോലീസ് വ്യക്തമാക്കിയിരുന്നു.
https://www.facebook.com/Malayalivartha