തിരുവനന്തപുരത്ത് 23കാരിക്കുനേരെ ആസിഡ് ആക്രമണം; സംഭവത്തിൽ യുവതിയ്ക്ക് ഗുരുതരമായി പരിക്കേറ്റു

യുവതിയ്ക്ക് നേരെ ആസിഡ് ആക്രമണം. ഗുരുതര പരിക്കേറ്റ യുവതിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കുറ്റിച്ചല്‍ മന്തിക്കളം തടത്തരികത്ത് വീട്ടില്‍ മോഹനന്‍ ലില്ലിക്കുട്ടി ദമ്പതികളുടെ മകള്‍ ജീന മോഹനന്‍ (23)ന് നേരയാണ് ആക്രമണം നടന്നത്. ഇന്നലെ വൈകുന്നേരം ആറര മണിയോടെയാണ് സംഭവം. ആര്യനാട് ലൂര്‍ദ് ഗിരിയ്ക്ക് സമീപത്തെ സ്വകാര്യ സ്‌കൂളിലെ ടീച്ചറാണ് ജിന. കുറ്റിച്ചലിന് സമീപത്ത് സ്‌കൂട്ടര്‍ വച്ചശേഷം ബസിലാണ് സ്‌കൂളില്‍ പോകുന്നത്. പതിവുപോലെ കുറ്റിച്ചലില്‍ ബസിറങ്ങറി സ്‌കൂട്ടറില്‍ പോകവെയാണ് ആക്രമണം ഉണ്ടായത്. യുവതിക്ക് പുറകെ ബൈക്കില്‍ എത്തിയ ആള്‍ യുവതിക്ക് സമീപം ബൈക്ക് നിറുത്തി ആസിഡ് ഒഴിക്കുകയായിരുന്നുവെന്ന് ദൃക്‌സാക്ഷികള്‍ പറയുന്നു.
ആഡിഡ് വീണ് വസ്ത്രവും ശരീരവും ഒട്ടിപ്പിടിച്ച നിലയിലായിരുന്നു. കോട്ടും കൈ ഉറകളും ഹെല്‍മെറ്റും ധരിച്ചെത്തിയ അക്രമി യുവതി നിലവിളിച്ചതോടെ കാട്ടാക്കട റോഡ് ലക്ഷ്യമാക്കി രക്ഷപ്പെട്ടു. തല മുതല്‍ ആസിഡ് വീണ് ഗുരുതര പരിക്കേറ്റ യുവതിയെ ഓടി കൂടിയ നാട്ടുകാര്‍ ഉടന്‍ തന്നെ കുറ്റിച്ചല്‍ ക്ലിനിക്കില്‍ എത്തിച്ചു. എന്നാല്‍ പരിക്ക് ഗുരുതരമായതിനാല്‍ അവിടെ നിന്നും മെഡിക്കല്‍ കോളേജിലെത്തിക്കുകയായിരുന്നു.
https://www.facebook.com/Malayalivartha