Widgets Magazine
28
Jul / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സുപ്രീംകോടതി മുൻ ജസ്റ്റിസ് സിറിയക് ജോസഫ് കോം ഇന്ത്യ ഗ്രീവൻസ് കൗൺസിൽ ചെയർമാൻ; വേണു രാജാമണി ഐഎഫ്എസ്, ഡോ. ജോർജ് ഓണക്കൂർ, ജോർജ് കള്ളിവയലിൽ എന്നിവർ അംഗങ്ങൾ


ചൊവ്വാ ഗ്രഹത്തിന്റെ അപൂർവ്വ സ്വാധീനം: ഈ രാശിക്കാർ നാളെ തികഞ്ഞ ജാഗ്രത പാലിക്കുക!


സംസ്ഥാനത്ത് സ്വർണവിലയിൽ വർദ്ധനവ്.... പവന് 680 രൂപയുടെ വർദ്ധനവ്


ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ട തീവ്ര ന്യൂനമർദ്ദത്തിന്റെ സ്വാധീനം... സംസ്ഥാനത്ത് മഴ മുന്നറിയിപ്പിൽ മാറ്റം... ഏഴ് ജില്ലകളിൽ യെല്ലോ അലർട്ട്


മറ്റൊരു പ്രതിസന്ധി... കപ്പൽ ആക്രമിച്ച യുക്രെയ്നിന് ഇറാന്റെ മുന്നറിയിപ്പ്; രണ്ടുദിവസമായി യുഎസ് ആക്രമണങ്ങളില്ല; പ്രത്യാക്രമണങ്ങൾ നിർത്തിവച്ചെന്ന് ഇറാൻ

പ്ലസ്‌ടു, ബാര്‍ വിഷയത്തില്‍ കോണ്‍ഗ്രസിനെ പ്രതിക്കൂട്ടിലാക്കി ലീഗ്‌

23 AUGUST 2014 03:48 PM IST
മലയാളി വാര്‍ത്ത.

പ്ലസ്‌ടൂ വിഷയത്തില്‍ കോണ്‍ഗ്രസിനെ പ്രതികൂട്ടിലാക്കാന്‍ ലീഗ്‌. കോഴിക്കോട്‌ നടന്ന മുസ്ലീം ലീഗ്‌ ഭാരവാഹികളുടെ യോഗത്തിലാണ്‌ കോണ്‍ഗ്രസ്‌ മന്ത്രിമാരുടെ പിടിവാശി കാരണമാണ്‌ ലീഗ്‌ മന്ത്രിമാര്‍ക്ക്‌ പ്ലസ്‌ടൂ കേസില്‍ പഴികേള്‍ക്കേണ്ടി വന്നതെന്ന്‌ ലീഗി നേതാക്കള്‍ പരസ്യ പ്രസ്‌താവന നടത്തി. വിദ്യാഭ്യാസ മന്ത്രി അബ്ദുറബിനാണ്‌ ഏറെ പരാതി. മന്ത്രിസഭാ ഉപസമിതിയുടെ നിര്‍ദ്ദേശാനുസരണമാണ്‌ സ്‌കൂള്‍ നല്‍കിയത്‌. മലബാറില്‍ അനുവദിച്ചതുപോലെ മദ്യതിരുവിതാംകൂറിലും സ്‌കൂളുകള്‍ അനുവദിച്ചിട്ടുണ്ട്‌. ഇത്‌ ഉപസമിതി അംഗങ്ങളായ മന്ത്രിമാര്‍ , പി.ജെ. ജോസഫും കെ. ബാബുവും നിര്‍ബന്ധിച്ചിട്ടായിരുന്നു. ഉപസമിതി അംഗങ്ങളുടെ ഇഷ്ടാനുസരണം സ്‌കൂള്‍ അനുവദിക്കാതെ വന്നപ്പോള്‍ അവര്‍ ബഹളമുണ്ടാക്കി. പല തവണ ഉപസമിതി യോഗങ്ങള്‍ മാറ്റിവച്ചു. എന്നിട്ടും താന്‍ കുറ്റക്കാരനായി. കോടതിക്ക്‌്‌ മുമ്പിലും മോശക്കാരനായി. ഫസല്‍ ഗഫൂറിനെ പോലുള്ളവരെ കോണ്‍ഗ്രസുകാര്‍ പിന്തുണച്ചു. കോടതിയില്‍ കേസ്‌ ഫയല്‍ ചെയ്‌ത സ്‌കൂളുകള്‍ സര്‍ക്കാരിന്‌ പരാതി നല്‍കിയിരുന്നെങ്കില്‍ ബാച്ച്‌ അനുവദിക്കാമായിരുന്നു. അതു ചെയ്യാതെ വവിദ്യാഭ്യാസ വകുപ്പിനെ പ്രതികൂട്ടിലാക്കി. എന്‍ .എസ്‌.എസിനും എസ്‌.എന്‍ .ഡി.പിക്കും സ്‌കൂളും ബാച്ചും നല്‍കിയത്‌ ഉമ്മന്‍ ചാണ്ടിയാണ്‌. ആവശ്യാനുസരണം സ്‌കൂളുകള്‍ വാങ്ങിയ ശേഷം ജി. സുകുമാരന്‍ നായര്‍ സര്‍ക്കാരിനെ പ്രതികൂട്ടിലാക്കി. പുതിയ ബാച്ചുകള്‍ വേണ്ടെന്ന്‌ കൈയടിക്കുവേണ്ടി മേനി പറഞ്ഞു. വെള്ളാപ്പള്ളി നടേശന്‍ മാത്രമാണ്‌ ഉണ്ടചോറിന്‌ നന്ദി കാണിച്ചത്‌.
ഉമ്മന്‍ചാണ്ടിയൊഴികെയുള്ള കോണ്‍ഗ്രസ്‌ മന്ത്രിമാരെയും നേതാക്കളെയും ലീഗ്‌ നേതാക്കള്‍ വലിച്ചുകീറി.
ലീഗിന്‌ മുഖ്യമന്ത്രിയെ കുറിച്ചും പരാതിയുണ്ട്‌. ലീഗിന്റെ പ്രഖ്യാപിത നയമാണ്‌ മദ്യനിരോധനം. സര്‍ക്കാര്‍ ഘട്ടംഘട്ടമായി മദ്യനിരോധനം കൊണ്ടുവരാന്‍ എടുത്ത തീരുമാനത്തിന്റെ മൈലേജ്‌ മുഖ്യമന്ത്രി ഒറ്റയ്‌ക്ക്‌ എടുത്തുവെന്നാണ്‌ ലീഗിന്റെ പരാതി. ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കരുതെന്നും യോഗത്തില്‍ വിമര്‍ശനം ഉയര്‍ന്നു.
തങ്ങളുടെ ദയയില്‍ ഭരിക്കുന്ന ഉമ്മന്‍ ചാണ്ടി സര്‍ക്കാര്‍ പലപ്പോഴും തങ്ങളെ അവഗണിക്കുകയാണെന്നും ലീഗ്‌ യോഗത്തില്‍ പരാതിവന്നു. ഉമ്മന്‍ ചാണ്ടിക്ക്‌ തങ്ങള്‍ അകമഴിഞ്ഞ പിന്തുണയാണ്‌ നല്‍കുന്നത്‌.
മദ്യനയത്തില്‍ മുഖ്യമന്ത്രിയെ വിമര്‍ശിക്കുന്ന മുഖപ്രസംഗം ചന്ദ്രിക എഴുതിയതും യോഗത്തില്‍ ചര്‍ച്ചയായി. ഒരു വിഭാഗം നേതാക്കള്‍ ഇത്തരമൊരു മുഖപ്രസംഗം എഴുതേണ്ടിയിരുന്നില്ലെന്ന്‌്‌ പറഞ്ഞപ്പോള്‍ ചന്ദ്രികയുടെ പ്രസംഗം സമയോചിതമായെന്ന അഭിപ്രായമാണ്‌ യോഗത്തിലുണ്ടായത്‌. കോണ്‍ഗ്രസിനെ തല്ലിയും തലോടിയും മുന്നോട്ടു പോയാല്‍ മതിയെന്നാണ്‌ ലീഗിന്റെ തീരുമാനം. കോണ്‍ഗ്രസുകാര്‍ പറയുന്നതാണ്‌ ശരിയെന്ന തീരുമാനം നല്ലതല്ലെന്നും യോഗത്തില്‍ അഭിപ്രായം ഉയര്‍ന്നു.
വരും ദിവസങ്ങളില്‍ കോണ്‍ഗ്രസിനെതിരെയുള്ള ലീഗ്‌ നേതാക്കളുടെ പ്രതികരണം ശക്തമാകുമെന്ന്‌ സൂചനയുണ്ട്‌. ലീഗിന്റെ ശക്തി ലീഗ്‌ മനസ്സിലാക്കത്തതാണ്‌ പ്രധാന ദൗര്‍ബല്യമെന്ന അഭിപ്രായമാണ്‌ ലീഗ്‌ നേതാക്കള്‍ക്കുള്ളത്‌. മന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടിയെയാണ്‌ ഇ.ടി.മുഹമ്മദ്‌ ബഷീര്‍ പക്ഷത്തുള്ള നേതാക്കള്‍ പ്രതിക്കൂട്ടില്‍ നിര്‍ത്തുന്നത്‌. പി.കെ.കുഞ്ഞാലിക്കുട്ടി ഉമ്മന്‍ ചാണ്ടിയുമായി അടുപ്പം പുലര്‍ത്തുന്ന നേതാവാണ്‌. ഇ.ടി യാണ്‌ അദ്ദേഹത്തിന്‌ പ്രധാന വെല്ലുവിളി ഉയര്‍ത്തുന്നത്‌.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഡല്‍ഹി ജന്തര്‍ മന്തറില്‍ വിദ്യാര്‍ഥികള്‍ നടത്തുന്ന പ്രക്ഷോഭത്തിന് പിന്തുണച്ച് മലയാളം താരങ്ങളും  (5 hours ago)

ജീവനക്കാരുടെ ശുചിമുറിയില്‍ ഒളിക്യാമറ സ്ഥാപിച്ച ഡോക്ടര്‍ക്ക് തടവുശിക്ഷ  (5 hours ago)

കേന്ദ്ര മന്ത്രി രാജിവെച്ചതിന് പിന്നാലെ കോക്രോച്ച് സമരത്തെ പ്രതികൂലിച്ച പേളീ മാണിക്കെതിരെ സോഷ്യല്‍ മീഡിയ  (5 hours ago)

വഞ്ചിയൂരില്‍ വിശാഖിനെ കൊലപ്പെടുത്താന്‍ ഉപയോഗിച്ച ആയുധങ്ങള്‍ കണ്ടെത്തി  (5 hours ago)

പി.എസ്. പ്രശാന്തിനെയും എ. അജികുമാറിനെയും കസ്റ്റഡിയില്‍ വാങ്ങാന്‍ എസ്.ഐ.ടി ഇന്ന് അപേക്ഷ നല്‍കും  (5 hours ago)

പൃഥിരാജ് നായകനാകുന്ന 'ഖലീഫ ' ആഗസ്റ്റ് 20ന് റിലീസ്  (5 hours ago)

വ്യാജവാര്‍ത്ത നല്‍കിയ സംഭവത്തില്‍ മാധ്യമങ്ങള്‍ക്ക് പി.കെ ശ്രീമതിയുടെ വക്കീല്‍ നോട്ടീസ്  (6 hours ago)

പ്ലാസ്റ്റിക് നോട്ടുകള്‍ പുറത്തിറക്കാനുള്ള ആര്‍ബിഐയുടെ നിര്‍ദേശത്തിന് കേന്ദ്രധനമന്ത്രാലയത്തിന്റെ അംഗീകാരം  (8 hours ago)

കെട്ടിടത്തിന്റെ അനുമതിക്കായി കൈക്കൂലി വാങ്ങിയ തൊടുപുഴ നഗരസഭാ എഞ്ചിനീയര്‍ പിടിയില്‍  (8 hours ago)

നീറ്റ് പരീക്ഷാ ക്രമക്കേടുമായി ബന്ധപ്പെട്ട് നടത്തിയ സമരരംഗത്തുണ്ടായിരുന്നവരെ പൊലീസ് വേട്ടയാടുന്നുവെന്ന് കോക്രോച്ച് ജനതാ പാർട്ടി  (9 hours ago)

നിലകേണിയെ ഇറക്കിയത് വെറുതെയല്ല..! പാറ്റകളെ ചതക്കാൻ മോദി... ഞെട്ടി രാഹുൽ 48 മണിക്കൂറിനുള്ളിൽ.  (9 hours ago)

ഒരടി തോറ്റു..മോദി പതുങ്ങിയത് വെറുതെയല്ല...! ദേ ഈ ബുദ്ധി..! അടുത്ത മാസം രാജ്യത്ത് ഈ മാറ്റങ്ങൾ എല്ലാം ഉടൻ അറിയാം..!  (9 hours ago)

SFI പ്രവർത്തകന്റെ കരണത്തടിച്ച് DYFI; കൂട്ടയടിയിൽ പ്രസിഡന്റിനും പരിക്കേറ്റ് ആശുപത്രിയിൽ..! അടങ്ങാത്ത പക... കേസ്..!"  (10 hours ago)

അമേരിക്കൻ പട്ടാളത്തെ വിളിപ്പിച്ച് ട്രംപ്.യുദ്ധാന്ത്യം കലാശക്കൊട്ട് പേടിച്ച് ഇറാൻ ഇറാനികളുടെ അന്ത്യം  (10 hours ago)

"പാറ്റകളെ ചതക്കാൻ മോദി നിലകേണിയെ ഇറക്കിയത് വെറുതെയല്ല..! അസ്ത്രം കണ്ട് ഞെട്ടി രാഹുൽ..! 48 മണിക്കൂറിനുള്ളിൽ..  (11 hours ago)

Malayali Vartha Recommends