നഴ്സിംഗ് വിദ്യാർഥിനി സ്വയം തീകൊളുത്തി ജീവനൊടുക്കി

നഴ്സിംഗ് വിദ്യാർഥിനി സ്വയം തീകൊളുത്തി ജീവനൊടുക്കി. ആറ്റിങ്ങൽ അയിലം സ്വദേശിനി ശിവപ്രിയ (18) ആണ് സ്വയം തീകൊളുത്തിയത്. വീട്ടിൽ ആരുമില്ലാത്ത സമയത്തായിരുന്നു സംഭവം. ശിവപ്രിയയുടെ അമ്മയും സഹോദരനും പൊങ്കാല ആഘോഷവുമായി ബന്ധപ്പെട്ട് തിരുവനന്തപുരത്തായിരുന്നു. ഇവർ തിരിച്ച് വീട്ടിലെത്തിയപ്പോഴാണ് ശിവപ്രിയയെ മരിച്ചനിലയിൽ കണ്ടെത്തുന്നത്.
നാലു വർഷം മുമ്പ് ശിവപ്രിയയുടെ അച്ഛനും ഇതുപോലെ തീകൊളുത്തി ജീവനൊടുക്കിയിരുന്നു. മരണകാരണം എന്താണെന്നു വ്യക്തമല്ല.
https://www.facebook.com/Malayalivartha
























