ആറ്റുകാൽ ക്ഷേത്രത്തിൽ പൊങ്കാലയിട്ട് വീട്ടിലെത്തിയപ്പോൾ പെറ്റമ്മ കണ്ടത് ഹൃദയഭേദകമായ രംഗം; കത്തിക്കരിഞ്ഞ മകളുടെ മൃതദേഹം കണ്ട് വാവിട്ട് കരഞ്ഞ അമ്മയെ ആശ്വസിപ്പിക്കാനാകാതെ ബന്ധുക്കളും അയൽക്കാരും...

ആററുകാല്‍ ക്ഷേത്രത്തിൽ പൊങ്കാലയ്ക്ക് പോയി പൊങ്കാലയിട്ട് വീട്ടില്‍ എത്തിയ അമ്മകണ്ടതു മകളുടെ കത്തിക്കരിഞ്ഞ മൃതദേഹം. ആററിങ്ങല്‍ ഇളമ്പ അയിലം കാട്ടു ചന്ത വിഷ്ണുഭവനില്‍ അജിതയുടെ മകള്‍ ശിവപ്രീയ(18)യുടെ മൃതദേഹമാണു കത്തിക്കരിഞ്ഞ നിലയില്‍ ഇന്നലെ വെെകുന്നേരം കണ്ടത്.
അജിത രാവിലെ ആററുകലില്‍ പൊങ്കാലയ്ക്ക് പോയിരുന്നു. ശിവപ്രീയ മാത്രമാണ് വീട്ടിലുണ്ടായിരുന്നത്. മരണകാരണം പോലീസ് അനേഷിച്ച് വരുന്നു. ഇന്ന് ഇന്‍ക്വസ്റ്റ് പുര്‍ത്തിയാക്കി പോസ്ററ്മാര്‍ട്ടത്തിന്ശേഷമേ മരണകാരണം വ്യക്തമാവുകയുള്ളുവെന്ന് ആററിങ്ങല്‍ പോലീസ് പറഞ്ഞു.
വർക്കലയിലെ സ്വകാര്യ നഴ്സിംഗ് കോളേജിലെ രണ്ടാം വർഷ വിദ്യാർത്ഥിനിയാണു ശിവപ്രിയ (18). കോളേജിലെ റാഗിംഗ് സംബന്ധിച്ച് പ്രിൻസിപ്പലിന് ലഭിച്ച പരാതിയെ തുടർന്നു ശിവപ്രിയക്ക് മെമോ നൽകിയിരുന്നു. ഇതിൽ മനം നൊന്താണ് ആത്മഹത്യ ചെയ്തത് എന്നാണു പ്രാഥമിക നിഗമനം. അമ്മ അജിത്കുമാറി ആറ്റുകാൽ പൊങ്കാല കഴിഞ്ഞു മടങ്ങി വന്നപ്പോഴാണ് സംഭവം അറിയുന്നത്. സഹോദരൻ വിഷ്ണുവും അമ്മക്കൊപ്പം പോയിരുന്നു. നഴ്സിംഗ് കോളേജ് പ്രിസിപ്പളും മറ്റു ജൂനിയർ വിദ്യാർഥികളുമാണ് മകളുടെ മരണത്തിനു കാരണമെന്നു അമ്മയും സഹോദരനും പോലീസിന് മൊഴി നൽകിയിട്ടുണ്ട്.
https://www.facebook.com/Malayalivartha


























