വൈദികന്റെ കൊലയില്‍ സങ്കടവും കുറ്റബോധവും ഇല്ലാതെ കപ്യാര്‍ ജോണി വട്ടക്കാടന്റെ കുറ്റസമ്മത മൊഴി;കൊല്ലാൻ ഉദ്ദേശിച്ച് തന്നെയാണ് കുത്തിയത്! വയറ്റിൽ കുത്താനുള്ള ശ്രമം പാളിയപ്പോൾ കാലിന് കുത്തേറ്റു: വൈദികൻ കൊല്ലപ്പെട്ടെന്ന് ഉറപ്പായപ്പോൾ ഉടുത്തിരുന്ന മുണ്ടഴിച്ച് മരത്തിൽ കെട്ടിത്തൂങ്ങി ചാകാൻ ശ്രമവും

കൊല്ലാന്‍ ഉദ്ദേശിച്ചു തന്നെയാണ് മലയാറ്റൂര്‍ കുരിശുമുടി റെക്ടര്‍ ഫാദര്‍ സേവ്യര്‍ തേലക്കാട്ടിനെ കുത്തിയതെന്ന് പിടിയിലായ മുന്‍കപ്യാര്‍ ജോണിയുടെ മൊഴി. പരമ്പരാഗതമായി മലയാറ്റൂര്‍ പള്ളിയിലെ ജീവനക്കാരാണ് ജോണിയുടെ കുടുംബം. മാസങ്ങള്‍ക്ക് മുമ്പ് ജോലിയില്‍ നിന്നും ജോണിയെ പിരിച്ചുവിട്ടിരുന്നു. നിരവധി തവണ തന്നെ തിരിച്ചെടുക്കണമെന്ന് ജോണി പള്ളി അധികൃതരോട് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍, ഇയാളെ തിരിച്ചെടുക്കാന്‍ മാനേജ്മെന്റ് ഒരുക്കമായില്ല. ഇതേ തുടര്‍ന്നുണ്ടായ മനോവിഷമമാണ് കൊലപാതകത്തിന് കാരണമായതെന്നും ജോണി പൊലീസിന് മൊഴി നല്‍കി.
പുരോഹിതന്റെ വയറ്റില്‍ കുത്താനായിരുന്നു ശ്രമിച്ചതെങ്കിലും നിരപ്പായ സ്ഥലമല്ലാത്തതിനാല്‍ ഈ ശ്രമം പാളി. അങ്ങനെയാണ് ഫാ സേവ്യറിന്റെ കാലിനു കുത്തേറ്റതെന്നും പൊലീസ് വ്യക്തമാക്കി. മലയാറ്റൂര്‍ കുരിശു മുടിയുടെ ഒന്നാം സ്ഥലത്തിന് സമീപത്തു നിന്നാണ് വെള്ളിയാഴ്ച ഉച്ചയ്ക്ക് ജോണിയെ പൊലീസ് പിടികൂടിയത്. കൊലപാതകത്തിന് ശേഷം ജോണി വനത്തിലേക്ക് കടന്നിരുന്നു. പൊലീസിനൊപ്പം നാട്ടുകാരും തിരച്ചില്‍ ശക്തമാക്കിയതോടെ കുരിശുമുടിയുടെ സമീപത്തായുള്ള ഒരു സ്വകാര്യ വ്യക്തിയുടെ പന്നി ഫാമില്‍ ഒളിക്കുകയായിരുന്നു.
പൊലീസിനോട് ജോണി പറഞ്ഞ മൊഴി ഇങ്ങനെ.. ഭാര്യയുടെ മൊബൈല്‍ നമ്പർ കാണാപാഠമായിരുന്നു.ഒന്നാം സ്ഥാനത്തെ പാതയില്‍ക്കൂടി വരുന്ന ആരൊടെങ്കിലും മൊബൈല്‍ വാങ്ങി വിളിക്കാമെന്നായിരുന്നു കണക്കൂട്ടല്‍.ആദ്യം കണ്ണില്‍പ്പെട്ടത് ഇതുവഴിയെത്തിയ പ്രായമായ ആളെയായിരുന്നു.അയാളോട് ഫോണ്‍ ചോദിക്കുന്നത് പിന്നാലെയെത്തിയ മകന്‍ കേട്ടു. എന്നേ മനസ്സിലായിട്ടാണോ എന്നറിയില്ല,ഫോണ്‍ നല്‍കരുതെന്ന് ആയാള്‍ പിതാവിനോട് നിര്‍ദ്ദേശിക്കുന്നത് കേട്ടു.ഈയവസരത്തില്‍ ഇയാളുടെ പരിചയക്കാരനെത്തിനെത്തി അച്ചന്‍ മരിച്ചു എന്നറിയിക്കുന്നത് കേട്ടു. ഇത് കേട്ടപ്പോള്‍ സമനില തെറ്റിയപോലെ തോന്നി. കാട്ടിലേക്കോടി.സങ്കടവും കുറ്റബോധവും സഹിക്കാന്‍ കഴിഞ്ഞില്ല.
ഉടുത്തിരുന്ന മുണ്ടഴിച്ച് ഒന്നാം സ്ഥാനത്തിനടുത്തെ മരത്തില്‍ക്കെട്ടി തൂങ്ങിച്ചാവാന്‍ നോക്കി.മുണ്ട് കീറി നിലം പതിച്ചു.വീഴ്ചയില്‍ നിന്നും എഴുന്നേല്‍ക്കാന്‍ പാടുപെട്ടു.നെഞ്ചടിച്ചായിരുന്നുവീണത്.ഇവിടെ നിന്നും എഴുന്നേറ്റ് നിന്നിരുന്ന തിന്റെ മറുവശത്തെ വനഭാഗത്തേക്ക് നടന്നു.മാനസിക ക്ലേശത്താലും ദാഹത്താലും വലഞ്ഞു.രാത്രി ഒന്നാം സ്ഥാനത്തിനടുത്തെ പാതയ്ക്ക് സമീപം കഴിച്ചുകൂട്ടി. നേരം പുലര്‍ന്നതോടെ ദാഹം അസഹ്യമായി. മലമുകളില്‍ പള്ളിയിലെ മുറിയില്‍ എത്തി ജീവിതം അവസാനിപ്പിക്കാന്‍ തീരുമാനിച്ചു.പൊലീസിന്റെയോ നാട്ടുകാരുടെയോ പിടിയില്‍പ്പെട്ടാല്‍ ഇത് സാദ്ധ്യമാവില്ലന്ന് ഉറപ്പുണ്ടായിരുന്നു. ഉച്ചയായപ്പോഴേക്കും ദാഹവും വിശപ്പും മാനസീക ക്ലേശവും മൂലം ഒരടിപോലൂം നടക്കാന്‍ വയ്യാത്ത അവസ്ഥയായി.തുടര്‍ന്നാണ് വെള്ളം കുടിക്കാന്‍ ഒന്നാം സ്ഥാനത്തെത്തിയതും പെരുമ്പാവൂർ ഡി വൈ എസ് പിയുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം ജോണിയെ പിടികൂടിയതും.
https://www.facebook.com/Malayalivartha


























