നഴ്‌സ് സമരം: വേതന വ്യവസ്ഥകളുമായി ബന്ധപ്പെട്ട് നഴ്‌സസ് അസോസിയേഷന്‍ ലേബര്‍ കമ്മീഷണറുമായി നടത്തിയ ചര്‍ച്ച തീരുമാനമാകാതെ പിരിഞ്ഞു

വേതന വ്യവസ്ഥകളുമായി ബന്ധപ്പെട്ട് നഴ്‌സസ് അസോസിയേഷന്‍ ലേബര്‍ കമ്മീഷണറുമായി നടത്തിയ ചര്‍ച്ച തീരുമാനമാകാതെ പിരിഞ്ഞു. സ്വകാര്യ ആശുപത്രി മാനേജ്‌മെന്റുകളെ സഹായിക്കുന്ന നിലപാടാണ് സംസ്ഥാന സര്‍ക്കാര്‍ സ്വീകരിക്കുന്നതെന്ന് ആരോപിച്ചാണ് സംസ്ഥാനത്തെ സ്വകാര്യ ആശുപത്രികളിലെ 62,000ഓളം വരുന്ന നഴ്‌സുമാര്‍ അനിശ്ചിത കാലത്തേക്ക് ലീവെടുത്ത് പ്രതിഷേധിക്കാന്‍ തീരുമാനിച്ചത്. ശമ്പള വര്‍ധനവ് നടപ്പാക്കാത്തതില്‍ പ്രതിഷേധിച്ചായിരുന്നു അഞ്ചാം തീയതി മുതല്‍ നഴ്‌സുമാരുടെ സംഘടനയായ യു.എന്‍.എ അനിശ്ചിതകാല പണിമുടക്ക് പ്രഖ്യാപിച്ചത്.
എന്നാല്‍ ആശുപത്രി ഉടമകള്‍ നല്‍കിയ ഹര്‍ജി പ്രകാരം ഹൈക്കോടതി പണിമുടക്ക് സ്‌റ്റേ ചെയ്തു. തുടര്‍ന്നാണ് ആറാം തീയതി മുതല്‍ അനിശ്ചിതകാലത്തേക്ക് അവധിയെടുത്ത് പ്രതിഷേധിക്കാന്‍ യു.എന്‍.എ സംസ്ഥാന യോഗം തീരുമാനിച്ചത്. ഇതിനെ തുടര്‍ന്ന് ലേബര്‍ കമ്മീഷണറുടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന യോഗമാണ് തീരുമാനമാകാതെ പിരിഞ്ഞത്. മാര്‍ച്ച് ആറ് മുതല്‍ സംസ്ഥാന വ്യാപകമായി 62,000 നഴ്‌സുമാരാണ് അവധിയെടുത്ത് പ്രതിഷേധിക്കുക.
സര്‍ക്കാര്‍ തീരുമാനിച്ചിരുന്ന പ്രകാരം 20,000 രൂപ ശമ്പളം നല്‍കുന്ന ആശുപത്രികളുമായി മാത്രം സഹകരിച്ചാല്‍ മതിയെന്നാണ് സംഘടനയുടെ തീരുമാനം. കഴിഞ്ഞ ഫെബ്രുവരി 10നായിരുന്നു സമരത്തെ തുടര്‍ന്ന് നഴ്‌സുമാരുടെ ഏറ്റവും കുറഞ്ഞ ശമ്പളം 20,000 ആക്കി സര്‍ക്കാര്‍ ഉത്തരവിറക്കിയത്. എന്നാല്‍ ഇത് പല ആശുപത്രികളും നടപ്പിലാക്കിയില്ല.
https://www.facebook.com/Malayalivartha


























