Widgets Magazine
14
Jun / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ത്രിപുരയിലും അധികാരം പോയതോടെ കേരള സി പി എം പിടിമുറുക്കി; ലീഗിനെ മുന്നണിയിലെത്തിക്കാൻ ശ്രമം

03 MARCH 2018 03:28 PM IST
മലയാളി വാര്‍ത്ത

ത്രിപുരയിലും സി പി എം തകർന്നതോടെ ലീഗിനെ ഇടതുപാളയത്തിലെത്തിച്ച് അടുത്ത അഞ്ച് കൊല്ലം കൂടി സ്വന്തമാക്കണമെന്ന മോഹം സി പി എമ്മിൽ ശക്തമായി. മണ്ണാർക്കാട് സി പി ഐ ക്കാരാൽ കൊല്ലപ്പെട്ട സഫീറിന്റെ വീട് മുഖ്യമന്ത്രി സന്ദർശിച്ചത് ഇതേ തന്ത്രത്തിന്റെ ഭാഗമാണ്.അടുത്ത പാർലെമെൻറ് തെരഞ്ഞെടുപ്പിനു മുമ്പ് കെ എം മാണിയെയും നിയസഭാ തിരഞ്ഞടുപ്പിന് മുമ്പ് ലീഗിനെ ഇടതു മുന്നണിയിലെത്തിക്കാനാണ് സി പി എം ശ്രമിക്കുന്നത്. ലീഗ് നേതാവ് പി കെ കുഞ്ഞാലിക്കുട്ടിയുമായി അടുത്ത ബന്ധം പുലർത്തുന്ന പിണറായിയും കോടിയേരിയും തന്ത്രപരമായാണ് നീങ്ങുന്നത്.

സി പി ഐ ക്കാർ കൊന്ന പ്രതിപക്ഷ പാർട്ടിയുടെ പ്രവർത്തകന്റെ വീട് സന്ദർശിച്ച ശേഷം പിണറായി മലപ്പുറത്തെത്തി സി പി ഐ സമ്മേളനത്തിൽ പങ്കെടുത്തു. സർക്കാരിനെതിരെയാണ് സി പി ഐ സമ്മേളനത്തിൽ എല്ലാവരും സംസാരിച്ചത്. അതേ വേദിയിൽ സർക്കാരിന്റെ നേട്ടങ്ങൾ പിണറായി എണ്ണിയെണ്ണി പറഞ്ഞ് സി പി ഐ ക്ക് മറുപടി നൽകി. ദേശീയ തലത്തിൽ കോൺഗ്രസ് ബന്ധം ആഗ്രഹിക്കുന്ന സി പി ഐ നിലപാടിനെതിരെയും പിണറായി. പ്രസംഗത്തിൽ ഒരിടത്ത് പോലും അദ്ദേഹം സി പി ഐ യെ വിമർശിച്ചില്ല. പകരം സി പി ഐ നടത്തുന്ന ആരോപണങ്ങൾക്കൊക്കെ മറുപടി പറയുകയും ചെയ്തു. തന്റെ പ്രസംഗം കഴിഞ്ഞയുടനെ വേദി വിടാനും മുഖ്യൻ ശ്രദ്ധിച്ചു. കാനം പറഞ്ഞ മറുപടിയൊന്നും പിണറായി കേട്ട തേയില്ല.

കാനത്തെക്കാൾ മാന്യൻ മാണിയും കുഞ്ഞാലിക്കുട്ടിയാണെന്നും പിണറായി കരുതുന്നു. തന്നെ എതിർക്കാൻ മാത്രം നിയുക്തരായവരെ താൻ എന്തിന് സഹായിക്കുന്നു എന്നാണ് പിണറായിയുടെ ചോദ്യം.

സി പി ഐക്കെതിരെ കനലെരിയുന്ന മനസുമായി നടക്കുകയാണ് പിണറായി. അദ്ദേഹം ഒന്നും തുറന്നു പറയുന്നില്ലെന്നേയുള്ളു. തനിക്കും സർക്കാരിനും പാർട്ടിക്കുമെതിരെ സിപിഐ വർഷങ്ങളായി നടത്തുന്ന പുലഭ്യം പറച്ചിൽ അതിർവരമ്പുകൾ ലംഘിച്ചപ്പോഴാണ് കെ എം മാണിയെ ഒപ്പം കൂട്ടാൻ സി പി എം തീരുമാനിക്കുന്നത്. അടുത്ത അഞ്ച് കൊല്ലവും സി പി ഐ തങ്ങൾക്ക് ഒപ്പമുണ്ടാകുമെന്ന വിശ്വാസം സി പി എമ്മിനില്ല. സി പി ഐ മുന്നണി വിട്ട് യുഡിഎഫിൽ ചേരാൻ നടത്തുന്ന ശ്രമങ്ങളുടെ വിശദാംശങ്ങൾ പിണറായിയുടെ കൈയിലുണ്ട്. കാനത്തിന് മുഖ്യമന്ത്രിയാകാനാണ് താത്പര്യം. പി കെ വി മുഖ്യമന്ത്രിയായ മട്ടിൽ മുഖ്യമന്ത്രിയാകാനാണ് അദ്ദേഹം ശ്രമിക്കുന്നത്. കോൺഗ്രസിന്റെയും മറ്റും പിന്തുണ അദ്ദേഹം നേടിയിട്ടുണ്ട്.

കാനം വന്നാൽ തങ്ങളില്ല എന്ന നിലപാട് ലീഗ് യുഡിഎഫ് നേതൃത്വത്തെ അറിയിച്ചിട്ടുണ്ട്. അതു കൊണ്ടു കൂടിയാണ് പിണറായി സഫീറിന്റെ വീട്ടിലെത്തിയത്. സഫീറിന്റെ വീട്ടുകാർ പോലും മുഖ്യമന്ത്രിയുടെ അപ്രതീക്ഷിത സന്ദർശനത്തിൽ നടുങ്ങി പോയി. സഫീറിന്റെ വീട്ടിൽ എത്തിയതിന് കുഞ്ഞാലിക്കുട്ടി പിണറായിയെ ഫോണിൽ വിളിച്ച് നന്ദി പറഞ്ഞതായി സൂചനയുണ്ട്.

കണ്ണൂരിൽ സി പി എമ്മുകാർ കൊന്ന ഷുഹൈബിന്റെ വീട് മുഖ്യമന്ത്രി ഇതുവരെയും സന്ദർശിക്കാത്ത സാഹചര്യത്തിലാണ് സഫീർ സന്ദർശനത്തിന് പ്രാധാന്യം കൈവരുന്നത്. ലീഗിന് മലപ്പുറം, കോഴിക്കോട്, കാസർകോഡ് ജില്ലകളിൽ വ്യക്തമായ പിൻബലമുണ്ട്. മാണിക്ക് കോട്ടയത്തും ഇടുക്കിയിലും യഥേഷ്ടം വോട്ടുണ്ട്. സി പി ഐ മന്ത്രിമാരെ സി പി എം നന്നായി നിരീക്ഷിക്കുന്നുണ്ട്. ഇല്ലെങ്കിൽ അവർ ഭരണം മറിക്കാൻ സാധ്യതയുണ്ടെന്ന് സി പി എം കരുതുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

നിപ്പ കൈകാര്യം ചെയ്യുന്നതില്‍ സര്‍ക്കാരിന് വീഴ്ച സംഭവിച്ചെന്ന് പ്രതിപക്ഷ നേതാവ്  (5 hours ago)

നിപ്പയില്‍ സമ്പര്‍ക്കപ്പട്ടികയിലുള്ള മൂന്നു പേരുടെ പരിശോധനാ ഫലം നെഗറ്റീവ് ആണെന്ന് ആരോഗ്യ മന്ത്രി  (5 hours ago)

ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ ജീവനക്കാരന്‍ ട്രെയിനില്‍ നിന്ന് വീണു മരിച്ചു  (5 hours ago)

യുദ്ധം അവസാനിപ്പിക്കാന്‍ അമേരിക്കയും ഇറാനും 24 മണിക്കൂറിനുള്ളില്‍  (5 hours ago)

ബൈക്ക് അപകടത്തില്‍ 2 മലയാളി നഴ്‌സിങ് വിദ്യാര്‍ഥികള്‍ മരിച്ചു  (5 hours ago)

കേരളത്തില്‍ അടുത്ത അഞ്ചുദിവസം ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാദ്ധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്  (5 hours ago)

നീറ്റ് ചോദ്യപേപ്പര്‍ ചോര്‍ച്ചയില്‍ പ്രചരിക്കുന്നത് വ്യാജവാര്‍ത്തയെന്ന് അധികൃതര്‍  (6 hours ago)

ജോര്‍ജുകുട്ടിയുടെ മൂന്നാംവരവ് ദൃശ്യം 3 ഒടിടിയിലേക്ക്  (6 hours ago)

സംസ്ഥാനത്ത് ഡെങ്കിപ്പനി ബാധിച്ച് ഒരു മരണം  (6 hours ago)

ഉയിർ സെക്കൻ്റ് ലുക്ക് പോസ്റ്റർ പ്രകാശനം ചെയ്തു; ജൂൺ 26-ന് തിയറ്ററുകളിലെത്തും!!!  (7 hours ago)

പാലക്കാട് കരിമ്പുഴ പഞ്ചായത്തിൽ ഡെങ്കിപ്പനി ബാധിച്ച് മരണം  (9 hours ago)

അസമിൽ വ്യോമസേന വിമാനം തകർന്നുവീണ് അഞ്ച് സൈനികർക്ക് വീരമൃത്യു  (9 hours ago)

ഡൽഹിയിലേക്ക് പറന്നുയരാൻ മിനിറ്റുകൾ മാത്രം വിമാനത്തിൽ ഹൈ അലർട്ട്; ഐസൊലേഷൻ 170 യാത്രക്കാർ ചാടി ഇറങ്ങി പിന്നാലെ  (9 hours ago)

ആര്യ രാജേന്ദ്രനുമായുള്ള തര്‍ക്കത്തില്‍ ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയില്‍ താല്‍ക്കാലിക നിയമനം  (9 hours ago)

സംസ്ഥാനത്ത് ഒറ്റപ്പെട്ടയിടങ്ങളിൽ ഇന്ന് ഇടിമിന്നലോടു കൂടിയ ശക്തമായ മഴയ്‌ക്കും ഇന്നും നാളെയും മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യത  (9 hours ago)

Malayali Vartha Recommends