' ജിമിക്കി കമ്മല്‍ ' പാട്ടിനൊപ്പം സൂപ്പർസ്റ്റാറിന്റെ മാസ് പെർഫോമൻസ് !

കേരളം ഏറ്റെടുത്ത് ഹിറ്റായി മാറിയ ' ജിമിക്കി കമ്മല്‍ ' പാട്ടിനൊപ്പം സ്റ്റേജ് ഷോയില്‍ പ്രിയതാരം മോഹന്‍ലാലിന്റെ മാസ് ഡാന്‍സ് പെർഫോമൻസ് വൈറലാകുന്നു. കഴിഞ്ഞയാഴ്ച മസ്ക്കറ്റില്‍ നടന്ന ഒരു സ്റ്റേജ് ഷോയ്ക്കിടെയാണ് കാഴ്ചക്കാരെ ആവേശത്തിലാഴ്ത്തിയ താരത്തിന്റെ ചുവടുകൾ.
വിദേശ മലയാളികള്‍ പങ്കെടുത്ത ഒരു സ്വകാര്യ സ്റ്റേജ് ഷോയിലായിരുന്നു സംഭവം അരങ്ങേറിയത്. വേദിയിലെത്തിയ പെണ്‍കുട്ടികള്‍ ലാലേട്ടന്‍ തങ്ങള്‍ക്കൊപ്പം ഡാന്‍സ് കളിക്കണമെന്ന ആവശ്യം മുന്നോട്ടു വെയ്ക്കുകയായിരുന്നു. ആദ്യം അദ്ദേഹം ഒന്നു മടിച്ചെങ്കിലും പെണ്‍കുട്ടികള്‍ ' നെഞ്ചിനകത്ത് ലാലേട്ടന്‍ ' എന്ന ക്വീന്‍ സിനിമയിലെ പാട്ട് ആവര്‍ത്തിച്ച് ഒന്നിച്ചു പാടി. ശേഷം സദസ്സിലേക്കിറങ്ങി താരത്തെ കൈ പിടിച്ച് സ്റ്റേജിലേക്കെത്തിക്കുകയായിരുന്നു.
സ്റ്റേജിലെത്തിയ മോഹന്‍ലാല്‍ ജിമിക്കി കമ്മലിനൊപ്പം തകര്‍പ്പന്‍ സ്റ്റെപ്പുകളിട്ട് നൃത്തം ചെയ്തു. അതോടെ വേദിയും സദസ്സും ആവേശത്തില്‍ അലയടിച്ചു.
വീഡിയോ കാണുക...
https://www.facebook.com/Malayalivartha
























