ആഹ്ലാദപ്രകടനത്തിനിടെ സംഘര്‍ഷം; ബി.ജെ.പി പ്രവര്‍ത്തകന് കുത്തേറ്റു

വടക്ക്- കിഴക്കന്‍ സംസ്ഥാനങ്ങളില്‍ നടന്ന തിരഞ്ഞെടുപ്പില്‍ വന്‍ വിജയം നേടിയതിനെ തുടര്‍ന്ന് ബി.ജെ.പി സംഘടിപ്പിച്ച ആഹ്ലാദപ്രകടനത്തിനിടെ സംഘര്‍ഷം. ഒരു ബി.ജെ.പി പ്രവര്‍ത്തകന് കുത്തേറ്റു. മലപ്പുറം തിരൂരിലാണ് സംഭവം. ബി.ജെ.പി- എസ്.ഡി.പി.എെ പ്രവര്‍ത്തകര്‍ തമ്മിലാണ് സംഘര്‍ഷമുണ്ടായത്. കുത്തറ്റ ബി.ജെ,പി പ്രവര്‍ത്തകനെ സമീപത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പരിക്ക് ഗുരുതരമല്ലെന്നാണ് ലഭിക്കുന്ന വിവരം.
https://www.facebook.com/Malayalivartha
























