Widgets Magazine
14
Jun / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ചെന്നൈയില്‍ പിണറായിയെ കമല്‍ ഹാസന്‍ സന്ദര്‍ശിച്ചു ;കൂടിക്കാഴ്ച്ച കമല്‍ ഹാസന്‍ പുതിയ പാര്‍ട്ടി പ്രഖ്യാപനം നടത്തിയ ശേഷം ആദ്യമായി

03 MARCH 2018 08:51 PM IST
മലയാളി വാര്‍ത്ത

മുഖ്യമന്ത്രി പിണറായി വിജയന്‍ നടനും രാഷ്ട്രീയ നേതാവുമായ കമല്‍ഹാസനുമായി ചെന്നൈയില്‍ വച്ച്‌ കൂടിക്കാഴ്ച്ച നടത്തി. പതിവ് പരിശോധനയ്ക്കായി ചെന്നൈ അപ്പോളോ ആശുപത്രിയില്‍ എത്തിയതായിരുന്നു മുഖ്യമന്ത്രി പിണറായി വിജയനും ഭാര്യ കമലയും. ആശുപത്രിയില്‍ നിന്ന് തിരിച്ചെത്തിയതിനു ശേഷം ഗസ്റ്റ് ഹൗസില്‍ വിശ്രമിക്കുകയായിരുന്ന മുഖ്യമന്ത്രിയെ കമല്‍ഹാസന്‍ കാണാനെത്തുകയായിരുന്നു.

മക്കള്‍ നീതി മയ്യം എന്ന പുതിയ പാര്‍ട്ടി പ്രഖ്യാപനം നടത്തിയ ശേഷം ആദ്യമായാണ് കമല്‍ഹാസന്‍ മുഖ്യമന്ത്രി പിണറായി വിജയനുമായി കൂടിക്കാഴ്ച നടത്തുന്നത്. നേരത്തെ രാഷ്ട്രീയ പ്രവേശന പ്രഖ്യാപനച്ചടങ്ങിനിടെ മുഖ്യമന്ത്രി കമലഹാസന് വീഡിയോ കോണ്‍ഫറന്‍സ് വഴി ആശംസകള്‍ നേര്‍ന്നിരുന്നു.

രാഷ്ട്രീയ പ്രവേശനത്തിന് പിന്നാലെ അഭിനയം നിര്‍ത്തുകയാണെന്നും കമലഹാസന്‍ പ്രഖ്യാപിച്ചിരുന്നു. മുഴുവന്‍ സമയവും രാഷ്ട്രീയത്തില്‍ ചെലവഴിക്കുന്നതിനാണ് അഭിനയം നിര്‍ത്തുന്നതെന്നാണ് കമലഹാസന്‍ വ്യക്തമാക്കിയത്. മുഖ്യമന്ത്രിയും കമലഹാസനും തമ്മില്‍ നടന്ന കൂടിക്കാഴ്ചയുടെ കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല.

പുലര്‍ച്ചെ 2.30ഓടെ ശാരീരിക അസ്വസ്ഥത അനുഭവപ്പെട്ടതിനെത്തുടര്‍ന്നാണ് മുഖ്യമന്ത്രിയെ അപ്പോളോ ആശുപത്രിയിലെത്തിച്ചതെന്നാണ് റിപ്പോര്‍ട്ടുകള്‍. ഏതേസമയം പതിവ് പരിശോധനയ്ക്കായാണ് മുഖ്യമന്ത്രി ആശുപത്രിയിലെത്തിയതെന്ന് അപ്പോളോ ആശുപത്രി അധികൃതര്‍ അറിയിച്ചു.

സാധാരണ നടത്താറുള്ള പരിശോധനയുടെ ഭാഗമായാണ് ഇത്തവണയും അപ്പോളോയില്‍ എത്തിയതെന്ന് മുഖ്യമന്ത്രിയുടെ ഓഫീസും അറിയിച്ചിരുന്നു. ഭാര്യ കമല ആശുപത്രി യാത്രകളില്‍ ഒപ്പമുണ്ടാകാറുള്ളതാണെന്നും മുഖ്യമന്ത്രിയുടെ ഓഫീസ് വ്യക്തമാക്കി. പരിശോധനകള്‍ക്ക് ശേഷം വൈകുന്നേരത്തോടെ ഗസ്റ്റ് ഹൗസില്‍ തിരിച്ചെത്തിയ ശേഷമാണ് കമല്‍ഹാസന്‍ മുഖ്യമന്ത്രിയെ കാണാനെത്തിയത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

നിപ്പ കൈകാര്യം ചെയ്യുന്നതില്‍ സര്‍ക്കാരിന് വീഴ്ച സംഭവിച്ചെന്ന് പ്രതിപക്ഷ നേതാവ്  (5 hours ago)

നിപ്പയില്‍ സമ്പര്‍ക്കപ്പട്ടികയിലുള്ള മൂന്നു പേരുടെ പരിശോധനാ ഫലം നെഗറ്റീവ് ആണെന്ന് ആരോഗ്യ മന്ത്രി  (5 hours ago)

ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ ജീവനക്കാരന്‍ ട്രെയിനില്‍ നിന്ന് വീണു മരിച്ചു  (5 hours ago)

യുദ്ധം അവസാനിപ്പിക്കാന്‍ അമേരിക്കയും ഇറാനും 24 മണിക്കൂറിനുള്ളില്‍  (6 hours ago)

ബൈക്ക് അപകടത്തില്‍ 2 മലയാളി നഴ്‌സിങ് വിദ്യാര്‍ഥികള്‍ മരിച്ചു  (6 hours ago)

കേരളത്തില്‍ അടുത്ത അഞ്ചുദിവസം ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാദ്ധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്  (6 hours ago)

നീറ്റ് ചോദ്യപേപ്പര്‍ ചോര്‍ച്ചയില്‍ പ്രചരിക്കുന്നത് വ്യാജവാര്‍ത്തയെന്ന് അധികൃതര്‍  (6 hours ago)

ജോര്‍ജുകുട്ടിയുടെ മൂന്നാംവരവ് ദൃശ്യം 3 ഒടിടിയിലേക്ക്  (6 hours ago)

സംസ്ഥാനത്ത് ഡെങ്കിപ്പനി ബാധിച്ച് ഒരു മരണം  (7 hours ago)

ഉയിർ സെക്കൻ്റ് ലുക്ക് പോസ്റ്റർ പ്രകാശനം ചെയ്തു; ജൂൺ 26-ന് തിയറ്ററുകളിലെത്തും!!!  (8 hours ago)

പാലക്കാട് കരിമ്പുഴ പഞ്ചായത്തിൽ ഡെങ്കിപ്പനി ബാധിച്ച് മരണം  (9 hours ago)

അസമിൽ വ്യോമസേന വിമാനം തകർന്നുവീണ് അഞ്ച് സൈനികർക്ക് വീരമൃത്യു  (9 hours ago)

ഡൽഹിയിലേക്ക് പറന്നുയരാൻ മിനിറ്റുകൾ മാത്രം വിമാനത്തിൽ ഹൈ അലർട്ട്; ഐസൊലേഷൻ 170 യാത്രക്കാർ ചാടി ഇറങ്ങി പിന്നാലെ  (10 hours ago)

ആര്യ രാജേന്ദ്രനുമായുള്ള തര്‍ക്കത്തില്‍ ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയില്‍ താല്‍ക്കാലിക നിയമനം  (10 hours ago)

സംസ്ഥാനത്ത് ഒറ്റപ്പെട്ടയിടങ്ങളിൽ ഇന്ന് ഇടിമിന്നലോടു കൂടിയ ശക്തമായ മഴയ്‌ക്കും ഇന്നും നാളെയും മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യത  (10 hours ago)

Malayali Vartha Recommends