Widgets Magazine
14
Jun / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

തെരഞ്ഞെടുപ്പ് വിജയം വിലയിരുത്തി പ്രധാനമന്ത്രി... ശൂന്യതയില്‍ നിന്ന് പരകോടിയിലേക്കുള്ള യാത്രയാണ് തെരഞ്ഞെടുപ്പ് ഫലങ്ങള്‍; അവിടെ തെരഞ്ഞെടുക്കപ്പെട്ടവര്‍ ചെറുപ്പക്കാരാണ്; ജനങ്ങളുടെ വിശ്വാസം നേടുന്നതില്‍ അവര്‍ വിജയിച്ചിരുക്കുന്നു

03 MARCH 2018 09:13 PM IST
മലയാളി വാര്‍ത്ത

സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് വിജയത്തില്‍ പ്രതികരണവുമായി പ്രധാനമന്ത്രി നരേന്ദ്ര മോഡി. ശൂന്യതയില്‍ നിന്ന് പരകോടിയിലേക്കുള്ള യാത്രയാണ് തെരഞ്ഞെടുപ്പ് ഫലങ്ങള്‍ വ്യക്തമാക്കുന്നതെന്ന് പ്രധാനമന്ത്രി പറഞ്ഞു. തെരഞ്ഞെടുപ്പ് ഫലം പുറത്തുവന്നതിനെ തുടര്‍ന്ന് ബി.ജെ.പി ആസ്ഥാനത്ത് പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

വടക്ക് കിഴക്കന്‍ മേഖല ഇപ്പോള്‍ വികസനത്തിന്റെ മുന്‍നിരയിലേക്ക് വന്നിരിക്കുകയാണ്. ത്രിപുരയില്‍ ജയിച്ചവരുടെ എണ്ണം എനിക്കറിയില്ല. എന്നാല്‍ അവിടെ തെരഞ്ഞെടുക്കപ്പെട്ടവര്‍ ചെറുപ്പക്കാരാണ്. ചിലര്‍ തങ്ങളുടെ പ്രായക്കുറവ് കാരണം ജനങ്ങള്‍ തിരസ്‌കരിക്കുമോ എന്ന് ഭയപ്പെട്ടിരുന്നു. എന്നാല്‍ അവര്‍ ജനങ്ങളുടെ വിശ്വാസം നേടുന്നതില്‍ വിജയിച്ചിരുക്കുന്നു വെന്നും പ്രധാനമന്ത്രി കൂട്ടിച്ചേര്‍ത്തു.

കേരളം, ബംഗാള്‍, കര്‍ണാടക എന്നിവടങ്ങളില്‍ നിരവധി പ്രവര്‍ത്തകര്‍ കൊല്ലപ്പെട്ടിട്ടുണ്ട്. നേരിട്ട് പരാജയപ്പെടുത്താന്‍ കഴിയാത്തതിനാലാണ് എതിരാളികള്‍ അക്രമം നടത്തുന്നത്. നമ്മള്‍ ഇപ്പോഴും നിശബ്ദരായിരിക്കുകയാണ്. നടപടി എടുക്കാന്‍ തുടങ്ങുമ്പോള്‍ അവര്‍ പറയും പ്രതികാര നടപടിയാണെന്ന്. ഇത് പ്രതികാരമല്ല, രാജ്യത്തിന്റെ നന്മയ്ക്ക് വേണ്ടിയുള്ള ചുവടുവയ്പ്പാണെന്നും പ്രധാനമന്ത്രി അവകാശപ്പെട്ടു.

കിംവദന്തികളും ആശങ്കകളും പരത്തിയവര്‍ക്ക് നമ്മള്‍ ജനാധിപത്യപരമായി മറുപടി നല്‍കി. കോണ്‍ഗ്രസ് സംസ്‌കാരം ഒരിക്കലും തിരിച്ചു വരാതിരിക്കാന്‍ ബി.ജെ.പി ഉള്‍പ്പെടെയുള്ള പാര്‍ട്ടികള്‍ ജാഗ്രത പാലിക്കണമെന്നും മോഡി പറഞ്ഞു. പാര്‍ട്ടി ബലിദാനികള്‍ക്ക് വേണ്ടി ഒരു മിനിറ്റ് മൗനം ആചരിച്ച ശേഷമാണ് പ്രധാനമന്ത്രി പ്രസംഗം തുടങ്ങിയത്. 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

നിപ്പ കൈകാര്യം ചെയ്യുന്നതില്‍ സര്‍ക്കാരിന് വീഴ്ച സംഭവിച്ചെന്ന് പ്രതിപക്ഷ നേതാവ്  (5 hours ago)

നിപ്പയില്‍ സമ്പര്‍ക്കപ്പട്ടികയിലുള്ള മൂന്നു പേരുടെ പരിശോധനാ ഫലം നെഗറ്റീവ് ആണെന്ന് ആരോഗ്യ മന്ത്രി  (5 hours ago)

ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ ജീവനക്കാരന്‍ ട്രെയിനില്‍ നിന്ന് വീണു മരിച്ചു  (5 hours ago)

യുദ്ധം അവസാനിപ്പിക്കാന്‍ അമേരിക്കയും ഇറാനും 24 മണിക്കൂറിനുള്ളില്‍  (5 hours ago)

ബൈക്ക് അപകടത്തില്‍ 2 മലയാളി നഴ്‌സിങ് വിദ്യാര്‍ഥികള്‍ മരിച്ചു  (6 hours ago)

കേരളത്തില്‍ അടുത്ത അഞ്ചുദിവസം ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാദ്ധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്  (6 hours ago)

നീറ്റ് ചോദ്യപേപ്പര്‍ ചോര്‍ച്ചയില്‍ പ്രചരിക്കുന്നത് വ്യാജവാര്‍ത്തയെന്ന് അധികൃതര്‍  (6 hours ago)

ജോര്‍ജുകുട്ടിയുടെ മൂന്നാംവരവ് ദൃശ്യം 3 ഒടിടിയിലേക്ക്  (6 hours ago)

സംസ്ഥാനത്ത് ഡെങ്കിപ്പനി ബാധിച്ച് ഒരു മരണം  (6 hours ago)

ഉയിർ സെക്കൻ്റ് ലുക്ക് പോസ്റ്റർ പ്രകാശനം ചെയ്തു; ജൂൺ 26-ന് തിയറ്ററുകളിലെത്തും!!!  (8 hours ago)

പാലക്കാട് കരിമ്പുഴ പഞ്ചായത്തിൽ ഡെങ്കിപ്പനി ബാധിച്ച് മരണം  (9 hours ago)

അസമിൽ വ്യോമസേന വിമാനം തകർന്നുവീണ് അഞ്ച് സൈനികർക്ക് വീരമൃത്യു  (9 hours ago)

ഡൽഹിയിലേക്ക് പറന്നുയരാൻ മിനിറ്റുകൾ മാത്രം വിമാനത്തിൽ ഹൈ അലർട്ട്; ഐസൊലേഷൻ 170 യാത്രക്കാർ ചാടി ഇറങ്ങി പിന്നാലെ  (9 hours ago)

ആര്യ രാജേന്ദ്രനുമായുള്ള തര്‍ക്കത്തില്‍ ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയില്‍ താല്‍ക്കാലിക നിയമനം  (10 hours ago)

സംസ്ഥാനത്ത് ഒറ്റപ്പെട്ടയിടങ്ങളിൽ ഇന്ന് ഇടിമിന്നലോടു കൂടിയ ശക്തമായ മഴയ്‌ക്കും ഇന്നും നാളെയും മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യത  (10 hours ago)

Malayali Vartha Recommends