ക്ഷേത്രത്തില്‍നിന്നു വരാന്‍ വൈകിയതിനു കൗമാരക്കാരന്റെ വായിൽ തുണി തിരുകി; കണ്ണിൽ മുളകുപൊടി വിതറി; ശേഷം ചെയ്തതോ...

ഉത്സവം കഴിഞ്ഞു ക്ഷേത്രത്തില്‍നിന്നു വരാന്‍ വൈകിയതിനു പതിനാലുകാരനു ക്രൂര പീഡനം. കഴിഞ്ഞ വെള്ളിയാഴ്ച പുലര്‍ച്ചെ രണ്ടുമണിയോടെയായിരുന്നു സംഭവം നടന്നത്. ചളിക്കവട്ടം സ്വദേശി പ്രദീപാണു കുട്ടിയെ ക്രൂരമായി പീഡിപ്പിച്ചത്.
അടുത്തുള്ള ക്ഷേത്രത്തില്‍ ഉത്സവം കാണാന്‍ പോയ കുട്ടി പുലര്‍ച്ചെ ഒരു മണിയോടെയാണ് വീട്ടിലെത്തിയത്. ഇതു ചോദ്യം ചെയ്ത പ്രദീപ്, കുട്ടിയുടെ വായില്‍ തുണിതിരുകുകയും കണ്ണിൽ മുളക്പൊടി വിതറുകയും ചെയ്തു. ശേഷം സൈക്കിളിന് കാറ്റടിക്കാന്‍ ഉപയോഗിക്കുന്ന എയര്‍പമ്പ്, ചട്ടുകം, ചപ്പാത്തിക്കോല്‍ എന്നിവ കൊണ്ട് ക്രൂരമായി മർദ്ദിച്ചു. വയറില്‍ ഇടിക്കുകയും ചെയ്തു. കുട്ടിയുടെ മുഖത്തും നെഞ്ചിലും ദേഹത്തുമായി മർദ്ദനമേറ്റ പാടുകളുണ്ട്. ഇന്നലെ കുട്ടിയുടെ മുത്തശി ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകരെ അറിയിച്ചതോടെയാണ് ഈ ക്രൂരത പുറംലോകമറിയുന്നത്.
കുട്ടിയുടെ അച്ഛന്‍ നേരത്തേ മരിച്ചിരുന്നു. തുടര്‍ന്ന് കുട്ടിയുടെ അമ്മയ്ക്കൊപ്പം പ്രദീപ് താമസിച്ചുവരികയായിരുന്നു. ഇവരുടെ വിവാഹം കഴിഞ്ഞിരുന്നില്ല. മദ്യപാനം പതിവാക്കിയ ഇയാള്‍ കുട്ടിയെ ക്രൂരമായി ഉപദ്രവിക്കാറുണ്ടായിരുന്നു. കണ്ണിനു പരിക്കേറ്റ കുട്ടിയെ ലൈല്‍ഡ് ലൈന്‍ എറണാകുളം മെഡിക്കല്‍ സെന്റര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തിരികെ വീട്ടിലേക്ക് പോകാന്‍ മടി കാട്ടിയ കുട്ടിയെ പള്ളുരുത്തി ഡോണ്‍ബോസ്കോ സ്നേഹഭവനത്തില്‍ ഏല്‍പ്പിച്ചു. പ്രതി പ്രദീപ് ഒളിവിലാണ്.
https://www.facebook.com/Malayalivartha
























