Widgets Magazine
14
Jun / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ജനകീയഭക്ഷണശാലയുടെ പ്രവര്‍ത്തനം തുടങ്ങി; ഇനി വിശക്കുന്നവർക്ക് പോക്കറ്റ് ഗാലിയാകാതെ ഇവിടെനിന്നും കഴിക്കാം

04 MARCH 2018 07:30 AM IST
മലയാളി വാര്‍ത്ത

വിശപ്പകറ്റാൻ ധനമന്ത്രി ഡോ. തോമസ് ഐസക്കിന്റെ നേതൃത്വത്തിൽ സ്നേഹജാലകം മുന്‍കൈയെടുത്ത് ഒരുക്കിയ ജനകീയ ഭക്ഷണശാല പൊതുജനങ്ങള്‍ക്കായി ആരംഭിച്ചു. വി.വി.എസ്.ഡി യു.പി സ്കൂളിന് എതിര്‍വശത്തെ ഭക്ഷണശാലയില്‍ ഇന്നലെ ഉച്ചയോടെ ധനമന്ത്രി ഡോ. ടി.എം.തോമസ് ഐസക്ക് ആഹാരം വിളമ്പി ഊട്ടുപുരയുടെ പ്രവര്‍ത്തനത്തിന് തുടക്കംകുറിച്ചു. താല്പര്യമുള്ളവര്‍ക്ക് പണം നിക്ഷേപിക്കാന്‍ പ്രത്യേക ചില്ല് കൂടുകള്‍ വച്ചിട്ടുണ്ട്. ഭക്ഷണത്തിനുശേഷം മടങ്ങുന്നവര്‍ക്ക് പ്രവേശന കവാടത്തില്‍ വച്ചിട്ടുള്ള ഗ്ലാസ് ബോക്സുകളില്‍ ഇഷ്ടമുള്ള തുക ഈ പെട്ടിയില്‍ നിക്ഷേപിക്കാം. പണം പെട്ടിയില്‍ നിക്ഷേപിച്ചില്ലെങ്കിലും ഭക്ഷണശാലയുടെ സംഘാടകരായ പാതിരപ്പള്ളിയിലെ സ്നേഹജാലകം പ്രവര്‍ത്തകര്‍ക്ക് പ്രശ്നമില്ല.

പാതിരപ്പള്ളിയില്‍ സാംസ്കാരിക പ്രവര്‍ത്തകരും ജനപ്രതിനിധികളും പൊതുജനങ്ങളും ഒരുമിച്ചിരുന്ന് ഊണ് കഴിച്ച് ജനകീയ ഭക്ഷണ ശാല ഉദ്‌ഘാടനം ചെയ്യുകയായിരുന്നു. ആറ് വര്‍ഷമായി ആതുര ശുശ്രൂഷാരംഗത്തും ജനകീയ വിഷയങ്ങളിലും സജീവമാണ് സി.പി.എം പ്രവര്‍ത്തകരുടെ കൂട്ടായ്മയായ സ്നേഹജാലകം. ധനമന്ത്രി മുഖ്യ രക്ഷാധികാരിയായ ഈ സംഘടന കിടപ്പ് രോഗികളുടെ പരിചരണം, ജനകീയ ലാബ്, സൗജന്യ മരുന്നുവിതരണം, മനോരോഗികളുടെ സംരക്ഷണം തുടങ്ങി നിരവധി ജനകീയ പ്രവര്‍ത്തനങ്ങളുടെ സംഘാടകരാണ്. ഇന്നു മുതല്‍ പ്രഭാത - സായാഹ്ന ഭക്ഷണവും ജനകീയ ഭക്ഷണശാലയില്‍ ലഭ്യമാണ്.

സംസ്ഥാനത്ത് തന്നെ ഇതിനോടകം ചര്‍ച്ചാവിഷയമായ ഭക്ഷണശാലയുടെ പ്രവര്‍ത്തനോദ്ഘാടനത്തിന് തോമസ് ഐസക്ക് ഫേസ്ബുക്കിലൂടെ നല്‍കിയ ക്ഷണം സ്വീകരിച്ച്‌ മന്ത്രി മാത്യൂ ടി. തോമസും വിവിധ ഭാഗങ്ങളില്‍ നിന്ന് സാംസ്കാരിക നായകരുമെല്ലാം എത്തിയതോടെ ദേശീയപാതയോരം ജനങ്ങളാൽ നിറഞ്ഞു. നാട്ടുകാരോടൊപ്പം മന്ത്രിമാരും സാംസ്കാരിക നായകന്മാരും ഇവിടെനിന്ന് ഭക്ഷണം കഴിച്ചാണ് മടങ്ങിയത്. ഇഞ്ചിക്കറിയും മാങ്ങാപച്ചടിയും സാമ്പാറും പുളിശേരിയുമെല്ലാം രുചിയേറിയതായിരുന്നുവെന്ന് മന്ത്രി മാത്യൂ ടി. തോമസ് പറഞ്ഞു. രണ്ടായിരത്തോളം പേര്‍ക്ക് ഭക്ഷണം ഒരുക്കാന്‍ കഴിയുന്ന തരത്തിലാണ് ഇവിടുത്തെ അടുക്കള. 25 ലക്ഷത്തോളം രൂപ മുടക്കി നിര്‍മിച്ച ഇരുനില മന്ദിരത്തിലാണ് ജനകീയഭക്ഷണശാല പ്രവര്‍ത്തിക്കുന്നത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

നിപ്പ കൈകാര്യം ചെയ്യുന്നതില്‍ സര്‍ക്കാരിന് വീഴ്ച സംഭവിച്ചെന്ന് പ്രതിപക്ഷ നേതാവ്  (5 hours ago)

നിപ്പയില്‍ സമ്പര്‍ക്കപ്പട്ടികയിലുള്ള മൂന്നു പേരുടെ പരിശോധനാ ഫലം നെഗറ്റീവ് ആണെന്ന് ആരോഗ്യ മന്ത്രി  (5 hours ago)

ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ ജീവനക്കാരന്‍ ട്രെയിനില്‍ നിന്ന് വീണു മരിച്ചു  (5 hours ago)

യുദ്ധം അവസാനിപ്പിക്കാന്‍ അമേരിക്കയും ഇറാനും 24 മണിക്കൂറിനുള്ളില്‍  (5 hours ago)

ബൈക്ക് അപകടത്തില്‍ 2 മലയാളി നഴ്‌സിങ് വിദ്യാര്‍ഥികള്‍ മരിച്ചു  (6 hours ago)

കേരളത്തില്‍ അടുത്ത അഞ്ചുദിവസം ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാദ്ധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്  (6 hours ago)

നീറ്റ് ചോദ്യപേപ്പര്‍ ചോര്‍ച്ചയില്‍ പ്രചരിക്കുന്നത് വ്യാജവാര്‍ത്തയെന്ന് അധികൃതര്‍  (6 hours ago)

ജോര്‍ജുകുട്ടിയുടെ മൂന്നാംവരവ് ദൃശ്യം 3 ഒടിടിയിലേക്ക്  (6 hours ago)

സംസ്ഥാനത്ത് ഡെങ്കിപ്പനി ബാധിച്ച് ഒരു മരണം  (6 hours ago)

ഉയിർ സെക്കൻ്റ് ലുക്ക് പോസ്റ്റർ പ്രകാശനം ചെയ്തു; ജൂൺ 26-ന് തിയറ്ററുകളിലെത്തും!!!  (8 hours ago)

പാലക്കാട് കരിമ്പുഴ പഞ്ചായത്തിൽ ഡെങ്കിപ്പനി ബാധിച്ച് മരണം  (9 hours ago)

അസമിൽ വ്യോമസേന വിമാനം തകർന്നുവീണ് അഞ്ച് സൈനികർക്ക് വീരമൃത്യു  (9 hours ago)

ഡൽഹിയിലേക്ക് പറന്നുയരാൻ മിനിറ്റുകൾ മാത്രം വിമാനത്തിൽ ഹൈ അലർട്ട്; ഐസൊലേഷൻ 170 യാത്രക്കാർ ചാടി ഇറങ്ങി പിന്നാലെ  (9 hours ago)

ആര്യ രാജേന്ദ്രനുമായുള്ള തര്‍ക്കത്തില്‍ ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയില്‍ താല്‍ക്കാലിക നിയമനം  (10 hours ago)

സംസ്ഥാനത്ത് ഒറ്റപ്പെട്ടയിടങ്ങളിൽ ഇന്ന് ഇടിമിന്നലോടു കൂടിയ ശക്തമായ മഴയ്‌ക്കും ഇന്നും നാളെയും മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യത  (10 hours ago)

Malayali Vartha Recommends