കൊല്ലത്ത് വാഹനാപകടത്തിൽ രക്ഷാപ്രവർത്തനം നടത്തുകയായിരുന്ന പോലീസ് സംഘത്തിനു നേരേ ലോറി ചീറിപ്പാഞ്ഞു; മൂന്ന് പൊലീസുകാര്‍ക്ക് ഗുരുതര പരിക്ക്

വാഹനാപകടം നടന്ന സ്ഥലത്ത് രക്ഷാപ്രവർത്തനം നടത്തുകയായിരുന്ന പോലീസ് സംഘത്തിനു നേരേ ലോറി ചീറിപ്പാഞ്ഞതിനെത്തുടർന്ന് മൂന്ന് പൊലീസുകാര്‍ക്ക് ഗുരുതരമായി പരിക്കേറ്റു. എം.സി റോഡില്‍ കൊട്ടാരക്കരയ്ക്ക് അടുത്ത് കുളക്കടയിലാണ് സംഭവം നടന്നത്.
കൊട്ടാരക്കര നിന്നു തിരുവനന്തപുരത്തേക്ക് പോവുകയായിരുന്ന ലോറി അപകട ശേഷം നിര്‍ത്താതെ പോയിരുന്നു. എന്നാൽ പൊലീസ് പിന്തുടര്‍ന്ന് പിടികൂടി. പുലര്‍ച്ചെ ഇവിടെ ഒരു കാര്‍ വൈദ്യുതി പോസ്റ്റില്‍ ഇടിച്ച് അപകടമുണ്ടായിരുന്നു. സ്ഥലത്ത് രക്ഷാപ്രവര്‍ത്തനത്തിനെത്തിയ മൂന്ന് പൊലീസുകാര്‍ക്കിടിയിലേക്കാണ് ലോറി ഇടിച്ചുകയറിയത്. ഗുരുതരാവസ്ഥയിലുള്ള പൊലീസുകാര്‍ ഇപ്പോള്‍ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്.
https://www.facebook.com/Malayalivartha
























