Widgets Magazine
14
Jun / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ജയിലുകളില്‍ പെട്രോള്‍ ബങ്കുകള്‍ തുടങ്ങുന്നു; ഇനി പെട്രോളടിക്കാനായി ജയിലില്‍ കയറി ഇറങ്ങാം

04 MARCH 2018 08:38 AM IST
മലയാളി വാര്‍ത്ത

സംസ്ഥാനത്തെ ജയില്‍ വകുപ്പുകളുടെ നേതൃത്വത്തില്‍ പെട്രോള്‍ ബങ്കുകള്‍ വരുന്നതോടെ പെട്രോളടിക്കാന്‍ ഇനി ജയിലില്‍ കയറി ഇറങ്ങാം. തടവുകാരുടെ തൊഴില്‍ പരിശീലനത്തിന്റെയും വരുമാനം വര്‍ദ്ധിപ്പിക്കുന്നതിന്റെയും ഭാഗമായാണ് ജയിലിനോട് ചേര്‍ന്ന് പെട്രോള്‍ ബങ്കുകള്‍ തുടങ്ങുന്നത്.

ആദ്യഘട്ടത്തില്‍ പൂജപ്പുര സെന്‍ട്രല്‍ ജയില്‍, തൃശ്ശൂര്‍ വിയ്യൂര്‍ ജയില്‍, കണ്ണൂര്‍ സെന്‍ട്രല്‍ ജയില്‍, കാസര്‍കോട്, ചീമേനി തുറന്ന ജയില്‍ എന്നിവിടങ്ങളിലാണ് ബങ്കുകള്‍ സ്ഥാപിക്കുക. പൂജപ്പുരയില്‍ പരീക്ഷാഭവനോട് ചേര്‍ന്നിരിക്കുന്ന ഭാഗത്തും, വിയ്യൂരില്‍ കെ.എസ്.ഇ.ബി ഓഫീസിന് എതിര്‍വശത്തും ഇതിനായി സ്ഥലം കണ്ടെത്തിക്കഴിഞ്ഞു.
കണ്ണൂരില്‍ ജയില്‍ കോമ്പൗണ്ടിനോട് ചേര്‍ന്നും ചീമേനിയില്‍ ജയിലിനടുത്തുള്ള 50 സെന്റ് സ്ഥലത്തുമാണ് ബങ്കുകള്‍ വരിക. റവന്യൂ വകുപ്പിന്റെ അനുമതി ലഭിച്ചാലുടന്‍ പണി തുടങ്ങും. ഇന്ത്യന്‍ ഓയില്‍ കോര്‍പറേഷനുമായി സഹകരിച്ചാണ് പദ്ധതി. 75 ലക്ഷം മുതല്‍ ഒരു കോടി വരെയാണ് പദ്ധതി ചെലവ്. ആഭ്യന്തര വകുപ്പിന്റെ അനുമതി ലഭിച്ചെങ്കിലും ഫയര്‍ ആന്‍ഡ് സേഫ്ടി, പി.ഡബ്ല്യു.ഡി വകുപ്പുകളുടെ അനുമതിപത്രം ലഭിക്കാനുണ്ട്.

ആന്ധ്രാപ്രദേശ്, തെലുങ്കാന തുടങ്ങിയ സംസ്ഥാനങ്ങളിലെ ജയിലുകളില്‍ വിജയകരമായി നടപ്പിലാക്കിയ മാതൃകയാണ് കേരളത്തിലും കൊണ്ടുവരുന്നത്. ഒരു പമ്പില്‍ 13 മുതല്‍ 15 വരെ തടവുകാര്‍ക്ക് ആദ്യഘട്ടത്തില്‍ തൊഴില്‍. പിന്നീട് വിപുലമാക്കും. തുടക്കത്തില്‍ പകല്‍സമയത്ത് മാത്രമായിരിക്കും പ്രവര്‍ത്തനം.
സര്‍ക്കാര്‍ വകുപ്പുകളുടെ എന്‍.ഒ.സി ഉടന്‍ കിട്ടും. ബങ്കുകള്‍ സ്ഥാപിക്കാന്‍ ഉദ്ദേശിക്കുന്ന സ്ഥലത്തിന് റവന്യൂ വകുപ്പിന്റെ അനുമതി ലഭിക്കുന്ന മുറയ്ക്ക് നിര്‍മ്മാണം തുടങ്ങും. നടപടി വേഗത്തിലാക്കാന്‍ ജില്ലാ കളക്ടര്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

നിപ്പ കൈകാര്യം ചെയ്യുന്നതില്‍ സര്‍ക്കാരിന് വീഴ്ച സംഭവിച്ചെന്ന് പ്രതിപക്ഷ നേതാവ്  (5 hours ago)

നിപ്പയില്‍ സമ്പര്‍ക്കപ്പട്ടികയിലുള്ള മൂന്നു പേരുടെ പരിശോധനാ ഫലം നെഗറ്റീവ് ആണെന്ന് ആരോഗ്യ മന്ത്രി  (5 hours ago)

ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ ജീവനക്കാരന്‍ ട്രെയിനില്‍ നിന്ന് വീണു മരിച്ചു  (5 hours ago)

യുദ്ധം അവസാനിപ്പിക്കാന്‍ അമേരിക്കയും ഇറാനും 24 മണിക്കൂറിനുള്ളില്‍  (5 hours ago)

ബൈക്ക് അപകടത്തില്‍ 2 മലയാളി നഴ്‌സിങ് വിദ്യാര്‍ഥികള്‍ മരിച്ചു  (6 hours ago)

കേരളത്തില്‍ അടുത്ത അഞ്ചുദിവസം ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാദ്ധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്  (6 hours ago)

നീറ്റ് ചോദ്യപേപ്പര്‍ ചോര്‍ച്ചയില്‍ പ്രചരിക്കുന്നത് വ്യാജവാര്‍ത്തയെന്ന് അധികൃതര്‍  (6 hours ago)

ജോര്‍ജുകുട്ടിയുടെ മൂന്നാംവരവ് ദൃശ്യം 3 ഒടിടിയിലേക്ക്  (6 hours ago)

സംസ്ഥാനത്ത് ഡെങ്കിപ്പനി ബാധിച്ച് ഒരു മരണം  (6 hours ago)

ഉയിർ സെക്കൻ്റ് ലുക്ക് പോസ്റ്റർ പ്രകാശനം ചെയ്തു; ജൂൺ 26-ന് തിയറ്ററുകളിലെത്തും!!!  (8 hours ago)

പാലക്കാട് കരിമ്പുഴ പഞ്ചായത്തിൽ ഡെങ്കിപ്പനി ബാധിച്ച് മരണം  (9 hours ago)

അസമിൽ വ്യോമസേന വിമാനം തകർന്നുവീണ് അഞ്ച് സൈനികർക്ക് വീരമൃത്യു  (9 hours ago)

ഡൽഹിയിലേക്ക് പറന്നുയരാൻ മിനിറ്റുകൾ മാത്രം വിമാനത്തിൽ ഹൈ അലർട്ട്; ഐസൊലേഷൻ 170 യാത്രക്കാർ ചാടി ഇറങ്ങി പിന്നാലെ  (9 hours ago)

ആര്യ രാജേന്ദ്രനുമായുള്ള തര്‍ക്കത്തില്‍ ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയില്‍ താല്‍ക്കാലിക നിയമനം  (10 hours ago)

സംസ്ഥാനത്ത് ഒറ്റപ്പെട്ടയിടങ്ങളിൽ ഇന്ന് ഇടിമിന്നലോടു കൂടിയ ശക്തമായ മഴയ്‌ക്കും ഇന്നും നാളെയും മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യത  (10 hours ago)

Malayali Vartha Recommends