എരുമേലി ശ്രീ ധര്‍മ്മ ശാസ്താ ക്ഷേത്രത്തിലെ ആറാട്ടു ഘോഷയാത്രയ്ക്കിടെ ആന ഇടഞ്ഞു, നിരവധി പേര്‍ക്ക് പരിക്ക്

ശ്രീ ധര്‍മ്മ ശാസ്താ ക്ഷേത്രത്തിലെ ആറാട്ടു ഘോഷയാത്രയ്ക്കിടെ ആനയിടഞ്ഞു, ആനപ്പുറത്തിരുന്ന 25 വയസുകാരനെ കുലുക്കി താഴെയിട്ടെങ്കിലും അത്ഭുതകരമായി രക്ഷപ്പെട്ടു. ദേവസ്വം ഉടമസ്ഥതയിലുള്ള ഹരിപ്പാട് പാര്‍ഥന്‍ എന്ന ആനയാണ് ഇടഞ്ഞത്.
ഇന്നലെ രാത്രി പത്തരയോടെ ഇടഞ്ഞാനയെ രണ്ടു മണിക്കൂറിനു ശേഷം തളച്ചു. രണ്ടു പേര്‍ ആനയുടെ പുറത്തുണ്ടായിരുന്നു. ഒരാള്‍ ആദ്യം ചാടിയിറങ്ങി രക്ഷപ്പെടുകയായിരുന്നു. തുടര്‍ന്നു റോഡിലേക്കിറങ്ങിയോടിയ ആന എരുമേലി ഫറാന്നി റോഡില്‍ ക്ഷേത്രത്തിനു മുന്നില്‍ നിലയുറപ്പിച്ച കാറും ഓട്ടോയും തകര്‍ത്തു. ഇതിനിടെ അര മണിക്കൂറോളം ആനയുടെ പുറത്തിരുന്ന രണ്ടാമത്തെയാളും ചാടിരക്ഷപ്പെടുകയായിരുന്നു. നിലത്തു വീണ ഇയാളെ നാട്ടുകാര്‍ പിടിച്ചു വലിച്ചു മാറ്റിയതോടെ ജീവന്‍ രക്ഷിക്കാനായി.
എരുമേലി ക്ഷേത്രത്തിനു മുന്‍പിലെത്തിയപ്പോഴാണ് ആനയിടഞ്ഞത്. പരിഭ്രാന്തരായി ഓടിയ നിരവധി പേര്‍ക്കു പരുക്കേറ്റു. പോലീസും അഗ്‌നിശമന സേനയും സ്ഥലത്തെത്തിയിരുന്നു.
https://www.facebook.com/Malayalivartha
























