Widgets Magazine
14
Jun / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

മിഷേല്‍ മരിച്ചിട്ട് ഒരു വര്‍ഷമാകവെ ആന്വേഷണം സിബിഐ ഏറ്റെടുക്കണമെന്നാവശ്യപ്പെട്ട് കര്‍മസമിതിയുടെ നേതൃത്വത്തില്‍ പ്രക്ഷോഭത്തിന് തുടക്കം

04 MARCH 2018 09:16 AM IST
മലയാളി വാര്‍ത്ത

കൊച്ചി കായലില്‍ ദുരൂഹസാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ മിഷേല്‍ ഷാജിയുടെ മരണം ഒരു വര്‍ഷമായിട്ടും ദുരൂഹമായി തുടരുന്നു. ഈ കേസ് സംബന്ധിച്ചുള്ള ആന്വേഷണം സിബിഐ ഏറ്റെടുക്കണമെന്നാവശ്യപ്പെട്ട് കര്‍മസമിതിയുടെ നേതൃത്വത്തില്‍ പ്രക്ഷോഭത്തിന് തയാറെടുക്കുന്നു. ഇതിന്റെ ഭാഗമായി മിഷേല്‍ മരിച്ചിട്ട് ഒരു വര്‍ഷം പൂര്‍ത്തിയാകുന്ന നാളെ പിറവത്ത് അനുസ്മരണ സമ്മേളനവും പ്രതിഷേധ സംഗമവും നടക്കും.

കച്ചേരിപ്പടിക്ക് സമീപമുള്ള ഹോസ്റ്റലില്‍ നിന്നും കലൂര്‍ പള്ളിയിലേക്ക് പോയ മിഷേലിനെ പിറ്റേദിവസം കായലില്‍ മരിച്ച നിലയിലാണ് കണ്ടെത്തിയത്. പള്ളിയിലെത്തി പ്രാര്‍ഥനയ്ക്ക് ശേഷം പുറത്തേക്ക് പോകുന്നതിന്റെ സിസി ടിവി ദൃശ്യങ്ങള്‍ ലഭിച്ചിരുന്നു. മിഷേല്‍ തിരിച്ചെത്താത്തിനെത്തുടര്‍ന്ന് മാതാപിതാക്കളെ ഹോസ്റ്റര്‍ അധികൃതര്‍ വിവരമറിയിച്ചിരുന്നു.

ഇവര്‍ രാത്രിയിലെത്തി പരാതിയുമായി പോലീസ് സ്‌റ്റേഷനിലെത്തിയെങ്കിലും ഇവിടെ നിന്നും നീതിപൂര്‍വമായ സമീപനമുണ്ടായിരുന്നില്ലെന്ന് പറയുന്നു. പിന്നീട് ഇതു സംബന്ധിച്ച് നിരവധി വിവാദങ്ങളുയരുകയും ചെയ്തിരുന്നു. കായലില്‍ നിന്നും മൃതദേഹം ലഭിച്ച ഉടന്‍തന്നെ പോലീസ് ആത്മഹത്യയാണന്ന് വിധിയെഴുതിയതും പ്രശ്‌നങ്ങള്‍ക്ക് കാരണമായി. കേസ് പിന്നീട് െ്രെകംബ്രാഞ്ചിനെ ഏല്‍പ്പിച്ചുവെങ്കിലും ഇവരും ആത്മഹത്യയാണന്നുള്ള നിലപാടിലേക്കാണ് എത്തിയത്. എന്നാല്‍ മരണം സംബന്ധിച്ച് കുടുംബാഗങ്ങള്‍ ഉന്നയിക്കുന്ന സംശയങ്ങള്‍ക്കൊന്നും വ്യക്തമായ മറുപടി നല്‍കാന്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് കഴിഞ്ഞിട്ടില്ല.

ഇതിനിടെ അന്വേഷണ ചുമതലയുണ്ടായിരുന്ന ഉദ്യോഗസ്ഥനെ മാറ്റി മറ്റൊരാളെ നിയമിച്ചതും തുടര്‍ അന്വേഷണങ്ങള്‍ക്ക് തടസമായതായി ബന്ധുക്കള്‍ ആരോപിക്കുന്നു. കായലില്‍ ചാടി ആത്മഹത്യ ചെയ്തതാണങ്കില്‍ 24 മണിക്കൂറോളം വെള്ളത്തില്‍ കിടന്നതിന്റെ സാധ്യതകളൊന്നും മിഷേലിന്റെ ശരീരത്തില്‍ കാണാനുണ്ടായില്ല. കൂടാതെ മിഷേലിന്റെ ബാഗ്, മൊബൈല്‍ ഫോണ്‍ തുടങ്ങിയ സാധനങ്ങളൊന്നും അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് കണ്ടെത്താനായില്ല. ഇതുമായി ബന്ധപ്പെട്ട് മിഷേലുമായി അടുപ്പമുണ്ടായിരുന്നുവെന്ന് പറയപ്പെടുന്ന പിറവം സ്വദേശിയായ ക്രോണ്‍ എന്ന യുവാവിനെ അറസ്റ്റ് ചെയ്തിരുന്നു.

യുവാവിന്റെ നിരന്തരമായ ശല്യം നിമിത്തമാണ് മിഷേല്‍ ആത്മഹത്യ ചെയ്തതെന്നാണ് പോലീസ് പറയുന്നത്. എന്നാല്‍ ബന്ധുക്കള്‍ പോലീസിന്റെ ഈ വാദം അംഗീകരിക്കുന്നില്ല. എന്തൊക്കെ പ്രശ്‌നങ്ങളുണ്ടായാലും മിഷേല്‍ ആത്മഹത്യ ചെയ്യേണ്ട സാഹചര്യമില്ലെന്നും, കാണാതാവുന്നതിന് മുമ്പ് വീട്ടിലേക്ക് ഫോണ്‍ ചെയ്യുകയും, വളരെ സന്തോഷവതിയായാണ് സംസാരിച്ചതെന്നും പിതാവ് ഷാജി പറയുന്നു. നാളെ രാവിലെ പത്തിന് പിറവത്ത് പള്ളിക്കവലയില്‍ നടക്കുന്ന യോഗം അനൂപ് ജേക്കബ് എംഎല്‍എ ഉദ്ഘാടനം ചെയ്യും. നഗരസഭ ചെയര്‍മാന്‍ സാബു കെ. ജേക്കബ് അധ്യക്ഷത വഹിക്കും. 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

നിപ്പ കൈകാര്യം ചെയ്യുന്നതില്‍ സര്‍ക്കാരിന് വീഴ്ച സംഭവിച്ചെന്ന് പ്രതിപക്ഷ നേതാവ്  (5 hours ago)

നിപ്പയില്‍ സമ്പര്‍ക്കപ്പട്ടികയിലുള്ള മൂന്നു പേരുടെ പരിശോധനാ ഫലം നെഗറ്റീവ് ആണെന്ന് ആരോഗ്യ മന്ത്രി  (5 hours ago)

ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ ജീവനക്കാരന്‍ ട്രെയിനില്‍ നിന്ന് വീണു മരിച്ചു  (5 hours ago)

യുദ്ധം അവസാനിപ്പിക്കാന്‍ അമേരിക്കയും ഇറാനും 24 മണിക്കൂറിനുള്ളില്‍  (5 hours ago)

ബൈക്ക് അപകടത്തില്‍ 2 മലയാളി നഴ്‌സിങ് വിദ്യാര്‍ഥികള്‍ മരിച്ചു  (6 hours ago)

കേരളത്തില്‍ അടുത്ത അഞ്ചുദിവസം ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാദ്ധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്  (6 hours ago)

നീറ്റ് ചോദ്യപേപ്പര്‍ ചോര്‍ച്ചയില്‍ പ്രചരിക്കുന്നത് വ്യാജവാര്‍ത്തയെന്ന് അധികൃതര്‍  (6 hours ago)

ജോര്‍ജുകുട്ടിയുടെ മൂന്നാംവരവ് ദൃശ്യം 3 ഒടിടിയിലേക്ക്  (6 hours ago)

സംസ്ഥാനത്ത് ഡെങ്കിപ്പനി ബാധിച്ച് ഒരു മരണം  (6 hours ago)

ഉയിർ സെക്കൻ്റ് ലുക്ക് പോസ്റ്റർ പ്രകാശനം ചെയ്തു; ജൂൺ 26-ന് തിയറ്ററുകളിലെത്തും!!!  (7 hours ago)

പാലക്കാട് കരിമ്പുഴ പഞ്ചായത്തിൽ ഡെങ്കിപ്പനി ബാധിച്ച് മരണം  (9 hours ago)

അസമിൽ വ്യോമസേന വിമാനം തകർന്നുവീണ് അഞ്ച് സൈനികർക്ക് വീരമൃത്യു  (9 hours ago)

ഡൽഹിയിലേക്ക് പറന്നുയരാൻ മിനിറ്റുകൾ മാത്രം വിമാനത്തിൽ ഹൈ അലർട്ട്; ഐസൊലേഷൻ 170 യാത്രക്കാർ ചാടി ഇറങ്ങി പിന്നാലെ  (9 hours ago)

ആര്യ രാജേന്ദ്രനുമായുള്ള തര്‍ക്കത്തില്‍ ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയില്‍ താല്‍ക്കാലിക നിയമനം  (10 hours ago)

സംസ്ഥാനത്ത് ഒറ്റപ്പെട്ടയിടങ്ങളിൽ ഇന്ന് ഇടിമിന്നലോടു കൂടിയ ശക്തമായ മഴയ്‌ക്കും ഇന്നും നാളെയും മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യത  (10 hours ago)

Malayali Vartha Recommends