Widgets Magazine
14
Jun / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

വിധവകളായ സ്ത്രീകളെ ഭീഷണിപ്പെടുത്തി പുറത്തിറക്കി വീട് ജപ്തി ചെയ്തു... വീടിന് മുമ്പിലെ കാലിത്തൊഴുത്തിൽ താമസമാക്കിയ ഇവർക്ക് ആശ്വാസവുമായി സിപിഐ എം

04 MARCH 2018 10:46 AM IST
മലയാളി വാര്‍ത്ത

വെന്മണി പുന്തല കക്കട ആക്കിലേത്ത് മേലേത്തേതിൽ ലൈലാ ബീവിയുടെയും (48), ഭർതൃമാതാവ് ഷഹറുബാൻ ബീവിയു(86)ടെയും വീടാണ് മഹീന്ദ്ര റൂറൽ ഹൗസിങ് ഫിനാൻസ് ലിമിറ്റഡ് ബാങ്ക് ജപ്തി ചെയ്ത് പൂട്ടി മുദ്രവച്ചത്. ഭർതൃമാതാവിന്റെ പേരിലുള്ള വസ്തുവും വീടും പണയപ്പെടുത്തി വീട് അറ്റകുറ്റപ്പണിക്ക് 2.75 ലക്ഷം രൂപ ലൈല വായ്പയെടുത്തിരുന്നു.

നാലുവർഷം മുടങ്ങാതെ തിരിച്ചടച്ചു. ഭർത്താവിന് ഗൾഫിലെ ജോലി നഷ്ടപെട്ടതിനെ തുടർന്ന് തിരിച്ചടവ് മുടങ്ങി. ഒരുവർഷംമുമ്പ് ലൈലയുടെ ഭർത്താവ് മരിച്ചു. അടവ് മുടങ്ങിയതോടെ ബാങ്ക് പ്രതിനിധികൾ വീട്ടിലെത്തി ഭീഷണിപ്പെടുത്തി. സാവകാശംതേടി ലൈല ഹൈക്കോടതിയിൽ നൽകിയ ഹർജി പരിഗണിക്കാനിരിക്കെയായിരുന്നു ജപ്തി.

സിപിഐ എം ജില്ലാ സെക്രട്ടറി സജി ചെറിയാന്റെ നേതൃത്വത്തിൽ വീടുതുറന്ന് ഇരുവരെയും വീണ്ടുംതാമസിപ്പിച്ചു. കഴിഞ്ഞ ശനിയാഴ്ചയാണ് വീട് ജപ്തി ചെയ്ത് ഇരുവരെയും പുറത്താക്കിയത്. തുടർന്ന് വീടിന് മുമ്പിലെ കാലിത്തൊഴുത്തിലായി താമസം. തിങ്കളാഴ്ച വീട്ടുകാർ നൽകിയ ഹർജിയെതുടർന്ന് വീടു തുറന്നുകൊടുക്കാൻ കോടതി വിധിച്ചെങ്കിലും ബാങ്ക് അധികൃതർ തയാറായില്ല. ഇതെതുടർന്നാണ് സിപിഐ എം പ്രവർത്തകരെത്തിയത്.

സിപിഐ എം ഈസ്റ്റ് ലോക്കൽ സെക്രട്ടറി പി ആർ രമേശ് കുമാറും പ്രവർത്തകരും സജി ചെറിയാനൊപ്പമുണ്ടായി. ചെങ്ങന്നൂർ ഡിവൈഎസ്പി അനീഷ് വി കോരയുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘത്തിന്റെ സാന്നിധ്യത്തിൽ ചർച്ചചെയ്തശേഷമാണ് വീടുതുറന്ന് ലൈലയേയും ഷഹറുബാൻ ബീവിയേയും പ്രവേശിപ്പിച്ചത്. ഇരുവർക്കും ആവശ്യമായ നിത്യോപയോഗ സാധനങ്ങൾ ഉൾപ്പെടെ എത്തിക്കും. കരുണ പെയിൻ ആൻഡ് പാലിയേറ്റീവ് കെയർ സൊസൈറ്റി വൈദ്യസഹായം നൽകും.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

നിപ്പ കൈകാര്യം ചെയ്യുന്നതില്‍ സര്‍ക്കാരിന് വീഴ്ച സംഭവിച്ചെന്ന് പ്രതിപക്ഷ നേതാവ്  (8 hours ago)

നിപ്പയില്‍ സമ്പര്‍ക്കപ്പട്ടികയിലുള്ള മൂന്നു പേരുടെ പരിശോധനാ ഫലം നെഗറ്റീവ് ആണെന്ന് ആരോഗ്യ മന്ത്രി  (8 hours ago)

ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ ജീവനക്കാരന്‍ ട്രെയിനില്‍ നിന്ന് വീണു മരിച്ചു  (8 hours ago)

യുദ്ധം അവസാനിപ്പിക്കാന്‍ അമേരിക്കയും ഇറാനും 24 മണിക്കൂറിനുള്ളില്‍  (9 hours ago)

ബൈക്ക് അപകടത്തില്‍ 2 മലയാളി നഴ്‌സിങ് വിദ്യാര്‍ഥികള്‍ മരിച്ചു  (9 hours ago)

കേരളത്തില്‍ അടുത്ത അഞ്ചുദിവസം ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാദ്ധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്  (9 hours ago)

നീറ്റ് ചോദ്യപേപ്പര്‍ ചോര്‍ച്ചയില്‍ പ്രചരിക്കുന്നത് വ്യാജവാര്‍ത്തയെന്ന് അധികൃതര്‍  (9 hours ago)

ജോര്‍ജുകുട്ടിയുടെ മൂന്നാംവരവ് ദൃശ്യം 3 ഒടിടിയിലേക്ക്  (9 hours ago)

സംസ്ഥാനത്ത് ഡെങ്കിപ്പനി ബാധിച്ച് ഒരു മരണം  (10 hours ago)

ഉയിർ സെക്കൻ്റ് ലുക്ക് പോസ്റ്റർ പ്രകാശനം ചെയ്തു; ജൂൺ 26-ന് തിയറ്ററുകളിലെത്തും!!!  (11 hours ago)

പാലക്കാട് കരിമ്പുഴ പഞ്ചായത്തിൽ ഡെങ്കിപ്പനി ബാധിച്ച് മരണം  (12 hours ago)

അസമിൽ വ്യോമസേന വിമാനം തകർന്നുവീണ് അഞ്ച് സൈനികർക്ക് വീരമൃത്യു  (12 hours ago)

ഡൽഹിയിലേക്ക് പറന്നുയരാൻ മിനിറ്റുകൾ മാത്രം വിമാനത്തിൽ ഹൈ അലർട്ട്; ഐസൊലേഷൻ 170 യാത്രക്കാർ ചാടി ഇറങ്ങി പിന്നാലെ  (13 hours ago)

ആര്യ രാജേന്ദ്രനുമായുള്ള തര്‍ക്കത്തില്‍ ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയില്‍ താല്‍ക്കാലിക നിയമനം  (13 hours ago)

സംസ്ഥാനത്ത് ഒറ്റപ്പെട്ടയിടങ്ങളിൽ ഇന്ന് ഇടിമിന്നലോടു കൂടിയ ശക്തമായ മഴയ്‌ക്കും ഇന്നും നാളെയും മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യത  (13 hours ago)

Malayali Vartha Recommends